മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ മുന്‍ ചാമ്പ്യന്മാരായ ബാഴ്‌സലോണയ്‌ക്ക് വിജയം. അതേസമയം റയല്‍ മാഡ്രിഡ് തോല്‍വി ഏറ്റുവാങ്ങി. ബാഴ്‌സലോണ ഏകപക്ഷീയമായ ഒരു ഗോളിന് മല്ലോര്‍ക്കയെ തോല്‍പ്പിച്ചു. നാല്‍പ്പത്തിനാലാം മിനിറ്റില്‍ ലൂക്ക് ഡീ ജോങ്ങ് ഹെഡ്ഡറിലൂടെയാണ് ബാഴ്‌സയുടെ വിജയ ഗോള്‍ നേടിയത്. ഈ വിജയത്തോടെ ബാഴ്‌സ 19 മത്സരങ്ങളില്‍ മുപ്പത്തിയൊന്ന് പോയിന്റുമായി അഞ്ചാം സ്ഥാനത്തേക്ക് കയറി.
റയല്‍ മാഡ്രിഡിനെ ഗറ്റാഫെയാണ് അട്ടിമറിച്ചത്. ഏകപക്ഷീയമായ ഒരു ഗോളിനാണ് റയല്‍ തോറ്റത്. ഒമ്പതാം മിനിറ്റില്‍ ഉനലാണ് ഗോള്‍ നേടിയത്. തോറ്റെങ്കിലും റയല്‍ മാഡ്രിഡ് 20 മത്സരങ്ങളില്‍ 45 പോയിന്റുമായി ഒന്നാം സ്ഥാനത്തു തുടരുകയാണ്. മറ്റൊരു മത്സരത്തില്‍ അത്‌ലറ്റിക്കോ മാഡ്രിഡ് മടക്കമില്ലാത്ത രണ്ട് ഗോളുകള്‍ക്ക് റായോ വല്ലേക്കാനോയെ പരാജയപ്പെടുത്തി. ഈ വിജയത്തോടെ അത്‌ലറ്റിക്കോ മാഡ്രിഡ് 19 മത്സരങ്ങളില്‍ 32 പോയിന്റുമായി നാലാം സ്ഥാനത്തെത്തി. സെല്‍റ്റ വിഗോ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് റയല്‍ ബെറ്റിസിനെ തോല്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: