മങ്കൊമ്പ്: കുട്ടനാട് താലൂക്കിലെ മുഴുവന്‍ പ്രദേശത്തും കുടിവെള്ളം എത്തിക്കുന്ന പുതിയ ശുദ്ധജലപദ്ധതിയുടെ നടത്തിപ്പിന് ആവശ്യമായ സ്ഥലമെടുപ്പ് മൂന്ന് മാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കും. കിഫ്ബിയില്‍ അനുവദിച്ച 289.5കോടി രൂപ വിനിയോഗിച്ചാണ് കുടിവെള്ള പദ്ധതി നടപ്പാക്കുന്നത്. തലവടി, കുന്നുമ്മ, വെളിയനാട് വില്ലേജുകളിലായി ഒന്നര ഏക്കര്‍ സ്ഥലം പദ്ധതിക്കായി ഏറ്റെടുക്കണം. കിഫ്ബി സ്ഥലം ഏറ്റെടുക്കല്‍ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള അനുമതി കഴിഞ്ഞ ദിവസം കളക്ടര്‍ നല്കി.
ഭൂമി ഏറ്റെടുക്കുന്നതിന് ആവശ്യമായ 47ലക്ഷം രൂപ ലഭിക്കുന്നതിനുള്ള റിപ്പോര്‍ട്ട് കിഫ്ബിയില്‍ സമര്‍പ്പിച്ചു. തുക ലഭിച്ചാല്‍ മൂന്ന് മാസത്തിനുള്ളില്‍ സ്ഥലം ഏറ്റെടുക്കല്‍ പൂര്‍ത്തികരിക്കും. സമീപകാലത്ത് പ്രദേശത്ത് നടന്ന പത്ത് ആധാരങ്ങളുടെ രജിസ്ട്രേഷന് ഫീസിന്റെ അടിസ്ഥാനത്തില്‍ കണക്കാക്കുന്ന ശരാശരി വിലയുടെ ഇരട്ടി വിലയാണ് നല്‍കുന്നത്. സ്ഥലത്തിന്റെ വിലയോടൊപ്പം വൃക്ഷത്തിന്റെ വിലയും ചേര്‍ത്താണ് നഷ്ടപരിഹാരം വിതരണം ചെയ്യുക.
പരിസ്ഥിതി പഠനത്തിനായി പ്രസിദ്ധീകരിച്ച നോട്ടിഫിക്കേഷന്‍ തീയതി മുതല്‍ നഷ്ടപരിഹാരം നല്‍കുന്നതുവരെയുള്ള കാലയളവില്‍ 12ശതമാനം പലിശയും നല്‍കും. ഇതോടെ താലൂക്കിലെ 12പഞ്ചായത്തുകളിലെ കുടിവെള്ളം എത്തിക്കുവാന്‍ കഴിയും. ട്രീറ്റ്മെന്റ് പ്ളാന്റ് സ്ഥാപിക്കാനാണ് സ്ഥലം ഏറ്റെടുക്കന്നത്. കുട്ടനാടിനോടൊപ്പം പണം അനുവദിച്ച ചെങ്ങന്നൂരിലെ 199.13കോടിയുടെ പദ്ധതി ഒരുവര്‍ഷം മുമ്പ് കമ്മീഷന് ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: