കാബൂള്‍: മദ്യനിരോധനത്തിന്റെ ഭാഗമായി 3000 ലിറ്ററോളം മദ്യം കനാലില്‍ ഒഴുക്കിക്കളഞ്ഞ് താലിബാന് സര്‍ക്കാര്‍. മദ്യം മുസ്ളീങ്ങള്‍ക്ക് ഹറാമാണെന്നും അതിനാല്‍ ഇത് നിര്‍മ്മിക്കരുതെന്നും താലിബാന് പറഞ്ഞു.
കാബൂളില്‍ നടത്തിയ റെയ്ഡിലാണ് മദ്യം പിടിച്ചെടുത്തത്.മദ്യം ഉണ്ടാക്കുന്നതും, വില്ക്കുന്നതില് നിന്നും ജനങ്ങള്‍ വിട്ട് നില്‍ക്കണമെന്ന് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. റെയ്ഡില്‍ എത്രമാത്രം മദ്യം പിടിച്ചു എന്ന വിവരം പുറത്ത് വന്നിട്ടില്ല. മൂന്ന്പേരെ അറസ്റ്റ് ചെയ്തു. റെയ്ഡിന്റെ കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
താലിബാന് ഭരണത്തിന് കീഴില്‍ അടുത്തിടെ കൂടുതല്‍ റെയ്ഡുകള്‍ നടക്കുന്നുണ്ട്. നിരോധിച്ചിരിക്കുന്ന പല ഉത്പന്നങ്ങളും പിടിച്ചെടുത്ത് നശിപ്പിക്കുതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ഇന്റലിജന്‍സ് റെയ്ഡിന്റെ ദൃശ്യങ്ങള്‍ പുറത്ത് വിട്ടത്. യുവാക്കളില്‍ ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗം വര്‍ദ്ധിച്ചതിനാലാണ് റെയ്ഡുകള്‍ കൂടുതലായി നടക്കുന്നത്. മുസ്ലീ സമുദായത്തില്‍പ്പെട്ടവര്‍ മദ്യം ഉപയോഗിക്കുന്നതില്‍ കടുത്ത എതിര്‍പ്പാണ് താലിബാന് മുന്നോട്ട് വെക്കുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ റെയ്ഡുകള്‍ ഉണ്ടാകാന്‍ സാധ്യത ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: