Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

പിണറായി ഇടപെട്ട് മത്സരം ഒഴിവാക്കി; ഇ.എന്‍ സുരേഷ്ബാബു ജില്ലാ സെക്രട്ടറി, ബിനുമോളും ശാന്തകുമാരിയും ജില്ലാ കമ്മിറ്റിയില്‍

ശനിയാഴ്ച രാത്രി മുഖ്യമന്ത്രി ജില്ലയിലെ പ്രമുഖ നേതാക്കളുമായി ചര്‍ച്ച നടത്തുകയും തെരഞ്ഞെടുപ്പ് ഒഴിവാക്കി സെക്രട്ടറിയെ സമവായത്തിലൂടെ തെരഞ്ഞെടുക്കണമെന്നും ആവശ്യപ്പെട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2022, 02:45 pm IST
in Palakkad

പാലക്കാട്: സിപിഎം ജില്ലാ സെക്രട്ടറിയായി ചിറ്റൂര്‍ ഏരിയ കമ്മിറ്റി മുന്‍ സെക്രട്ടറിയും ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ ഇ.എന്‍. സുരേഷ് ബാബുവിനെ തെരഞ്ഞെടുത്തു. കഴിഞ്ഞ മൂന്നുദിവസമായി പിരായിരി ഹൈടെക് കല്യാണമണ്ഡപത്തില്‍ നടന്ന സമ്മേളനത്തിലായിരുന്നു തെരഞ്ഞെടുപ്പ്.  

പാര്‍ട്ടി സംഘാടനാ ചട്ടപ്രകാരം മൂന്ന് ടേം പൂര്‍ത്തിയാക്കിയാണ് സി.കെ. രാജേന്ദ്രന്‍ ഒഴിഞ്ഞത്. പി.കെ. ശശി വിഭാഗം മുന്‍ എംഎല്‍എ വി.കെ. ചന്ദ്രന്റെയും സി.കെ.ആര്‍. വിഭാഗം ഇ.എന്‍. സുരേഷ്ബാബുവിന്റെയും പേരാണ് നിര്‍ദേശിച്ചത്.  

സമ്മേളനത്തിലെ ചര്‍ച്ചകള്‍ക്കിടയില്‍ പലതരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉയര്‍ന്നെങ്കിലും അവ സമവായത്തിലെത്തിക്കുവാന്‍ മുഖ്യമന്ത്രി പിണറായി വിജയനുതന്നെ ഇടപെടേണ്ടിവന്നു.  ശനിയാഴ്ച രാത്രി മുഖ്യമന്ത്രി ജില്ലയിലെ പ്രമുഖ നേതാക്കളുമായി ചര്‍ച്ച നടത്തുകയും തെരഞ്ഞെടുപ്പ് ഒഴിവാക്കി സെക്രട്ടറിയെ സമവായത്തിലൂടെ തെരഞ്ഞെടുക്കണമെന്നും ആവശ്യപ്പെട്ടു. തുടര്‍ന്ന് ഇന്നലെ രാവിലെ ജില്ല കമ്മിറ്റിയും സെക്രട്ടറിയേറ്റും യോഗം ചേരുകയും സുരേഷ്ബാബുവിന്റെയും പേര് അംഗീകരിക്കുകയുമായിരുന്നു.  

അതേസമയം, പുതുശ്ശേരി ഏരിയാ കമ്മിറ്റിയില്‍ ജില്ലാ സമ്മേളന പ്രതിനിധി സമ്മേളനത്തില്‍ തോറ്റ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍, കുഴല്‍മന്ദം ഏരിയ കമ്മിറ്റി തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും എംഎല്‍എയുമായ കെ. ശാന്തകുമാരി, കണ്ണമ്പ്ര പാപ്‌കോസ് സ്ഥലമിടപാടില്‍ അഴിമതി നടത്തിയെന്ന് ആരോപിക്കപ്പെട്ട സ്ഥാനഭൃഷ്ടനായ സി.കെ. ചാമുണ്ണി എന്നിവര്‍ ഉള്‍പ്പെടെ 44 അംഗ ജില്ലാ കമ്മിറ്റിയാണ് തെരഞ്ഞെടുക്കപ്പെട്ടത്. നേരത്തെ ജില്ലാ കമ്മിറ്റിയില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെട്ട എ. പ്രഭാകരനുപുറമെ കണ്ണമ്പ്ര ഭൂമിയിടപാടില്‍ കുറ്റാരോപിതനായ നിലവിലെ സെക്രട്ടറിയേറ്റംഗം സി.കെ. ചാമുണ്ണിയും ജില്ലാ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 14 ജില്ലാ കമ്മിറ്റിയംഗങ്ങള്‍ ഒഴിവായി.

പി.പി. സുമോദ്, ഡിവൈഎഫ്‌ഐ നേതാവ് റിയാസുദ്ദീന്‍, കെ. നന്ദകുമാര്‍, എസ്. അജയ്‌കുമാര്‍, ടി.എം. ശശി, കെ.എസ്. സലീഖ, കെ.എന്‍. ഉണ്ണികൃഷ്ണന്‍ തുടങ്ങി 14 പുതുമുഖങ്ങളാണ് കമ്മിറ്റിയില്‍ ഇടംനേടിയത്. അതേ സമയം പഴയ 14 പേരെ ഒഴിവാക്കുകയും ചെയ്തു. പുതുമുഖങ്ങള്‍ക്ക് പുറമെ നാല് വനിതാ പ്രതിനിധികളെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

എസ്. കൃഷ്ണദാസ്, സി.ആര്‍. സജീവ്, കെ. കൃഷ്ണന്‍കുട്ടി, മുന്‍ എംഎല്‍എ ടി.കെ. നൗഷാദ്, കെ.സി. റിയാസുദ്ദീന്‍, കെ. പ്രേമന്‍, ആര്‍. ശിവപ്രകാശ്, കെ. നന്ദകുമാര്‍, വി. പൊന്നുകുട്ടുന്‍, പി.പി. സുമോദ് എംഎല്‍എ, എ. അനിതാനന്ദന്‍, കെ.എന്‍. സുകുമാരന്‍ എന്നിവരാണ് ജില്ലാ കമ്മിറ്റിയിലേക്ക് പുതുതായി കടന്നുവന്നവര്‍.

11 അംഗ ജില്ലാ സെക്രട്ടറിയേറ്റിനേയും യോഗം തെരഞ്ഞെടുത്തു. മുന്‍ ജില്ലാ സെക്രട്ടറി സി.കെ. രാജേന്ദ്രന്‍, ഇ.എന്‍. സുരേഷ്ബാബു, എംഎല്‍എമാരായ എ. പ്രഭാകരന്‍, പി. മമ്മിക്കുട്ടി, മുന്‍ എംഎല്‍എമാരായ കെ.എസ്. സലീഖ, വി. ചെന്താമരാക്ഷന്‍, വി.കെ. ചന്ദ്രന്‍, പി.കെ. ശശി, കെ.എന്‍. ഉണ്ണികൃഷ്ണന്‍, മുന്‍ എംപി എസ്. അജയകുമാര്‍, ടി.എം. ശശി എന്നിവരാണ് സെക്രട്ടറിയേറ്റ് അംഗങ്ങള്‍.  

നിലവിലുണ്ടായിരുന്ന മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.എന്‍. കണ്ടമുത്തന്‍, വൈസ് പ്രസിഡന്റ് ടി.കെ. നാരായണദാസ് എന്നിവര്‍ ഒഴിഞ്ഞു.  സിപിഎമ്മിന്റെ പോഷകസംഘടനകള്‍ക്ക് കാര്യമായ പ്രാതിനിധ്യം ഉണ്ടായില്ലെന്ന പരാതിയുണ്ട്. സെക്രട്ടറിയേറ്റില്‍ സിഐടിയു മുന്‍ ജില്ലാ സെക്രട്ടറി എ. പ്രഭാകരന്‍ മാത്രമാണുള്ളത്.

തുടര്‍ന്ന കോട്ടമൈതാനിയില്‍ നടന്ന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. രാജ്യത്തെ മതാധിഷ്ഠിത രാജ്യമാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും ഇതിന് കോണ്‍ഗ്രസ് കൂട്ടുനില്‍ക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മതനിരപേക്ഷതയാണ് രാജ്യത്തിന്റെ അടിസ്ഥാനമെന്ന കാര്യം ഇവര്‍ മറക്കുന്നു. ബിജെപിക്കെതിരെ ഉറച്ച നിലപാട് സ്വീകരിക്കുവാന്‍ കോണ്‍ഗ്രസിന് കഴിയുന്നില്ല എന്നതാണ് നിര്‍ഭാഗ്യകരമെന്ന് അദ്ദേഹം പറഞ്ഞു.

എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍, നേതാക്കളായ എം.കെ. ബാലന്‍, ഇ.പി. ജയരാജന്‍, കെ. രാധാകൃഷ്ണന്‍, കെ.കെ. ഷൈലജ, എളമരം കരീം, ബേബിജോണ്‍ എന്നിവര്‍ സംസാരിച്ചു. 

Tags: cpmSecretarypinarayi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

Kerala

സിപിഎം നേതാവ് എം.വി. ജയരാജന് വാഹനാപകടത്തില്‍ പരിക്ക്

Kerala

അതയാളുടെ ഉത്കണ്ഠയായിരുന്നു; മുഖ്യമന്ത്രി പിണറായി പറഞ്ഞു, വീട്ടിൽപോയി ചോദിച്ചാൽ മതി

Kerala

നായനാരെ വധിക്കാന്‍ ശ്രമിച്ചവരുമായും കൂട്ട്; പിഡിപിയുടെ തോളില്‍ കൈയിട്ട് സിപിഎം

Kerala

കോൺഗ്രസ്സിനും സിപിഎമ്മിനും തോൽവിപ്പേടി; അവർ രണ്ടും ഒന്നുതന്നെ: രാജീവ് ചന്ദ്രശേഖർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി.വി. അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

ശബരിമല സ്വര്‍ണകൊള്ള : രണ്ടാം കേസിലും തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ അപ്പീല്‍ ഹൈക്കോടതിയില്‍

യുവരാജ് ഗോകുൽ എന്ന പേരിൽ മത്സരിക്കാൻ അനുവദിക്കരുതെന്ന് ഇടതുപക്ഷം : പേരിനെ വരെ പേടിയാണോയെന്ന് യുവരാജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.