തിരുവനന്തപുരം: തീ പടരുന്ന സമയത്ത് സ്ഥാപനത്തില്‍ മൂന്നു ജീവനക്കാര്‍ ഉണ്ടായിരുന്നതായി ഉടമസ്ഥന് പറഞ്ഞു. തീ പടര്‍ന്നതോടെ ഇവര്‍ പുറത്തേയ്ക്ക് ഇറങ്ങിയോടി രക്ഷപ്പെടുകയായിരുന്നു.
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലേതടക്കം 15 യൂണിറ്റ് ഫയര്‍ എഞ്ചിനുകളാണ് രക്ഷാ പ്രവര്‍ത്തനത്തിനെത്തി
രാവിലെ 11.40 തോടെയാണ് തീപിടിച്ചത്. ചെറിയ പുകയായി തുടങ്ങിയ ശേഷം പെട്ടെന്ന് വലിയ തീഗോളമായി മാറുകയായിരുന്നുവെന്ന് സമീപവാസികള്‍ വ്യക്തമാക്കുന്നു. ഇതിനോട് ചേര്‍ന്ന് അഞ്ചോളം കടകളും തീപിടിച്ചതിന് തൊട്ടുപുറകില്‍ വീടുമുണ്ട്. സമീപത്തെ വീട്ടിലുള്ളവര്‍ തീ പടര്‍ന്നതിനെ തുടര്‍ന്ന് വീട് വിട്ട് ഒഴിഞ്ഞിരുന്നു.
ഇലക്ട്രിക് പോസ്റ്റില്‍ നിന്ന് തീ വീണതാണെന്ന് ആക്രിക്കട ഉടമ പറയുന്നത്.
‘ഇലക്ട്രിക് പോസ്റ്റില്‍ നിന്നാണ് തീപടര്‍ന്നത്. മൂന്ന് തവണ തീ താഴേക്ക് വീണു. 20 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന സഥാപനമാണ്. ലക്ഷങ്ങളുടെ ആക്രി സാധനങ്ങള്‍ കത്തി നശിച്ചു. അച്ഛന് സുല്ഫിയുടെ പേരിലാണ് കടയുടെ ലൈസന്‍സ്. സഥാപനത്തില്‍ വൈദ്യുതി കണക്ഷന് എടുത്തിട്ടില്ല,’ എന്നാണ് ഉടമയുടെവിശദീകരണം. പൂന്തറ സ്വദേശി സുല്ഫിയുടെ ഉടമസ്ഥതയിലുള്ളതാണ് ഗോഡൗണ്‍.
ഇന്നും ജീവനക്കാര്‍ ഇവിടെയെത്തി കട തുറന്നിരുന്നു. തീയാളി പടര്‍ന്ന ആക്രിക്കടയ്ക്ക് സമീപത്തെ വീടുകളിലേക്ക് തീപടരുന്നത് തടയാന്‍ ഫയര്‍ ഫോഴ്സിന് സാധിച്ചു. ഗോഡൗണിനകത്ത് ടാര്‍ നിറയ്ക്കാനുപയോഗിച്ച പാട്ട ഉണ്ടെന്നാണ് ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍ നല്കിയ സൂചന.
തീ പിടിത്തമുണ്ടായ ആക്രിക്കടക്കെതിരെ നിരവധി തവണ പരാതിപ്പെട്ടെന്നും നഗരസഭ ഒരു നടപടിയും സ്വീകരിച്ചില്ലെന്നും റസിഡന്‍സ് അസോസിയേഷന് കുറ്റപ്പെടുത്തി.
തീ നിയന്ത്രണ വിധേയമായിട്ടുണ്ട്. പിആര്‍എസ് ആശുപത്രിക്ക് സുരക്ഷാ പ്രശ്നമൊന്നും നേരിട്ടിട്ടില്ല. സ്ഥലത്ത് നിന്ന് ജനങ്ങളെ മാറ്റിയിട്ടുണ്ടെന്നും സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും കളക്ടര്‍ അറിയിച്ചു. ഗോഡൗണില്‍ എണ്ണയുടെ അംശം ഉണ്ടായിരുന്നതാവും തീ പടരാന്‍ കാരണമെന്ന് കളക്ടര്‍ സംശയം പ്രകടിപ്പിച്ചു.
.
ചിത്രങ്ങള്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: