പന്തളം: സംയുക്ത സേനാമേധാവി ജനറല്‍ ബിപിന്‍ റാവത്ത് ഉള്‍പ്പെടെ കൂനൂര്‍ ഹെലികോപ്ടര്‍ അപകടത്തില്‍ വീരമൃത്യു വരിച്ച ധീര ജവാന്മാരെ പന്തളം കൊട്ടാരവും അഖിലഭാരതീയ പൂര്‍വ്വ സൈനിക സേവാ പരിഷത്തും ചേര്‍ന്ന് ആദരിച്ചു.
പന്തളം കൊട്ടാരത്തിന് സമീപം കൂനൂര്‍ ഹെലികോപ്റ്റര്‍ അപകടം നടന്ന നാളില്‍ സൈനികരുടെ ചിത്രം വെച്ച് പുഷ്പാര്‍ച്ചനയും ദീപം തെളിയിക്കലും നടന്നിരുന്നു. തുടര്‍ന്ന് പന്തളം കൊട്ടാരത്തിന്റെ അനുവാദത്തോടുകൂടി അഖിലഭാരതീയ പൂര്‍വ്വ സൈനിക സേവാ പരിഷത്ത് ജവാന്മാരുടെ ചിത്രം അടങ്ങിയ ബോര്‍ഡ് പന്തളം കൊട്ടാരത്തില്‍ തിരുവാഭരണം സൂക്ഷിച്ചിരിക്കുന്ന തിരുവാഭരണ മാളികയുടെ സമീപം സ്ഥാപിക്കുകയും വിളക്ക് തെളിയിക്കുകയും ചെയ്തു.
തിരുവാഭരണം കണ്ടു തൊഴാന്‍ വരുന്ന നിരവധി ഭക്തന്മാരും ഇവിടെ ആദരവ് അര്‍പ്പിക്കുന്നുണ്ട്. വിശ്വാസവും രാജ്യസ്നേഹവും ഒരേ നൂലിഴയില്‍ കൊണ്ടുപോകുന്ന പന്തളം കൊട്ടാര ഭരണസമിതിയുടെ ഈ പ്രവര്‍ത്തിയെ പൂര്‍വ്വ സൈനിക സേവാ പരിഷത്തും ഭാരവാഹികള്‍ നന്ദി അറിയിച്ചു.
ശനിയാഴ്ച വൈകിട്ട് നടന്ന ചടങ്ങില്‍ പന്തളം കൊട്ടാരം നിര്‍വാഹക സമിതി പ്രസിഡന്റ് പി.ജി ശശികുമാരവര്‍മ്മ, സെക്രട്ടറി പി.എന്‍ നാരായണ വര്‍മ്മ, രാഷ്ട്രീയ സ്വയം സേവാ സംഘം പ്രാന്ത കാരികാര്യ സദസ്യന്‍ കെ. കൃഷ്ണന്‍കുട്ടി, അഖിലഭാരതീയ പൂര്‍വ്വ സേവാ പരിഷത്ത് സംസ്ഥാന പ്രസിഡന്റ് ക്യാപ്റ്റന്‍ ഗോപകുമാര്‍, സെക്രട്ടറി മുരളി ഗോപി, സൈനിക മാതൃശക്തി സംസ്ഥാന പ്രസിഡന്റ് മേജര്‍ അമ്പിളി ലാല്‍കൃഷ്ണ, പത്തനംതിട്ട ജില്ലാ പ്രസിഡന്റ് ഉണ്ണിത്താന്, സെക്രട്ടറി ഗോപാലകൃഷ്ണന് നായര്‍, പന്തളം യൂണിറ്റ് പ്രസിഡന്റ് മുരളീധരന് നായര്‍ സിപി, സെക്രട്ടറി പുരുഷോത്തമന് നായര്‍, ഓര്ഗനൈസേഷന് സെക്രട്ടറി മധുസൂദനന് പിള്ള,വിവിധ സംഘടന ഭാരവാഹികളും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: