തിരുവനന്തപുരം: സംസ്ഥാനത്ത് കൗമാരക്കാര്‍ക്കുള്ള വാക്സിനേഷന് തുടങ്ങി. 15 മുതല്‍ 18 വയസ്സുവരെയുള്ള കുട്ടികളുടെ വാക്സിനേഷനാണ് ആരംഭിച്ചത്. കോവാക്സിനാണ് കുട്ടികള്‍ക്ക് നല്‍കുന്നത്. രാവിലെ 9 മണി മുതല്‍ വൈകുന്നേരം അഞ്ച് മണിവരെയാണ് വാക്സിനേഷന് നടക്കുക.
ആദ്യ ഘട്ടത്തില്‍ കോവാക്സിനാണ് കുട്ടികള്‍ക്ക് നല്‍കുന്നത്. 15 വയസുമുതല്‍ 18 വയസുവരെയുള്ള കുട്ടികള്‍ക്കാണ് ഇന്ന് മുതല്‍ വാക്സിന് നല്‍കുന്നത്. ജനുവരി 10 വരെ ബുധനാഴ്ച ഒഴികെയുള്ള ആറ് ദിവസങ്ങളിലും വാക്സിനേഷന് കേന്ദ്രങ്ങള്‍ രാവിലെ 9 മണിമുതല്‍ അഞ്ച് മണിവരെ പ്രവര്‍ത്തിക്കും.
കുട്ടികളുടെ പ്രത്യേക വാക്സിനേഷന് കേന്ദ്രങ്ങളില്‍ കോവാക്സിന് മാത്രമാകും നല്‍കുക. ജനറല്‍/ജില്ലാ/താലൂക്ക്/സിഎച്ച്സി എന്നിവിടങ്ങളില്‍ കുട്ടികള്‍ക്കുള്ള വാക്സിനേഷന് ഉണ്ടായിരിക്കും.പ്രാഥമികാരോഗ്യ കേന്ദ്രം, കുടുംബാരോഗ്യ കേന്ദ്രം എന്നിവിടങ്ങളില്‍ ചൊവ്വ, വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ മാത്രമേ വാക്സിനേഷന് ഉണ്ടാകൂ. വാക്സിനേഷന് കേന്ദ്രങ്ങളില്‍ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാണ്. കോവിഡ് വന്നിട്ടുള്ള കുട്ടികള്‍ മൂന്ന് മാസം കഴിഞ്ഞ് വാക്സിന് സ്വീകരിച്ചാല്‍ മതി. ആധാര്‍, സ്കൂള്‍ ഐ ഡി കാര്‍ഡ് എന്നിവ ഉപയോഗിച്ച് ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യാം.
സംസ്ഥാനത്ത് കൗമാരക്കാര്‍ക്കുള്ള വാക്സിനേഷന് തുടങ്ങി; ജനുവരി 10 വരെ ബുധനാഴ്ച ഒഴികെയുള്ള ആറ് ദിവസങ്ങളിലും വാക്സിനേഷന് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും
ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാത്തവര്‍ക്ക് വാക്സിനേഷന് കേന്ദ്രങ്ങളില്‍ എത്തി രജിസ്റ്റര്‍ ചെയ്ത് വാക്സിന് സ്വീകരിക്കാം. 15.34 ലക്ഷം കുട്ടികള്‍ക്ക് വാക്സിന് നല്‍കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. കുട്ടികളുടെ വാക്സിനേഷന് കേന്ദ്രങ്ങള്‍ പെട്ടെന്ന് തിരിച്ചറിയാനായി പിങ്ക് നിറത്തിലുള്ള ബോര്‍ഡ് പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: