ഗവര്‍ണര്‍മാര്‍ ചാന്‍സലറാവുന്നത് ബ്രിട്ടീഷ് ഭരണകാലത്ത് തുടങ്ങിയ സമ്പ്രദായമാണ്. അത് സ്വതന്ത്ര ഇന്ത്യയിലും തുടര്‍ന്നു. അന്നൊക്കെ പാസാക്കിയ സര്‍വകലാശാലാനിയമത്തില്‍ ആ സമ്പ്രദായം തുടരുകയായിരുന്നു. വിദ്യാഭ്യാസ രംഗത്ത് അന്തിമ തീര്‍പ്പ് ഉണ്ടാക്കേണ്ടത് രാഷ്ട്രീയക്കാരല്ല എന്ന സദ്ചിന്തയുടെ ആധാരത്തിലായിരുന്നു ആ തീരുമാനം എന്നത്മറന്നുകൂടാ. കൂടാതെ നിക്ഷിപ്ത രാഷ്ട്രീയ താല്പര്യങ്ങള്ക്കപ്പുറത്ത് വിദ്യാഭ്യാസ പദ്ധതിക്ക് ഒരു സ്ഥാനമുണ്ടാവണം എന്ന ചിന്തയും ആ തീരുമാനത്തിന് പിന്നിലുണ്ടായിരുന്നു.
കേരളത്തില്‍ ഇപ്പോള്‍ സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ ഭിന്നത ഉടലെടുത്തിരിക്കുകയാണല്ലോ. ഇടതുപക്ഷ സര്‍ക്കാരുകള്‍ കേരളം ഭരിക്കുമ്പോഴൊക്കെ ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാവാറുണ്ട്. നരേന്ദ്രമോദി സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തിലുള്ളത് കൊണ്ടല്ല ഇതെന്നര്‍ത്ഥം. കോണ്‍ഗ്രസുകാര്‍ കേന്ദ്രത്തില്‍ അധികാരത്തിലുള്ളപ്പോഴും സിപിഎം ഇങ്ങനെയൊക്കെ ചെയ്യാറുണ്ട്; അവര്‍ എന്നും ഇത്തരം നിലപാടുകള്‍ ഗവര്‍ണര്‍ക്കെതിരെ സ്വീകരിക്കാറുണ്ട്. തങ്ങള്‍ ഭരിക്കുമ്പോള്‍ സംസ്ഥാനം ഒരു സ്വതന്ത്ര റിപ്പബ്ലിക് ആണെന്ന തോന്നലാണ് സഖാക്കള്‍ക്കുള്ളത്. രാജ്യത്തെ നിയമങ്ങളൊന്നും ബാധകമല്ലെന്നാണ് വിചാരം.
ഗവര്‍ണര്‍, സര്‍വകലാശാലകളുടെ ചാന്‍സലര്‍ എന്നതൊക്കെ ഒരാളാണ് എങ്കിലും അധികാരവും ദൗത്യവും ചുമതലകളുമൊക്കെ വെവ്വേറെയാണ് എന്ന വസ്തുത മനസ്സില്‍വച്ചുകൊണ്ടേ ഈ വിഷയത്തെ അഭിസംബോധന ചെയ്യാനാവൂ. ഒട്ടനവധി സര്‍വകലാശാലകളുടെ ചാന്‍സലര്‍ പദവി വഹിക്കുന്നത് ഗവര്‍ണറാണ്. അത് എക്സ് -ഒഫിഷ്യോ ചുമതലയാണ്. എന്നാലത് ഗവര്‍ണറുടേതിന് സമാനമല്ല. ഗവര്‍ണറുടേത് വ്യക്തതയുള്ള റോളാണ്; ഭരണഘടനാനുസൃതമാണ്. അദ്ദേഹം സര്‍ക്കാരിന്റെ തലവനാണ്; സര്‍ക്കാര്‍ അഥവാ മന്ത്രിസഭ പറഞ്ഞതനുസരിച്ച് വേണം അദ്ദേഹം പ്രവര്‍ത്തിക്കാന്‍. സര്‍ക്കാരിന് വേണ്ടി ഉത്തരവിറക്കുന്നതൊക്കെ ഗവര്‍ണറാണ്, അഥവാ ഗവര്‍ണറുടെ നിര്‍ദേശപ്രകാരം എന്ന് പറഞ്ഞുകൊണ്ടാണ് ഉത്തരവുകള്‍ ഇറക്കുന്നത്.
ഗവര്‍ണര്‍മാര്‍ ചാന്‍സലറാവുന്നത് ബ്രിട്ടീഷ് ഭരണകാലത്ത് തുടങ്ങിയ സമ്പ്രദായമാണ്. അത് സ്വതന്ത്ര ഇന്ത്യയിലും തുടര്‍ന്നു. അന്നൊക്കെ പാസാക്കിയ സര്‍വകലാശാലാനിയമത്തില്‍ ആ സമ്പ്രദായം തുടരുകയായിരുന്നു. വിദ്യാഭ്യാസ രംഗത്ത് അന്തിമ തീര്‍പ്പ് ഉണ്ടാക്കേണ്ടത് രാഷ്ട്രീയക്കാരല്ല എന്ന സദ്ചിന്തയുടെ ആധാരത്തിലായിരുന്നു ആ തീരുമാനം എന്നത് മറന്നുകൂടാ. കൂടാതെ നിക്ഷിപ്ത രാഷ്ട്രീയ താല്പര്യങ്ങള്ക്കപ്പുറത്ത് വിദ്യാഭ്യാസ പദ്ധതിക്ക് ഒരു സ്ഥാനമുണ്ടാവണം എന്ന ചിന്തയും ആ തീരുമാനത്തിന് പിന്നിലുണ്ടായിരുന്നു.
കേരളത്തില്‍ ഇതിനുമുന്‍പും ചാന്‍സലര്‍- സര്‍ക്കാര്‍ ഏറ്റുമുട്ടലുകള്‍ ഉണ്ടായിട്ടുണ്ട്. അത് കോടതി കയറിയിട്ടുമുണ്ട്. ഓര്‍മ്മയില്‍ വരുന്നത് 1990 ലെ കേസാണ്. ഇ.കെ. നായനാര്‍ സര്‍ക്കാരിന്റെ കാലം. കെ. ചന്ദ്രശേഖരനാണ് വിദ്യാഭ്യാസ- നിയമ വകുപ്പ് മന്ത്രി. റാം ദുലാരി സിന്‍ഹ എന്ന പഴയ കോണ്‍ഗ്രസുകാരി ഗവര്‍ണറും. കേരള സര്‍വകലാശാല സെനറ്റിലേക്കുള്ള പ്രതിനിധികളെ നിശ്ചയിക്കുന്നത് സംബന്ധിച്ചാണ് തര്‍ക്കം. സര്‍ക്കാര്‍ നല്കിയ ലിസ്റ്റില്‍ പെടാത്ത ചിലരെ ഗവര്‍ണര്‍ നിയമിച്ചതാണ് വിവാദമായത്. അന്നും ഉന്നയിക്കപ്പെട്ടത് ഗവര്‍ണറാണ് ചാന്‍സലര്‍ എന്നതാണ്; രണ്ടുപേരുടെയും ഡ്യൂട്ടികള്‍ ഒന്നാണ് എന്നും. ഗവര്‍ണര്‍ക്ക് മന്ത്രിസഭയുടെ ഉപദേശാനുസരണമേ എന്തും ചെയ്യാനാവൂ. അത് ചാന്‍സലര്‍ എന്ന നിലക്കുള്ള അദ്ദേഹത്തിന്റെ ഡ്യൂട്ടിയിലും ബാധകമാണ് എന്നതായിരുന്നു സിപിഎമ്മിന്റെ നിലപാട്.
ഗവര്‍ണര്‍, ചാന്‍സലര്‍ എന്ന ചുമതല നിര്‍വഹിക്കുമ്പോള്‍ മന്ത്രിസഭയുടെ ഉപദേശം കേള്‍ക്കണം എന്ന നിലപാട് നിലനില്‍ക്കുന്നതല്ല എന്ന് ആ വിധിന്യായത്തില്‍ ജസ്റ്റിസുമാരായ വി.എസ്. മളിമത്ത്, വിശ്വനാഥ അയ്യര്‍ എന്നിവര്‍ അടങ്ങിയ ഡിവിഷന് ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട് (ഖണ്ഡിക 17). ചാന്‍സലര്‍ ആണ് സര്‍വകലാശാലയുടെ അധിപന്. ചട്ടങ്ങള്ക്കോ നിയമങ്ങള്‍ക്കോ സമ്പ്രദായങ്ങള്‍ക്കോ വിരുദ്ധമായ എന്തെങ്കിലുമുണ്ടായാല്‍ അത് നിരാകരിക്കാന്‍ ചാന്‍സലര്‍ക്ക് അധികാരമുണ്ട്. ചാന്‍സലറുടെയും സര്‍ക്കാരിന്റെയും റോളുകള്‍ ഭിന്നമാണ് എന്നും ചാന്‍സലര്‍ സര്‍വകലാശാലയുടെ ഭാഗമാണ് എന്നാല്‍ സര്‍ക്കാര്‍ അങ്ങിനെയല്ല എന്നും ആ വിധിയില്‍ വ്യക്തമാക്കിയിട്ടുണ്ട്(ഖണ്ഡിക-24). സര്‍വകലാശാലകള്‍ക്ക് അക്കാദമികമായ മേന്മ കൈവരിക്കേണ്ടതുണ്ട്. അതിനായിട്ടാണ് ഈ സ്വതന്ത്രസ്വഭാവം അതിന് നല്‍കുന്നത് എന്നും കോടതി അടിവരയിട്ടുകൊണ്ട് പറയുന്നു(ഖണ്ഡിക – 25).
ഗവര്‍ണര്‍ തന്നെ ചാന്‍സലര്‍മാരായി തുടരുന്നതാണ് അഭികാമ്യമെന്ന് യൂണിവേഴ്സിറ്റിയുടെ സ്വയംഭരണാധികാരങ്ങള്‍ സംബന്ധിച്ച് വിലയിരുത്താന്‍ ഇന്റര്‍ യൂണിവേഴ്സിറ്റി ബോര്‍ഡ് നിയോഗിച്ച വിദഗ്ധസമിതി നിലപാടെടുത്തതും കോടതി ചൂണ്ടിക്കാണിക്കുന്നുണ്ട്. ഡോ.സി.പി. രാമസ്വാമി അയ്യര്‍, ഡോ.എ.എല്‍. മുദലിയാര്‍, ഡോ.സി.ഡി. ദേശ്മുഖ്, ഡോ.കെ.എല്‍. ശ്രീമലി, ഡോ.ബി. മല്ലിക്ക് എന്നീ പ്രഗത്ഭരായിരുന്നു ആ വിദഗ്ധ സംഘത്തിലുണ്ടായിരുന്നത്. പുറമെനിന്നുള്ള സമ്മര്‍ദ്ദങ്ങള്‍ കൂടാതെ പ്രവര്‍ത്തിക്കാനും വികാസം പ്രാപിക്കാനും സര്‍വകലാശാലകളെ അനുവദിക്കേണ്ടതുണ്ട് എന്നതായിരുന്നു ആ സംഘത്തിന്റെ വിലയിരുത്തല്‍. (ഖണ്ഡിക -26). ഇതൊക്കെ കഴിഞ്ഞിട്ട്, ഗവര്‍ണര്‍ സര്‍വകലാശാല ചാന്‍സലര്‍ എന്ന നിലക്ക് തീരുമാനമെടുക്കുമ്പോള്‍ സ്വന്തം നിലക്ക് നിലപാടെടുക്കണം എന്നും സര്‍ക്കാരിന്റെയോ മന്ത്രിസഭയുടെയോ ഉപദേശത്തിന് കാതോര്‍ക്കേണ്ടതില്ലെന്നും വ്യക്തമായി ഹൈക്കോടതി പറഞ്ഞിട്ടുമുണ്ട് (ഖണ്ഡിക- 27).
പിന്നീട് ഡോ.വിഎന്‍. രാജശേഖരന് പിള്ള എംജി സര്‍വകലാശാല വിസി ആയിരിക്കെ എടുത്ത ചില തീരുമാനങ്ങള്‍ സംബന്ധിച്ച് സര്‍ക്കാര്‍ ഇടപെടലുണ്ടായപ്പോളും(1998) ഹൈക്കോടതി സമാനമായ നിലപാട് എടുത്തിരുന്നു. സര്‍ക്കാരിന് ഇക്കാര്യത്തില്‍ ഒന്നും ചെയ്യാനാവില്ലെന്ന്. സര്‍വകലാശാല തീരുമാനിച്ചതനുസരിച്ച് പാരാ മെഡിക്കല്‍ കോഴ്സുകള്‍ തുടങ്ങാനായി ഒരു കെട്ടിടവും മറ്റും വാങ്ങിയതുമായി ബന്ധപ്പെട്ട വിവാദവും അന്ന് ഡോ. രാജശേഖരന് പിള്ളയെ പ്രതിക്കൂട്ടിലാക്കാന്‍ രാഷ്ട്രീയമായ നീക്കങ്ങള്‍ നടന്നതും ഓര്‍ക്കുക. അക്കാര്യത്തിലായിരുന്നു കോടതി ഇടപെടലുണ്ടായത്.
കേരളത്തിന് പുറത്തും ഇത്തരം വിധികള്‍ കോടതികള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. മധ്യപ്രദേശ് ഹൈക്കോടതി 1962 ല്‍ പരിഗണിച്ചത് ഗവര്‍ണര്‍ എന്ന നിലയ്ക്കുള്ള കേസുകളില്‍ നിന്നും മറ്റുമുള്ള അനുഛേദം- 361 പ്രകാരമുള്ള പരിരക്ഷണം ചാന്‍സലര്‍ എന്നുള്ള കൃത്യം ചെയ്യുമ്പോള്‍ ലഭിക്കുമോ എന്നതാണ്. രണ്ടും രണ്ടാണ് എന്ന് അന്ന് കോടതി പറഞ്ഞു. 1962ല്‍ തന്നെ അലഹബാദ് ഹൈക്കോടതിയില്‍ വന്ന ഒരു കേസിലും ഗവര്‍ണറും ചാന്‍സലറും തമ്മിലെ വ്യത്യാസം ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഇത് ഏതാനും ചില വിധിന്യായങ്ങള്‍ മാത്രമാണ് അതുകൊണ്ട് നീതിപീഠങ്ങള്‍ ഇക്കാര്യത്തില്‍ എന്ത് നിലപാടിലാണുള്ളത് എന്നത് വ്യക്തം.
ആരിഫ് മുഹമ്മദ് ഖാന് കേരളത്തില്‍ ഗവര്‍ണറായതു മുതല്‍, സംസ്ഥാന സര്‍ക്കാരുമായി എങ്ങിനെയെല്ലാം യോജിച്ചുപോകാമോ അതിന് പരമാവധി ശ്രമിക്കുക എന്നതില്‍ പ്രത്യേകം ശ്രദ്ധവെച്ചിട്ടുണ്ട് എന്നാണ് അനുഭവം. കുറേ പ്രയാസങ്ങള്‍ അദ്ദേഹത്തിനുണ്ടായിട്ടുണ്ട്. കണ്ണൂര്‍ സര്‍വകലാശാലയില്‍ നടന്ന ചരിത്രസമ്മേളനം ഓര്‍ക്കുക. അന്ന ഇര്ഫാന് ഹബീബ് ഏത് വിധത്തിലാണ് ഗവര്‍ണറോട് പെരുമാറിയത്. വേറെ ഏത് സംസ്ഥാനത്താണെങ്കിലും ഒരു കേസ് രജിസ്റ്റര്‍ ചെയ്യാതിരിക്കുമോ. ഇനി ആ സ്ഥാനത്ത് ഗവര്‍ണര്‍ക്ക് പകരം നമ്മുടെ മുഖ്യമന്ത്രിയാണ് ഉണ്ടായിരുന്നതെങ്കിലത്തെ സ്ഥിതി ഒന്നാലോചിക്കൂ; എന്തെല്ലാം കോലാഹലം നടക്കുമായിരുന്നു. എന്നാല്‍ വിസി സാക്ഷി പറഞ്ഞു, അനവധി പേര് ലൈവ് ആയി ആ സംഭവങ്ങള്‍ കണ്ടതുമാണ്. എന്നിട്ടും ഇര്ഫാന് ഹബീബിനെതിരെ ഒരു പെറ്റി കേസ് പോലും ചുമത്തിയില്ല. മാത്രമല്ല അവിടെ ഗവര്‍ണര്‍ക്കെതിരായ നിലപാട് സര്‍ക്കാരും മുഖ്യമന്ത്രിയും എടുത്തു. എന്നിട്ടും ഗവര്‍ണര്‍ എത്രയോ സൗഹൃദമായിട്ടാണ് പിന്നീട് ഇടപെട്ടതെന്നത് കേരളം കണ്ടതാണ്.
സംഘര്‍ഷമല്ല സൗഹൃദമാണ് വേണ്ടത് എന്ന നിലപാടാവും ഗവര്‍ണര്‍ക്ക് കേന്ദ്രത്തില്‍ നിന്ന് നല്കിയ സന്ദേശം. അത് കമ്മ്യൂണിസ്റ്റുകാര്‍ക്ക് മനസിലാവണമാണെന്നില്ല എന്നും മാത്രം. സ്വന്തം രാഷ്ട്രീയ ലാഭത്തിന് വേണ്ടി മുഖ്യമന്ത്രി പോലും രാജ്ഭവന് ഗേറ്റില്‍ സമരം നടത്തിയ നാടാണ് കേരളം. അവിടെപ്പോലും ഭരണസ്തംഭനമുണ്ടാവുന്ന ഒരു നിലപാട് ഈ ഗവര്‍ണ്ണര്‍ എടുത്തിട്ടില്ല. തന്നെ ഒഴിവാക്കിക്കൊണ്ട് നിങ്ങള്‍ എല്ലാം നേരിട്ട് ചെയ്തോളൂ എന്നല്ലേ ആരിഫ് മുഹമ്മദ് ഖാന് പറഞ്ഞു കൊണ്ടിരിക്കുന്നത്.
ഇന്നിപ്പോള്‍ രണ്ടിടത്തേ ഗവര്‍ണര്‍-സംസ്ഥാന സര്‍ക്കാര്‍ പോര് നടക്കുന്നുള്ളൂ; ഒന്ന്, മമത ഭരിക്കുന്ന കൊല്‍ക്കത്തയില്‍. മമതയെ അറിയുന്നവര്‍ക്ക് കാരണം അന്വേഷിക്കേണ്ടതില്ലല്ലോ. മുന്‍പ് അമിത് ഷാ കയറിയ വിമാനമിറക്കാന്‍ അനുമതി നിഷേധിച്ചതൊക്കെ മറക്കാനാവുമോ? വേറൊന്ന് ശിവസേനയും കോണ്‍ഗ്രസും പവാറും ചേര്‍ന്ന് മുന്നോട്ട് പോകുന്ന മഹാരാഷ്ട്രയില്‍. അവിടെയും ശിവസേനയുടെ അഹങ്കാരവും പിടിപ്പുകേടും കാണാതെ പോകാനാവുമോ?
ഇന്നത്തെ സാഹചര്യത്തില്‍ ഗവര്‍ണ്ണറേയും നരേന്ദ്ര മോദിയെയുമൊക്കെ ആക്ഷേപിച്ചുകൊണ്ട് സംസ്ഥാനത്ത് സിപിഎം നേതാക്കള്‍ക്ക് നടക്കാം. പാര്‍ട്ടി സമ്മേളനങ്ങള്‍ നടക്കുമ്പോള്‍ അത് അവര്‍ക്ക് തല്‍ക്കാലത്തേക്ക് ഗുണം ചെയ്തേക്കും. എന്നാല്‍ സര്‍വകലാശാലകള്‍ പിടിച്ചടക്കാന്‍ ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തുനിന്നും ഒഴിവാക്കിക്കൊണ്ട് ഓര്‍ഡിനന്‍സോ നിയമമോ കൊണ്ടുവന്നാല്‍ കോടതിയില്‍ ചോദ്യം ചെയ്യപ്പെടും. അതോടെ കാര്യങ്ങള്‍ കൂടുതല്‍ വിഷമത്തിലാവും. കാരണം രാഷ്ട്രീയത്തിനുപരിയായുള്ള ഒരു സംവിധാനമാണ് സര്‍വകലാശാലകള്‍ക്ക് വേണ്ടതെന്ന കാര്യത്തില്‍ അത്യുന്നത നീതിപീഠം മുതല്‍ ഇക്കാര്യം പരിശോധിച്ച വിദഗ്ധ സമിതികള്‍ വരെ വിലയിരുത്തിക്കഴിഞ്ഞതാണ്. വിവരമുള്ള നിയമോപദേഷ്ടാവിന്റെ ഉപദേശം സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഇനിയെങ്കിലും തേടുമെന്ന് പ്രത്യാശിക്കാനേ കഴിയുന്നുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: