ജോഹന്നസ്ബര്‍ഗ്: ഇന്ത്യന്‍ ടെസ്റ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്ക് പിന്തുണയുമായി പരിശീലകന് രാഹുല്‍ ദ്രാവിഡ്. ഇരുപത് വര്‍ഷമായി അസാമാന്യ പ്രകടനം കാഴ്ചവച്ചുവരുന്ന താരമാണ് കോഹ്ലി. കളത്തിനുപുറത്തെ പ്രശ്നങ്ങള്‍ അദ്ദേഹത്തിന്റെ കളിയെ ബാധിക്കാറില്ല. ഉടന്‍ തന്നെ കോഹ്ലി വമ്പന്‍ സ്കോറുകള്‍ നേടുമെന്ന് ദ്രാവിഡ് പറഞ്ഞു.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിന്റെ തലേന്ന് പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ദ്രാവിഡ്. ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് ഒഴിവാക്കിയതുമായി ബന്ധപ്പെട്ട് കോഹ്ലി ബിസിസിഐയുമായി തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് കോഹ്ലി മത്സരത്തലേന്നുള്ള പത്രസമ്മേളനങ്ങില് നിന്ന് മുഖം തിരിക്കുകയാണ്. കളത്തിന് പുറത്ത് പലപ്രശ്നങ്ങളും ഉണ്ടെന്ന് എനിക്കറിയാം. എന്നാല്‍ കളിക്കളത്തില്‍ കഴിഞ്ഞ ഇരുപത് വര്‍ഷമായി മികച്ച പ്രകടനം കാഴ്ചവച്ചുവരുന്ന താരമാണ് കോഹ്ലിയെന്ന് ദ്രാവിഡ് പറഞ്ഞു. കേപ്ടൗണില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ നടക്കുന്ന മൂന്നാം ടെസ്റ്റ് വിരാട് കോഹ്ലിയുടെ നൂറാം ടെസ്റ്റാണിത്. നൂറാം ടെസ്റ്റിന്റെ തലേന്ന് കോഹ് ലി മാധ്യമങ്ങളെ കാണുമെന്ന് ദ്രാവിഡ് വെളിപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: