വാഷിങ്ടണ്‍: പ്രപഞ്ചോല്പ്പത്തിയടക്കമുള്ള കാര്യങ്ങള്‍ പഠിക്കാന്‍ നാസ അയച്ച ജെയിംസ് വെബ് എന്ന ദൂരദര്‍ശിനിക്ക് സൂര്യ കിരണങ്ങളില്‍ നിന്ന് സംരക്ഷണം നല്കുന്ന സണ്‍ഷീല്‍ഡ് വിടര്‍ത്തി. വിജാഗിരികളിലും സ്പ്രിങ്ങുകളിലും താങ്ങിനിര്‍ത്തിയിരിക്കുന്ന പടുകൂറ്റന്‍ പടുതയെന്ന് ഇതിനെ വിളിക്കാം. ചരിത്രത്തിലെ അത്യപൂര്‍വ്വ നിമിഷങ്ങളായിരുന്നു ഇതു വിടര്‍ത്തിയ സമയം.
രണ്ട് സണ്‍ ഷീല്‍ഡുകളാണ് നിവര്‍ത്തിയത്. ഇന്ന് ഇതിന്റെ അടുക്കടുക്കായി വച്ചിരിക്കുന്ന പാളികള്‍ നിവര്‍ത്തി ദൂരദര്‍ശനിക്ക് മുകളില്‍ കുട പോലെ ചൂടും. ഇതിന് രണ്ടു ദിവസം വേണ്ടിവരും. അഞ്ചു പാളികളും നിവര്ത്തിക്കഴിയുമ്പോള് സണ്ഷീല്ഡിന് ഒരു ടെന്നീസ് കോര്‍ട്ടിന്റെ വലിപ്പം വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: