തിരുവനന്തപുരം: കോവളം സംഭവത്തിന് പിന്നാലെ വെഞ്ഞാറമൂട്ടില്‍ പ്രതിയെ പിടികൂടാനെത്തിയ പോലീസ് വീട് മാറിക്കേറി സ്ത്രീകളെയടക്കം മര്‍ദ്ദിച്ചു. അക്രമം വീഡിയോയില്‍ പകര്‍ത്തിയ പത്താം ക്ലാസുകാരന്റെ കരണത്തടിച്ചു. കുട്ടിയുടെ കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടുവെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
വെഞ്ഞാറമൂട്ടില്‍ പ്രതിയെ പിടിക്കാനെത്തിയ പോലീസാണ് പ്രതിയുടെ സഹോദരന്റെ വീട്ടില്‍കയറി അക്രമം നടത്തിയത്. പ്ലാക്കീഴ് പെരുമ്പാമഠം പുതുവള്ളി പുത്തന്‍വീട് അനുവിന്റെ വീട്ടിലാണ് രാത്രിയോടെ പോലീസ് അതിക്രമം അഴിച്ചുവിട്ടത്. അനുവിന്റെ അമ്മ, അനുവിന്റെ ഭാര്യ സഹോദരന്റെ 15 വയസുകാരന് മകനും പരിക്കേറ്റു.
അനുവിന്റെ ജേഷ്ഠനെതിരെ നല്കിയ പരാതിയില്‍ അയാളെ പിടിക്കാനെത്തിയതായിരുന്നു പോലീസ്. അയാളെ കിട്ടാതെ വന്നതോടെ പോലീസ് അക്രമം അഴിച്ചുവിട്ടു. അനുവിനെ അടിവയറ്റില്‍ ചവുട്ടി തള്ളിയിട്ടു. അതിനിടെ കുഞ്ഞുമായി എത്തിയ ആശയെ കൈക്കുചവുട്ടി, കുഞ്ഞ് നിലത്തേക്ക് വീണു. അമ്മ ലീലലെയയും അക്രമിച്ചു. തുടര്‍ന്ന് പൂട്ടിവച്ചിരുന്ന ബൈക്ക് തകര്‍ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഷിനു മൊബൈലില്‍ വീഡിയോ ചിത്രീകരിക്കുന്നത് കണ്ടത്. അതുകണ്ട് പോലീസുകാരന് ഷിനുവിന്റെ ചെകിടില്അ അടിക്കുകയായിരുന്നു.
കാഴ്ചയക്ക് മങ്ങലേറ്റ് ഷിനുവിനെ രാത്രിതന്നെ കന്യാകുളങ്ങര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് കണ്ണാശുപത്രിയില്‍ ചികിത്സയിക്കായി റഫര്‍ ചെയതു. സംഭവത്തെ കുറിച്ച് വീട്ടുകാര്‍ ആറ്റിങ്ങല്‍ ഡിവൈഎസ്പിക്ക് പരാതി നല്‍കിയിട്ടുണ്ട്. പോലീസുകാര്‍ മാന്യമായി പെരുമാറണമെന്ന് സംസ്ഥാന പോലീസ് മേധാവി ഉന്നത തലയോഗത്തില്‍ നിര്‍ദ്ദേശം നല്‍കിയതിന് പിന്നാലെയാണ് പോലീസ് അക്രമം അഴിച്ചുവിട്ടത്. രാത്രികാല നിയന്ത്രണത്തിന്റെ പേരില്‍ കഴിഞ്ഞ ദിവസം രാത്രിയില്‍ വെഞ്ഞാറമൂട് സ്റ്റേഷനിലെ വനിതാ എസ്ഐ രാത്രി ഒമ്പത് മണിക്ക് മുന്നേ ഹോട്ടലുകളില്‍ എത്തിയവരെ വിരട്ടിഓടിച്ചതും വിവാദമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: