ന്യൂദല്‍ഹി: ഇന്ത്യയുടെ ദുര്‍ബലമായ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ മുസ്ലിം ഭൂരിപക്ഷപ്രദേശങ്ങളെ അടര്‍ത്തിയെടുത്ത് പുതിയൊരു രാജ്യാന്തര ഇസ്ലാമിക രാഷ്ട്രം രൂപീകരിക്കാന്‍ പാകിസ്ഥാന്റെ ഗൂഢശ്രമം. ബംഗ്ലാദേശ്, ബംഗാളിലെയും അസമിലെയും മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങള്‍, രോഹിംഗ്യകള്‍ക്ക് ഭൂരിപക്ഷമുള്ള മ്യാന്മറിലെ അരാക്കന്‍ ഹില്‍സ് എന്നിവ ഉള്‍പ്പെടുത്തി ഒരു രാജ്യാന്തര ഇസ്ലാമിക മേഖല സൃഷ്ടിക്കാനാണ് പാകിസ്ഥാന്റെ ഗൂഢാലോചന.
പാകിസ്ഥാന്റെ ഈ ശ്രമത്തിന് ബംഗ്ലാദേശിലെ ജമാ അത്തെ ഇസ്ലാമിയുടെ പിന്തുണയുമുണ്ട്. നേരത്തെ പാകിസ്ഥാന്റെ ഈ പദ്ധതി പരാജയപ്പെട്ടതായിരുന്നു. എന്നാല്‍ അഫ്ഗാനിസ്ഥാനില്‍ താലിബാന് അധികാരത്തില്‍ വന്നതോടെ വീണ്ടും ഈ സ്വപ്നം പാകിസ്ഥാന് പൊടിതട്ടിയെടുത്തിരിക്കുകയാണ്.
ഇന്ത്യയുടെ കിഴക്കന്‍ തീരങ്ങളെക്കൂടി ഉള്‍പ്പെടുത്തിയുള്ള രാജ്യാന്തര ഇസ്ലാമിക രാഷ്ട്രമെന്ന സ്വപ്നം വീണ്ടും സജീവമായിരിക്കുകയാണ്. ഈയിടെ അസമിലും ബംഗാളിലും നടക്കുന്ന അസ്വാരസ്യങ്ങള്‍ ഇതിന്റെ ഭാഗമാണെന്നും വിലയിരുത്തപ്പെടുന്നു. മയക്കമരുന്ന് ബിസിനസ്സില്‍ നിന്നും ലഭിക്കുന്ന പണം ഈയൊരു അജണ്ടയ്ക്കായി വഴിതിരിച്ചുവിടുന്നതായും പറയപ്പെടുന്നു.
ഹിന്ദുക്കളുടെ കൂട്ടക്കൊല, ബംഗാളിലെ ദുര്‍ഗ പൂജ പന്തല്‍ തകര്‍ക്കല്‍ എന്നിവ ഈ അജണ്ടയുടെ ഭാഗമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഈയൊരു അജണ്ട നടപ്പിലാക്കാന്‍ സ്വതന്ത്ര ചിന്തകരും എന്‍ജിഒകളും ഉള്‍പ്പെടെ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നുണ്ട്. ഇതേ അജണ്ട നടപ്പാക്കാന്‍ കൊല്‍ക്കത്ത അടിസ്ഥാനമാക്കി ഒട്ടേറെ എന്‍ജിഒകളും സ്വതന്ത്ര ചിന്തകരും പ്രവര്‍ത്തിക്കുന്നതായി കരുതുന്നു. ഇത് തിരിച്ചറിഞ്ഞാണ് വിദേശ സംഭാവ നിയന്ത്രണച്ചട്ടം (എഫ്സിആര്‍എ) കേന്ദ്ര സര്‍ക്കാര്‍ കര്‍ശനമാക്കിയത്. ഇതിന്റെ ഭാഗമായി 6000 എന്‍ജിഒകള്‍ക്ക് എഫ്സിആര്‍എ ലൈസന്‍സ് നഷ്ടമായി.
ബംഗ്ലാദേശ് സര്‍ക്കാരും ഇതേ രീതിയില്‍ ചില മുന്‍കരുതല്‍ നടപടികള്‍ എടുക്കുന്നുണ്ട്. ചില ഇസ്ലാമിക ഭീകരവാദ സംഘങ്ങളും പുനസംഘടിച്ച് അവരുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായും റിപ്പോര്‍ട്ടുണ്ട്. താലിബാനും ഐഎസ് ഐഎസ് കെയും തമ്മില്‍ അഭിപ്രായഭിന്നതകളുണ്ടെങ്കിലും ഇന്ത്യയുടെ കിഴക്കന്‍ പ്രദേശങ്ങളെ ഉള്‍പ്പെടുത്തിയുള്ള രാജ്യാന്തര ഇസ്ലാമിക രാഷ്ട്രം എന്ന സ്വപ്നത്തിന് ഇസ്ലാമിക ഗ്രൂപ്പുകള്‍ കൈകോര്‍ക്കുന്നുണ്ട്.
ചില ഗോത്ര തീവ്രവാദ സംഘങ്ങള്‍ക്ക് ഈ ഇസ്ലാമിക തീവ്രസംഘടനകളില്‍ നിന്നും കൈകോര്‍ക്കാനുള്ള സന്ദേശങ്ങള്‍ ലഭിച്ചിട്ടുണ്ട്. എഎഫ്എസ്പിഎ എടുത്തുകളയണമെന്ന ആവശ്യം നാഗാലാന്റില്‍ ഉയര്‍ത്തപ്പെടുകയും അത് മറ്റ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് കാട്ടുതീ പോലെ പടര്‍ന്നതും രഹസ്യസേന വൃത്തങ്ങള്‍ കരുതലോടെയാണ് വീക്ഷിക്കുന്നത്.
അതേ സമയം വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ചില ഗറില്ല സംഘങ്ങള്‍ ആയുധം വെച്ച് കീഴടങ്ങിയത് ഇന്ത്യയുടെ ആഭ്യന്തരമന്ത്രാലയത്തിന്റെ ജാഗ്രതയുടെ ഫലമാണ്. അസമിലെ കര്‍ബി ആംഗ്ലോങിലെ ധന്സിരിപറില് ഡിസംബര്‍ 23ന് ധിമസ നാഷണല്‍ ലിബറേഷന്‍ ആര്‍മിയുടെ 67 ഗറില്ലകള്‍ ആയുധംവെച്ച് കീഴടങ്ങി. എച്എന്എല്സി ഗറില്ലാ സംഘം ഡിസംബര്‍ 30ന് മേഘാലയയില്‍ കീഴടങ്ങിയതും എടുത്തുപറയേണ്ടതാണ്.
ത്രിപുരയിലെ നാഷണല്‍ ലിബറേഷന്‍ ഫ്രണ്ട് ഓഫ് ത്രിപുരയിലെ നിരോധിക്കപ്പെട്ട ബിശ്വമോഹന്‍ വിഭാഗത്തിലെ രണ്ടംഗങ്ങള്‍ കീഴടങ്ങിയതും കേന്ദ്രസര്‍ക്കാരിനെ സംബന്ധിച്ച് വന്‍വിജയമാണ്. കീഴടങ്ങിയ സ്വപന് ദെബ്ബാര്‍മ, ഖിതിഷ് ദെബ്ബാര്‍മ എന്നിവര്‍ ബംഗ്ലാദേശ് അതിര്‍ത്തി ജില്ലയായ ഖൊവായില്‍ നിന്നുള്ളവരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: