ആലപ്പുഴ: സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കോടതികളില്‍ ഇ ഫയലിങ് സംവിധാനം എല്ലാ കോടതികളിലും ഏര്‍പ്പെടുത്തി. ഇത് അഭിഭാഷക ഗുമസ്തന്മാരുടെ തൊഴിലവസരം നഷ്ടപ്പെടുത്തുമെന്ന് കേരള അഡ്വക്കേറ്റ് ക്ലര്‍ക്സ് അസോസിയേഷന് വ്യക്തമാക്കി. കെഎസിഎ ആലപ്പുഴ യൂണിറ്റ് പ്രതിഷേധിച്ചു. യോഗം ജില്ലാ സെക്രട്ടറി നാഗപ്പന് ചെട്ടിയാര്‍ ഉദ്ഘാടനം ചെയ്തു.സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എസ്. ദിലീപ്, ജില്ലാ എക്സിക്യൂട്ടീവ് അംഗം സന്തോഷ് സോമരാജ് എന്നിവര്‍ സംസാരിച്ചു. യൂണിറ്റ് സെക്രട്ട00റി കെ. ആര്. പ്രസാദ് സ്വാഗതം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: