ഇസ്ലാമബാദ്: അക്രമികള്‍ തകര്‍ത്തെറിഞ്ഞ നൂറുവര്‍ഷം പഴക്കമുള്ള ഹിന്ദു ക്ഷേത്രം പാകിസ്ഥാനില്‍ പുനര്‍നിര്‍മ്മിച്ച് പാകിസ്ഥാന് ഹിന്ദു കൗണ്‍സില്‍. വടക്ക് പടിഞ്ഞാറന്‍ പാകിസ്ഥാനിലെ മഹാരാജാ പരംഹന്‍സ് ജി മന്ദിരമാണ് കടുത്ത സുരക്ഷാവലയത്തില്‍ പുതുക്കിപ്പണിതത്. 2020ല്‍ കോപാകുലരായ ആള്‍ക്കൂട്ടം തകര്‍ത്ത ക്ഷേത്രം ഖൈബര്‍ പക്തൂണ്‍ക്വായിലെ കരക് ജില്ലയില്‍ തേരി ഗ്രാമത്തിലാണ് സ്ഥിതിചെയ്യുന്നത്. പരമ്ഹന്സ് ജി യുടെ സമാധിസ്ഥലം കൂടി ഉള്‍പ്പെട്ടതാണ് ഈ സ്മാരകം.
പുതിയ ക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിന് ഇന്ത്യയില്‍ നിന്നും 200 തീര്‍ഥാടകരെത്തി. ഇവര്‍ ലാഹോറിനടുത്തുള്ള വാഗാ അതിര്‍ത്തിയിലൂടെ സായുധധാരികളുടെ സംരക്ഷണയിലാണ് ചടങ്ങില്‍ എത്തിയത്. 15 പേര് ദുബായില്‍ നിന്നും ബാക്കി ഒട്ടേറെപ്പേര്‍ യുഎസില്‍ നിന്നും എത്തി. പി ഐഎയുടെ സഹായത്തോടെയാണ് പാകിസ്ഥാനി ഹിന്ദു കൗണ്‍സില്‍ ക്ഷേത്രം പുനര്‍നിര്‍മ്മിച്ചത്. ക്ഷേത്രം നിലകൊള്ളുന്ന തേരി ഗ്രാമത്തില്‍ സുരക്ഷയേകാന്‍ റേഞ്ചേഴ്സ്, രഹസ്യഏജന്‍സി, എയര്‍പോര്‍ട്ട് സെക്യൂരിറ്റി ഫോഴ്സ് എന്നിവിടങ്ങളില്‍ നിന്നുള്ള 600 പേര് സുരക്ഷാകവചം ഒരുക്കിയിരുന്നു.
പാകിസ്ഥാനി ഹിന്ദു കൗണ്‍സിലിന്റെ നിയമകാര്യച്ചുമതലയുള്ള രോഹിത് കുമാര്‍ സുരക്ഷയും പുനര്നിര്മ്മാണപ്രവര്ത്തിനങ്ങളും ഒരുക്കിത്തന്നതിന് പാക് സര്‍ക്കാരിനെ അഭിനന്ദിച്ചു. 1919ലാണ് മഹാരാജ് പരംഹന്‍സ് ജി തേരി ഗ്രാമത്തില്‍ മരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: