ന്യൂദല്‍ഹി: ഉത്തര്‍പ്രദേശില്‍ ബിജെപി സര്‍ക്കാര്‍ തന്നെ വീണ്ടും അധികാരത്തിലെത്തുമെന്ന് ഏറ്റവും പുതിയ സര്‍വെ ഫലം. നവഭാരത്- ചൈംസ് നൗ നടത്തിയ സര്‍വേയിലാണ് ബിജെപിക്ക് വീണ്ടും തകര്‍പ്പന്‍ ഫലം പ്രവചിച്ചിരിക്കുന്നത്. ആകെയുള്ള 403 അംഗ സഭയില്‍ 250ന് അടുത്ത് സീറ്റുകള്‍ ദേശീയ ജനാധിപത്യ സഖ്യം പിടിച്ചെടുക്കുമെന്നാണ് സര്‍വെ പ്രവചനം.
പ്രധാന പ്രതിപക്ഷ കക്ഷിയായി അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള സമാജ്വാദി പാര്‍ട്ടി ഉയര്‍ന്നുവരും. എസ്പി 150 വരെസീറ്റുകള്‍ ലഭിക്കുമെന്ന് സര്‍വെ പ്രവചിക്കുന്നു. എന്നാല്‍ മായാവതിയുടെ ബിഎസ്പിക്ക് ക്ഷീണം സംഭവിക്കും. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 19 സീറ്റുകള്‍ നേടിയ പാര്‍ട്ടി ഇത്തവണ 15 കടക്കില്ലായെന്നാണ് പ്രവചനം.
ഉത്തര്‍പ്രദേശില്‍ ഇത്തവണയും കോണ്‍ഗ്രസ് നിലംതൊടില്ലായെന്ന് സര്‍വെകള്‍ പറയുന്നു. നിലവില്‍ 7 സീറ്റുകളുള്ള പാര്‍ട്ടി ഈ തെരഞ്ഞെടുപ്പിലും അധികമൊന്നും പ്രതീക്ഷിക്കണ്ട. സീറ്റുകള്‍ നാലായി കുറായനും സര്‍വെ സാധ്യത കല്പ്പിക്കുന്നു.
ന്യൂനപക്ഷങ്ങളേയും കൂട്ടുപിടിച്ചുള്ള അഖിലേഷിന്റെ പ്രവചനം അവരുടെ നിലമെച്ചപ്പെടുത്തുമെന്നാണ് സര്‍വെ ചൂണ്ടിക്കാണിക്കുന്നത്. നൂറ് സീറ്റുവരെ സമാജ് വാദി കൂടുതല്‍ നേടിയേക്കുമെന്നാണ് സര്‍വെ റിപ്പോര്‍ട്ട്. വന്‍ പ്രചരണ സന്നാഹവുമായി ഇറങ്ങിയ അരവിന്ദ് കേജരിവാളിന് ഇത്തവണയും ആശിക്കാന്‍ ഒന്നുമില്ലായെന്നും സര്‍വെ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: