Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഇന്ത്യയെ പ്രകോപിപ്പിച്ച് ചൈന; അരുണാചല്‍പ്രദേശിലെ 15 സ്ഥലങ്ങള്‍ക്ക് ചൈനീസ് പേര് നല്‍കി ചൈന; ഈ സ്ഥലങ്ങള്‍ എന്നും ഇന്ത്യയുടേതായിരിക്കുമെന്ന് കേന്ദ്രം

ചൈന പുറത്തിറക്കിയ അരുണാചല്‍പ്രദേശിന്റെ മാപ്പില്‍ 15 സ്ഥലങ്ങള്‍ക്ക് ചൈനീസ് പേര് നല്‍കി ചൈനയിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍. ചൈനീസ് ഭൂപടങ്ങളില്‍ ഉപയോഗിക്കാന്‍ അരുണാചല്‍പ്രദേശിലെ 15 സ്ഥലങ്ങളുടെ പേരുകള്‍ മാറ്റുകയാണെന്ന് ചൈനയിലെ പൗരകാര്യമന്ത്രാലയം അറിയിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 2, 2022, 04:18 pm IST
in World

ന്യൂദല്‍ഹി: ചൈന പുറത്തിറക്കിയ അരുണാചല്‍പ്രദേശിന്റെ മാപ്പില്‍ 15 സ്ഥലങ്ങള്‍ക്ക് ചൈനീസ് പേര് നല്‍കി ചൈനയിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍. ചൈനീസ് ഭൂപടങ്ങളില്‍ ഉപയോഗിക്കാന്‍ അരുണാചല്‍പ്രദേശിലെ 15 സ്ഥലങ്ങളുടെ പേരുകള്‍ മാറ്റുകയാണെന്ന് ചൈനയിലെ പൗരകാര്യമന്ത്രാലയം അറിയിച്ചു. എങ്ങിനെയൊക്കെ പേരുകള്‍ മാറ്റിയാലും അരുണാചല്‍പ്രദേശിലെ സ്ഥലങ്ങള്‍ എല്ലാം എന്നും ഇന്ത്യയുടെ ഭാഗമായിരിക്കുമെന്ന് കേന്ദ്രം തിരിച്ചടിച്ചു. 

അരുണാചല്‍ പ്രദേശ് തെക്കന്‍ തിബത്താണെന്നാണ് ചൈനയുടെ അവകാശവാദം. ചൈനയുടെ ഭരണനിയന്ത്രണത്തില്‍പ്പെടുന്ന പ്രദേശമായാണ് തെക്കന്‍ തിബദത്തിനെ കാണുന്നത്. കഴിഞ്ഞ വര്‍ഷം അരുണാചല്‍പ്രദേശിനെ ഇന്ത്യയുടെ ഭാഗമായി കാണുന്നില്ലെന്ന് ചൈന പറഞ്ഞിരുന്നു. ഈ 15 സ്ഥലങ്ങള്‍ക്ക് ചൈനീസ് ചിഹ്നങ്ങള്‍, തിബത്തന്‍-റോമന്‍ അക്ഷരമാലകള്‍ എന്നിവ ചേര്‍ത്താണ് പേര് നല്‍കിയിരിക്കുന്നത്. ഈ 15 പ്രദേശങ്ങള്‍ തെക്കന്‍ തിബത്തില്‍ ഉള്‍പ്പെട്ടതാണെന്നും ചൈന പറയുന്നു. എട്ട് റസിഡന്‍ഷ്യല്‍ പ്രദേശങ്ങള്‍, നാല് പര്‍വ്വതങ്ങള്‍, രണ്ട് നദികള്‍, ഒരു മലയിടുക്ക് എന്നിവ ഉള്‍പ്പെട്ടതാണ് ഈ 15 പ്രദേശങ്ങള്‍. സ്ഥലനാമങ്ങള്‍ കൈകാര്യം ചെയ്യല്‍ ക്രമപ്പെടുത്തുന്ന ദേശീയ പരിശ്രമങ്ങളുടെ ഭാഗമായാണ് 15 സ്ഥലങ്ങളുടെ പുനര്‍നാമകരണമെന്ന് ചൈന തിബെത്തോളജി റിസര്‍ച്ച് സെന്‍ററിലെ വിദഗ്ധന്‍ ലിയാന്‍ സിയാങ്മിന്‍ പറഞ്ഞു.

2017ല്‍ ചൈന അരുണാചല്‍പ്രദേശിലെ ആറ് സ്ഥലങ്ങളുടെ പേരുകളില്‍ മാറ്റം വരുത്തിയിരുന്നു. ചൈന പുതിയ അതിര്‍ത്തി നിയമം പുറത്തുവിടുന്നതിന് മുന്നോടിയായാണ് സ്ഥലങ്ങളുടെ പേരുകള്‍ മാറ്റുന്നത്. ഇന്ത്യയുമായി അതിര്‍ത്തി തര്‍ക്കം തുടരുന്നതിനിടയിലാണ് പുതിയ അതിര്‍ത്തി നിയമം ചൈന പുറത്തുവിടുന്നത്. ഇന്ത്യയുമായുള്ള യഥാര്‍ത്ഥനിയന്ത്രണരേഖയില്‍ ചൈന മാറ്റം വരുത്താന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു.

ചൈന 14 രാജ്യങ്ങളുമായി അതിര്‍ത്തിപങ്കിടുന്നത്. 22,457 കിലോമീറ്ററാണ് ഈ അതിര്‍ത്തി. അതില്‍ മംഗോളിയ, റഷ്യ എന്നീ രാജ്യങ്ങള്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ അതിര്‍ത്തി പങ്കിടുന്നത് ഇന്ത്യയുമായാണ്. പുതുതായി ചൈന പുറത്തുവിടുന്ന അതിര്‍ത്തി നിയമമനുസരിച്ച് ചൈനീസ് പട്ടാളവും ചൈനീസ് പൊലീസും ചേര്‍ന്ന് അതിര്‍ത്തി സംരക്ഷിയ്‌ക്കുമെന്നാണ് പറയുന്നത്. ഇത് ഇന്ത്യയുമായി വീണ്ടും സംഘര്‍ഷമുണ്ടാകാനുള്ള സാധ്യതയിലേക്കാണ് വിരല്‍ചൂണ്ടുന്നത്.

ഏകദേശം അതിര്‍ത്തിയില്‍ 38,000 കിലോമീറ്ററോളം ചൈന കയ്യടക്കിയിരിക്കുകയാണെന്നാണ് ഇന്ത്യ ആരോപിക്കുന്നത്. കിഴക്കന്‍ ലഡാക്കുമായി അതിര്‍ത്തിപങ്കിടുന്ന അക്‌സായി ചിന്‍ എന്ന പ്രദേശത്താണ് ഇന്ത്യയുടെ പ്രദേശങ്ങള്‍ ചൈന കയ്യടക്കിയിരിക്കുന്നതെന്നാണ് ഇന്ത്യയുടെ വാദം. പാകിസ്ഥാന്‍ അനധികൃതമായി കൈവശം വെച്ചിരുന്ന 5,180 ചതുരശ്രകിലോമീറ്റര്‍ സ്ഥലം 1963ല്‍ ചൈനയ്‌ക്ക് കൈമാറിയതായും ഇന്ത്യ ആരോപിക്കുന്നു. കഴിഞ്ഞ 20 മാസമായി ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കം രൂക്ഷമായിരിക്കുകയാണ്. ഇപ്പോള്‍ അത് പരിഹരിക്കാന്‍ നയതന്ത്ര, സൈനികതല ചര്‍ച്ചകള്‍ നടക്കുകയാണ്.

Tags: chinaചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കംArunachal pradeshIndo China War
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം വിമാനത്താവളത്തിൽ കഞ്ചാവുമായി പിടികൂടിയ ഡോക്ടർമാർ ചൈനയിലെ വുഹാന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എംബിബിഎസ് പൂര്‍ത്തിയാക്കിയവർ

India

ചൈനയിലെ ഇന്ത്യയുടെ അംബാസഡറായി വിക്രം കെ ദൊരസ്വാമിയെ നിയമിച്ചു : ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തും

India

പ്രതിരോധ രംഗത്ത് സ്വയംപര്യാപ്തത കൈവരിക്കുന്നതിനായി 1,800 കോടി രൂപയുടെ ഡ്രോൺ നിർമാണ പദ്ധതിയുമായി കേന്ദ്ര സർക്കാർ

പ്രവചനത്തിന്‍റെ ആശാനായ ജിയാന്‍ ഷൂചിന്‍ (ഇടത്ത്)
World

ജിയാന്‍ ഷുചിന് ആദ്യമായി പ്രവചനം പിഴച്ചോ? പശ്ചിമേഷ്യയില്‍ ട്രംപ് തോല്‍ക്കുമെന്ന പ്രവചനം തെറ്റിയോ? ഇറാന്‍ ഇല്ലാതായിക്കഴിഞ്ഞുവെന്ന് ട്രംപ്

തലയില്‍ കൈവെച്ചിരിക്കുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് (ഇടത്ത്) നൈജീരിയയുടെ വ്യോമസേനയില്‍ പ്രവര്‍ത്തിക്കാതെ പണിമുടക്കിയിരിക്കുന്ന ചൈനയുടെ ജെഎഫ് 17 യുദ്ധവിമാനം (വലത്ത്)
India

ചൈനയുടെ യുദ്ധവിമാനങ്ങള്‍ വാങ്ങിയത് കടിക്കുന്ന പട്ടിയെ വാങ്ങിയതുപോലായി:നൈജീരിയയുടെ 332 കോടി വെള്ളത്തിലായി; പാകിസ്താനും നാണക്കേട്

പുതിയ വാര്‍ത്തകള്‍

അമേരിക്ക- ഇറാൻ ചർച്ച പരാജയം: ഇരുപക്ഷങ്ങളും നിരാശയോടെ പിരിഞ്ഞു

ആഗ്രഹസാഫല്യവും പ്രൊഫഷണൽ മുന്നേറ്റവും; തുലാം രാശിക്കാരുടെ വിഷുഫലം –അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ആഗ്രഹസാഫല്യവും ഐക്യസമൃദ്ധിയും; കന്നി രാശിക്കാരുടെ വിഷുഫലം –അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

കർമ്മവിജയവും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 12-ലെ രാശിഫലം

ധുരന്ധര്‍ 1500 കോടി വരുമാനം പിന്നിട്ട് കുതിയ്‌ക്കുമ്പോഴും നായിക സാറാ അര്‍ജുന് പ്രാര്‍ഥന ഒഴിഞ്ഞ നേരമില്ല

ഗ്ലോബല്‍ ഫയര്‍ പവര്‍ ലിസ്റ്റില്‍ ഇന്ത്യ ലോകത്തിലെ നാലാമത്തെ വ്യോമസേനാ ശക്തി

10 കോടി വായ്‌പയെടുത്ത് നടി മീന ചെന്നൈയില്‍ പണിത വീട് അമേരിക്കന്‍ ദമ്പതികള്‍ 100 കോടി രൂപയ്‌ക്ക് വാങ്ങി; ദൃശ്യം 3 റിലീസിനിടയ്‌ക്ക് താരത്തിന് ആഹ്ളാദം

NEW DELHI, JULY 1 (UNI):- Chief of the Army Staff General Upendra Dwivedi talking to newsmen at the South Block lawn prior to assume of office, in New Delhi on Monday.UNI PHOTO-PSB14U

സബ് കാ മാലിക് ഏക് ഹെ….ഓപ്പറേഷന്‍ സിന്ദൂറില്‍ മുസ്ലിങ്ങളുടെ പ്രാര്‍ത്ഥനാ സമയത്ത് ഇന്ത്യന്‍ സേന ആക്രമണം ഒഴിവാക്കിയിരുന്നു

റഷ്യ 40 ശതമാനം ഡിസ്കൗണ്ടില്‍ ഗ്യാസ് നല്‍കും, ഇന്ത്യയ്‌ക്ക് നേട്ടമാകും

തെക്കോട്ടു ദർശനമായി വീട് പണിയാമോ ? ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.