ഇസ്ലാമബാദ്: പാകിസ്ഥാനിലെ ബാദിന്‍ ജില്ലയില്‍ ഹിന്ദു പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി നിര്‍ബന്ധപൂര്‍വ്വം മതം മാറ്റിയ ശേഷം മുസ്ലിം യുവാവിന് വിവാഹം കഴിച്ചുകൊടുത്തു.
ഹിന്ദുപെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി മതപരിവര്‍ത്തനം ചെയ്ത ശേഷം വിവാഹം ചെയ്തയയ്‌ക്കുന്ന സംഭവപരമ്പരകള്‍ക്ക് ഇതോടെ മറ്റൊരു ഇര കൂടിയായി. ബാദിന്‍ ജില്ലയിലെ ഗോലാറചി താലൂക്കില്‍ നിന്നാണ് നജ്മ കോഹ്ലി എന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. അമാനുള്ള എന്ന 35കാരനാണ് ഒടുവില്‍ വിവാഹം ചെയ്തുകൊടുത്തത്. വിവാഹശേഷം പെണ്‍കുട്ടിയുടെ പേര് ഫാത്തിമ എന്ന് മാറ്റി. പാകിസ്ഥാനിലെ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ അഷികനാസ് ഖോഖര്‍ ആണ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്.
ഇതുപോലുള്ള കേസുകള്‍ ദിവസേനയെന്നോളം പാകിസ്ഥാനില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതായും അഷിക്‌നാസ് ഖോഖര്‍ പറഞ്ഞു. ഹിന്ദു ന്യൂനപക്ഷസമുദായത്തെ സമാധാന ജീവിതം നയിക്കാന്‍ ആഗ്രഹിക്കാത്ത ചില തീവ്രവാദികളും ഇത്തരം അതിക്രമങ്ങള്‍ നടത്തുന്നുണ്ട്.
കഴിഞ്ഞ 70 വര്‍ഷമായി പാകിസ്ഥാനില്‍ ന്യൂനപക്ഷ ഹിന്ദുക്കള്‍ മതംമാറ്റം ചെയ്യപ്പെടുകയാണെന്ന് ബിജെപി നേതാവ് മഞ്ജീന്ദര്‍ സിങ് സിര്‍സ പറയുന്നു. ഇക്കാര്യത്തില്‍ ഐക്യരാഷ്‌ട്രസഭ ഇടപെടേണ്ടതുണ്ടെന്നും സിര്‍സ പറഞ്ഞു. ‘യൂണിവേഴ്‌സിറ്റി ഓഫ് ഇംഗ്ലണ്ടിന്റെ കണക്ക് പ്രകാരം ഓരോ വര്‍ഷവും ഏകദേശം 13,000 ഹിന്ദുക്കള്‍ നിര്‍ബന്ധപൂര്‍വ്വം മതംമാറ്റത്തിന് വിധേയമാകുന്നുണ്ട്. ഹിന്ദുപെണ്‍കുട്ടികളെയാകട്ടെ ചൈന, ദുബായ് തുടങ്ങിയ രാജ്യങ്ങളിലേക്ക് മനുഷ്യക്കടത്തിന് വിധേയമാകുന്നുണ്ട്. ഇക്കാര്യം ഐക്യരാഷ്‌ട്രസഭ അന്വേഷിക്കണം.’- സിര്‍സ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: