ദേശീയ പ്രാധാന്യമുള്ള ലക്നൗവിലെ (യുപി) ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി (ട്രിപ്പിള്‍ ഐടി) പുതുവര്‍ഷം നടത്തുന്ന ദ്വിവത്സര എംബിഎ ഡിജിറ്റല്‍ ബിസിനസ് ടെക്നോളജി എനേബിള്‍ഡ് ഓഫ് കാമ്പസ് പ്രോഗ്രാം പ്രവേശനത്തിന് ജനുവരി മൂന്നുവരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിവര സാങ്കേതിക മേഖലയ്ക്കാവശ്യമായ മാനവശേഷി വികസിപ്പിച്ചെടുത്ത് മികച്ച ഡിജിറ്റല്‍ ബിസിനസ് മാനേജര്‍മാരെ സൃഷ്ടിക്കുകയാണ് പാഠ്യപദ്ധതിയുടെ ലക്ഷ്യം.
ഡിജിറ്റല്‍ ബിസിനസില്‍ ആദ്യ എംബിഎ പ്രോഗ്രാമാണിത്. സവിശേഷതകളേറെയാണ്. ഓണ്‍ലൈനായി പഠിക്കാം. ഈവനിങ് ക്ലാസുകള്‍ 6.30 മുതല്‍ 10.30 മണി വരെയാണ്. ഒരുവര്‍ഷത്തെ പഠനം പൂര്‍ത്തിയാവുമ്പോള്‍ ബിസിനസ് മാനേജ്മെന്റില്‍ പിജി ഡിപ്ലോമ. രണ്ടാം വര്‍ഷത്തെ പഠനം അടുത്ത 5 വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാം.
മികച്ച ഫാക്കല്റ്റികള് ക്ലാസുകള്‍ കൈകാര്യം ചെയ്യുന്നതാണ്. കരിക്കുലത്തില്‍ ബിസിനസ് ഡിസിഷന്‍ മേക്കിങ്, പ്രൊഫഷണല്‍ കമ്യൂണിക്കേഷന്‍, പ്രോജക്ട് മാനേജ്മെന്റ്, മാനേജീരിയല്‍ ഫിനാന്‍സ്, മാര്‍ക്കറ്റിങ് മാനേജ്മെന്റ്, ഡിജിറ്റല്‍ പേയ്മെന്റ്സ്, ഡിജിറ്റല്‍ ആന്റ് സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിങ്, ഇ-ബിസിനസ് ആന്റ് ഇ-കൊമേഴ്സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്റ് ലേണിങ്, ബിഗ് ഡേറ്റാ ആന്റ് ക്ലൗഡ് കംപ്യൂട്ടിങ്, ഇക്കണോമെട്രിക്സ് മുതലായ വിഷയങ്ങള്‍ ഉള്‍പ്പെടും.
ആകെ 100 സീറ്റുകളാണുള്ളത്. വാര്‍ഷിക പ്രോഗ്രാം ഫീസ് ഒന്നരലക്ഷം രൂപയാണ്. രണ്ട് ഗഡുക്കളായി ഫീസ് അടയ്ക്കാം.ഏതെങ്കിലും ഡിസിപ്ലിനില്‍ 50% മാര്‍ക്കില്‍/തത്തുല്യ സിജിപിഎ യില്‍ കുറയാതെ ബാച്ചിലേഴ്സ് ബിരുദമെടുത്തവര്‍ക്ക് അപേക്ഷിക്കാം. പത്ത്/പന്ത്രണ്ട് ക്ലാസ് പരീക്ഷകളിലും 50% മാര്‍ക്ക്/തത്തുല്യ ഗ്രേഡില്‍ കുറയാതെയുണ്ടാകണം.
അപേക്ഷാ ഫീസ് 1000 രൂപ. എസ്സി/എസ്ടി/പിഡബ്ല്യുഡി/വനിതകള്‍ എന്നീ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 500 രൂപ മതി. വിശദവിവരങ്ങളടങ്ങിയ പ്രവേശന വിജ്ഞാപനം/ബ്രോഷര്‍ www.iiitl.ac.in ല്‍നിന്നും ഡൗണ്‍ലോഡ് ചെയ്യാം. അപേക്ഷ നിര്‍ദ്ദേശാനുസരണം ഓണ്‍ലൈനായി സമര്‍പ്പിക്കാവുന്നതാണ്. ജനുവരി മൂന്നുവരെ അപേക്ഷകള്‍ സ്വീകരിക്കും.
അക്കാഡമിക് മികവ്, വര്‍ക്ക് എക്സ്പീരിയന്‍സ്, പേഴ്സണല്‍ ഇന്റര്‍വ്യു എന്നിവയുടെ അടിസ്ഥാനത്തിലാണ് സെലക്ഷന്. അനേ്വഷണങ്ങള്‍ക്ക് [email protected] എന്ന ഇ-മെയിലിലും ബന്ധപ്പെടാം. കൂടുതല്‍ വിവരങ്ങള്‍ വെബ്സൈറ്റിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: