മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (1/4)
നീതിപൂര്‍വമല്ലാത്ത പ്രവര്‍ത്തനങ്ങളില്‍നിന്നും പിന്മാറും. അന്യരുടെ കാര്യങ്ങളില്‍ ഇടപെടുന്നത് ഒഴിവാക്കണം. നല്ല കാര്യങ്ങള്‍ക്കു പണം ചെലവാക്കുന്നതിനാല്‍ സല്‍കീര്‍ത്തിയുണ്ടാകും.
ഇടവക്കൂറ്: കാര്‍ത്തിക (3/4), രോഹിണി, മകയിരം (1/2)
വിദേശയാത്ര സഫലമാകും. ഉത്സാഹവും ഉന്മേഷവും വര്‍ധിക്കും. പുതിയ സ്നേഹബന്ധം ഉടലെടുക്കും. ബന്ധുവിന്റെ സംസാര രീതിയില്‍ മനോവിഷമം തോന്നും.
മിഥുനക്കൂറ്: മകയിരം (1/2), തിരുവാതിര, പുണര്‍തം (3/4)
സത്യസന്ധമായ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യപ്രാപ്തി നേടും. വിപണന വിതരണ മേഖലകളില്‍ പ്രതീക്ഷിച്ചതിലുപരി ഉണര്‍വുണ്ടാകും. ഉദ്ദേശിച്ച വിഷയത്തില്‍ ഉപരിപഠനത്തിന് ചേരുവാന്‍ സാധിക്കും.
കര്‍ക്കടകക്കൂറ്: പുണര്‍തം (1/4), പൂയം, ആയില്യം
യാത്രാക്ലേശം വര്‍ധിക്കും. കുടുംബജീവിതത്തില്‍ ആഹ്ലാദ അന്തരീക്ഷം സംജാതമാകും. ദിനചര്യ ക്രമത്തില്‍ മാറ്റം വരുത്തുവാന്‍ തയാറാകും. പരിശ്രമത്താല്‍ തൊഴില്‍ പുരോഗതിയുണ്ടാകും.
ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം (1/4)
ആത്മവിശ്വാസവും കാര്യനിര്‍വഹണ ശക്തിയും ഉത്സാഹവും ഉന്മേഷവും വര്‍ധിക്കും. പ്രവര്‍ത്തന മണ്ഡലങ്ങളില്‍ സാമ്പത്തിക പുരോഗതിയുണ്ടാകും. അവ്യക്തമായ പണമിടപാടുകളില്‍നിന്നും പിന്മാറണം.
കന്നിക്കൂറ്: ഉത്രം (3/4), അത്തം, ചിത്തിര (1/2)
വിപണന മേഖല വിപുലമാക്കുവാന്‍ ഉത്സാഹികളായ ഉദ്യോഗസ്ഥരെ നിയമിക്കും. മക്കള്‍ക്കു ഉയര്‍ന്ന പദവിയോടുകൂടിയ ഉദ്യോഗം ലഭിച്ചവരില്‍ ആശ്വാസവും സമാധാനവും തോന്നും. കടം വാങ്ങുവാനുള്ള സാഹചര്യങ്ങളെ തരണം ചെയ്യും.
തുലാക്കൂറ്: ചിത്തിര (1/2), ചോതി, വിശാഖം (3/4)
കഴിവിന്റെ പരമാവധി പരിശ്രമിക്കുമെങ്കിലും അനുഭവഫലങ്ങള്‍ കുറയും. പൊതുതാല്‍പ്പര്യം മാനിച്ച് വികസന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടും. വിദഗ്ദ്ധ ചികിത്സകളാല്‍ ആരോഗ്യം വീണ്ടെടുക്കും.
വൃശ്ചികക്കൂറ്: വിശാഖം (1/4), അനിഴം, തൃക്കേട്ട
ഗുണനിലവാരം വര്‍ധിപ്പിക്കാന്‍ വ്യവസായം നവീകരിക്കും. ദുശ്ശീലങ്ങള്‍ ഒഴിവാക്കി സദ്ശീലങ്ങള്‍ സ്വീകരിക്കും. കാര്‍ഷിക മേഖലയില്‍ ആദായം വര്‍ധിക്കുന്നതുവഴി പുതിയ ആശയം നടപ്പിലാക്കും.
ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം (1/4)
ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍വാത്മനാ സഹകരിക്കും. ഉദ്യോഗം ഉപേക്ഷിച്ച് വ്യാപാര വ്യവസായ മേഖല തുടങ്ങുന്നതില്‍നിന്നും പിന്മാറും. മറ്റുള്ളവര്‍ക്ക് മാതൃകയാക്കി തീര്‍ക്കുവാനുള്ള അവസരം വരും.
മകരക്കൂറ്: ഉത്രാടം (3/4), തിരുവോണം, അവിട്ടം (1/2)
ആസൂത്രിത പദ്ധതികളില്‍ അനുകൂല വിജയം ഉണ്ടാകും. സ്ഥാനക്കയറ്റമുണ്ടാകും. സമാനചിന്താഗതിയുള്ളവരെ ഉള്‍പ്പെടുത്തി കാര്‍ഷിക മേഖല വിപുലമാക്കുവാന്‍ സാധിക്കും. പുതിയ കരാര്‍ ജോലികളില്‍ ഏര്‍പ്പെടുവാന്‍ അവസരം വന്നുചേരും.
കുംഭക്കൂറ്: അവിട്ടം (1/2), ചതയം, പൂരുരുട്ടാതി (3/4)
ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ സഹകരിച്ചു പ്രവര്‍ത്തിക്കും. ഗൃഹനിര്‍മാണം ഏറെക്കുറേ പൂര്‍ത്തീകരിച്ച് ഗൃഹപ്രവേശന കര്‍മം നിര്‍വഹിക്കും. മനസ്സിലുദ്ദേശിക്കുന്ന വിഷയത്തില്‍ ഉപരിപഠനത്തിനു ചേരുവാന്‍ സാധിക്കും.
മീനക്കൂറ്: പൂരുരുട്ടാതി (1/4), ഉതൃട്ടാതി, രേവതി
നിശ്ചയിച്ച വിവാഹത്തിന് കാലതാമസമുണ്ടാകും. പ്രാരംഭത്തില്‍ എല്ലാ കാര്യങ്ങള്‍ക്കും തടസ്സങ്ങള്‍ അനുഭവപ്പെടുമെങ്കിലും അന്തിമമായി വിജയം ഉണ്ടാകും. ഒരു പരിധിയിലധികം പണം മുടക്കിയുള്ള പ്രവൃത്തിയില്‍നിന്നും പിന്മാറുകയാവും നല്ലത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: