തിരുവനന്തപുരം: കേരളത്തിന്റെ ഭാവിതലമുറ സന്തോഷമായി വളരാന്‍ ഗുരുദേവദര്‍ശനങ്ങള്‍ പഠിക്കണമെന്ന് പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം.എ. യൂസഫലി. ശിവഗിരിതീര്ഥാടന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്നേഹം നിലനിര്‍ത്തണമെന്ന് ഋഷീശ്വരന്മാരും പ്രവാചകന്മാരും പറഞ്ഞതാണ് ഗുരുദേവന് തന്റെ ദര്‍ശനങ്ങളിലൂടെ പകര്ന്നുനല്കിയത്.
മനുഷ്യന് മനുഷ്യനെയാണ്, മനുഷ്യത്വത്തെയാണ് സ്നേഹിക്കേണ്ടതെന്നാണ് പ്രവാചകന് പഠിപ്പിച്ചത്. ഗുരു തന്റെ ദര്‍ശനങ്ങളിലൂടെ പകര്ന്നുനല്കിയതും അതുതന്നെയാണ്. ഏത് മതവിഭാഗത്തില്‍പ്പെട്ടവരായാലും തങ്ങളുടെ മതമെന്തെന്ന് പഠിച്ചാല്‍ ഇന്നത്തെ പ്രശ്നങ്ങള്‍ക്ക് അവസാനമാകും.
അന്യോന്യം സ്നേഹിക്കാനാണ് എല്ലാ മതങ്ങളും പറയുന്നത്. കൊല്ലുംകൊലയ്ക്കും പോകാന്‍ ഒരുമതവും പറഞ്ഞിട്ടില്ല. ഖുറാനില്‍ വൃത്തിയുള്ളവരെ സ്നേഹിക്കണമെന്ന് പറയുന്നു. ഗുരുദേവദര്ശനങ്ങളില് ശുചിത്വമെവിടെയുണ്ടോ അവിടെ ഈശ്വരനുണ്ടെന്ന് പറയുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി സ്വച്ഛ് ഭാരതിലൂടെയും ഗംഗാ നമാമി യോജനയിലൂടെയുമൊക്കെ നടപ്പാക്കുന്നതും ഇതൊക്കെ തന്നെയാണെന്ന് യുസഫലി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: