ന്യൂദല്‍ഹി: അസംസ്‌കൃത എണ്ണ, സിമന്റ് എന്നീ മേഖലകള്‍ ഒഴിച്ചുള്ള എട്ട് സുപ്രധാന ഉല്‍പാദനമേഖലകളില്‍ ഈ നവമ്പര്‍ മാസം 3.1 ശതമാനം വളര്‍ച്ച കൈവരിച്ചതായി കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ പറയുന്നു. ഇതോടെ പുതുവത്സരത്തില്‍ ശുഭപ്രതീക്ഷയുടെയും വളര്‍ച്ചയുടെയും കണക്കുകളാണ് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയം പുറത്തുവിട്ടിരിക്കുന്നത്.
3.1 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്ന എട്ട് ഉല്‍പാദനമേഖലകള്‍ താഴെപ്പറയുന്നവയാണ്- പ്രകൃതി വാതകം, കല്‍ക്കരി, രാസവളം, ഉരുക്ക്, പെട്രോളിയം ഉല്‍പന്നങ്ങള്‍, വൈദ്യുതി എന്നിവ. വ്യാവസായ ഉല്‍പദാന സൂചിക (ഇന്‍ഡസ്ട്രിയല്‍ പ്രൊഡക്ഷന്‍ ഇന്‍ഡക്‌സ്- ഐ ഐപി)യില്‍ 40.27 ശതമാനം കയ്യാളുന്നത് ഈ എട്ട് ഉല്‍പാദനമേഖലകളാണ്.
കഴിഞ്ഞ വര്‍ഷം ഇതേ നവമ്പര്‍ മാസത്തില്‍ ഈ മേഖലകളെല്ലാം 1.1 ശതമാനം ചുരുങ്ങിപ്പോയിരുന്നു. കേന്ദ്രസര്‍ക്കാര്‍ വെള്ളിയാഴ്ച പുറത്തുവിട്ട കണക്കുകള്‍ ഇന്ത്യയുടെ സമ്പദ്ഘടനയിലും പ്രതീക്ഷകള്‍ പകരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: