ന്യൂദല്‍ഹി: ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള കാലാവധി ഇന്ന് അവസാനിക്കും. ഇനിയും സമയപരിധി നീട്ടില്ലെന്ന് കേന്ദ്ര ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന് വ്യക്തമാക്കി. സാധാരണ ജൂലൈ 31നാണ് ഐടി റിട്ടേണ്‍ സമര്‍പ്പിക്കേണ്ടത്. കോവിഡ് പശ്ചാത്തലത്തില്‍ റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള കാലാവധി ഡിസംബര്‍ 31 വരെ നീട്ടി നല്കുകകയായിരുന്നു.
റിട്ടേണ്‍ സമര്പ്പിക്കേണ്ടത്തിന്റെ കാലാവധി നീട്ടണമെന്ന് വിവിധ സംഘടനകളും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, സമയപരിധി നീട്ടി നല്‍കാനാവില്ലെന്ന് ധനകാര്യമന്ത്രാലയം വ്യക്തമാക്കി. 2020-21 സാമ്പത്തിക വര്‍ഷത്തെ റിട്ടേണാണ് സമര്‍പ്പിക്കേണ്ടത്.
ഡിസംബര്‍ 31നകം റിട്ടേണ്‍ സമര്‍പ്പിക്കാന്‍ കഴിയാത്തവര്‍ക്ക് ലേറ്റ് ഫീയോടെ മാര്‍ച്ച് 31 വരെ ഫയല്‍ ചെയ്യാനും അവസരമുണ്ട്. 10,000 രൂപ വരെയാണ് പിഴയായി ഈടാക്കുക. ഇതുവരെ 4.43 കോടി ആളുകള്‍ റിട്ടേണ്‍ സമര്‍പ്പിച്ചത്. ഡിസംബര്‍ 25ന് മാത്രം 11.68ലക്ഷം റിട്ടേണുകള്‍ ഫയല്‍ ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: