വാഷിംഗ്ടണ്‍: റഷ്യ ഉക്രെയ്നെ ആക്രമിച്ചാല്‍ യുഎസും സഖ്യകക്ഷികളും വ്യക്തമായി പ്രതികരിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്.
കഴിഞ്ഞ ദിവസം നേരിട്ട് നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിലാണ് ജോ ബൈഡന് അമേരിക്കയുടെ ഉദ്ദേശ്യം വ്യക്തമാക്കിയത്. ഉക്രെയ്നുമായുള്ള സംഘര്‍ഷം ലഘൂകരിക്കാന്‍ 50 മിനിറ്റ് നീണ്ട സംഭാഷണത്തില്‍ ബൈഡന് ആവശ്യപ്പെട്ടതായും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെന്‍ സാകി പറഞ്ഞു.
ഏറ്റുമുട്ടലിന് പകരം ഉഭയകക്ഷി നയതന്ത്ര ചര്‍ച്ചകളിലൂടെ പ്രശ്നം പരിഹരിക്കാന്‍ ശ്രമിക്കണമെന്നും ബൈഡന് പറഞ്ഞു. ബൈഡന്റെ ഫോണ്‍ വിളി ഗൗരവം നിറഞ്ഞതായിരുന്നുവെന്ന് വൈറ്റ് ഹൗസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: