ചിക്കാഗോ: വിമാനയാത്രയ്ക്കിടെ കോവിഡ് പോസിറ്റീവ് ആണെന്ന് തിരിച്ചറിഞ്ഞതോടെ വിമാനത്തില്‍ ക്വാറന്റൈനില്‍ പ്രവേശിച്ച് യാത്രക്കാരിയായ അധ്യാപിക. ചിക്കാഗോയില്‍ നിന്ന് ഐസ്ലന്‍ഡിലേക്കുള്ള വിമാനത്തിന്റെ പകുതി വഴിയില്‍ വച്ച് കോവിഡ് പോസിറ്റീവ് ആണെന്നു സ്വയം തിരിച്ചറിഞ്ഞതോടെയാണ് വിമാനത്തിനുള്ളിലെ ടോയ്ലെറ്റില് യാത്രക്കാരി ഒറ്റയ്ക്ക് യാത്ര അവസാനിപ്പിച്ചത്.
ഡിസംബര്‍ 19 ന് വിമാന യാത്രയ്ക്കിടെ പാതിവഴിയില്‍ തൊണ്ട വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ബാത്ത്റൂമില്‍ പോയി ഒരു റാപ്പിഡ് കോവിഡ് ടെസ്റ്റ് സ്വയം നടത്തിയപ്പോഴാണ് താന്‍ കോവിഡ് പോസിറ്റീസ് ആണെന്ന് സ്ഥിരീകരിച്ചതെന്ന് മിഷിഗണില്‍ നിന്നുള്ള അധ്യാപിക മാരിസ ഫോറ്റിയോ വ്യക്തമാക്കി. വിമാനയാത്രയ്ക്കു മുന്‍പ് രണ്ട് പിസിആര്‍ ടെസ്റ്റുകളും അഞ്ച് റാപ്പിഡ് ടെസ്റ്റുകളും നടത്തി, അവയെല്ലാം നെഗറ്റീവ് ആയിരുന്നു. എന്നാല്‍ വിമാനയാത്ര ആരംഭിചച്ച് ഏകദേശം ഒന്നര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഫോറ്റിയോയ്ക്ക് തൊണ്ടവേദന അനുഭവപ്പെടാന്‍ തുടങ്ങി.
നന്നായി തലവേദനയും അനുഭവപ്പെട്ടു. ഉടനെ തന്റെ പക്കലെ കോവിഡ് റാപ്പിഡ് ടെസ്റ്റ് കിറ്റുമായി താന്‍ ബാത്ത്റൂമിലേക്ക് പോവുകയായിരുന്നെന്ന് ഫോറ്റിയോ പറഞ്ഞു. റിസല്‍ട്ട് പോസിറ്റീവ് ആയിരുന്നു. രണ്ടു വാക്സിനുകളും ബൂസ്റ്റര്‍ ഡോസും സ്വീകരിച്ചിരുന്നു. വിവരം ക്രൂ അംഗങ്ങളെ അറിയിച്ചെങ്കിലും വിമാനത്തിലെ സീറ്റുകള്‍ എല്ലാം നിറഞ്ഞിരുന്നതിനാല്‍ ഒറ്റയ്ക്ക് ഇരിക്കുക സാധ്യമായിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് താന്‍ ടോയ്ലെറ്റില് യാത്ര ചെയ്യാമെന്ന ഫോറ്റിനോ വ്യക്തമാക്കിയത്. യാത്രക്കാരില്‍ നിന്നും ക്രൂ അംഗങ്ങളില്‍ നിന്നും വലിയ അഭിനന്ദനമാണ് മാരിസയ്ക്കു ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: