തിരുവനനന്തപുരം: കുഞ്ഞിന്റെ ദത്ത് വിവാദത്തിലൂടെ മാധ്യമശ്രദ്ധ നേടിയ അനുപമയും അജിത്തും ഔദ്യോഗികമായി വിവാഹിതരായി. തിരുവനന്തപുരം മുട്ടട സബ് രജിസ്ട്രാര്‍ ഓഫീസില്‍ വെച്ച് ഇവരുടെ വിവാഹം രജിസ്റ്റര്‍ ചെയ്യുകയായിരുന്നു,. കുറേനാളായി ഞങ്ങള്‍ ഒരുമിച്ചു ജീവിക്കുകയാണ്. നിയമപരമായി വിവാഹം കഴിക്കണമെന്ന് നേരത്തേ തീരുമാനിച്ചിരുന്നുവെന്നും അതിനായി ഒരു മാസം മുന്‍പു തന്നെ അപേക്ഷ നല്‍കിയിരുന്നതായും അനുപമ പറഞ്ഞു. അപ്പോള്‍ വിവാഹത്തിന് പറ്റിയ സാഹചര്യമായിരുന്നില്ല.
ഇപ്പോള്‍ കുഞ്ഞിനെ തിരിച്ചു കിട്ടി.കുഞ്ഞും കൂടി വിവാഹത്തിന് ദൃക്സാക്ഷിയായി. വിവാഹം നിയമപരമാകുമ്പോള്‍ അതില്‍ ഒരു സന്തോഷമുണ്ടെന്നും അനുപമ പറഞ്ഞു. ഞങ്ങള്‍ വിവാഹം കഴിക്കുമോ അതോ പിരിയുമോ എന്നൊക്കെ പലര്‍ക്കും സംശയമുണ്ടായിരുന്നു. അതിനൊക്കെ ഒരു പരിഹാരമായിക്കാണുമെന്ന് പ്രതീക്ഷിക്കുന്നു.
ആഗ്രഹിച്ച പോലെയൊന്നുമല്ല ജീവിതം പോയത്. നന്നായി ജീവിച്ചുകാണിച്ചു കൊടുക്കണമെന്നുണ്ട്. ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം തങ്ങളുടെ കൂടെയുണ്ടെന്നും അനുപമ വ്യക്തമാക്കി. നിയമപോരാട്ടത്തിലൂടെ നവംബറിലാണ് അനുപമയ്ക്ക് കുഞ്ഞിനെ തിരികെ ലഭിച്ചത്. ആന്ധ്രാ സ്വദേശികളായ ദമ്പതികളില്‍ നിന്നാണ് കുഞ്ഞിനെ നാട്ടിലെത്തിച്ചത്. സിപിഎമ്മും ശിശുക്ഷേമ വകുപ്പും ഇപ്പോഴും വിഷയത്തില്‍ പ്രതിസ്ഥാനത്താണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: