കേന്ദ്രസര്‍ക്കാര്‍ ആഭിമുഖ്യത്തിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി (നീലിറ്റ്) (ദല്‍ഹി സെന്റര്‍) ഇനി പറയുന്ന തസ്തികകളിലേക്ക് ഐടി പ്രൊഫഷണലുകളെ റിക്രൂട്ട് ചെയ്യുന്നു. (പരസ്യ നമ്പര്‍ 07/247/2021/എന്‍ഡിഎല്‍/എഫ്എം), ആകെ 126 ഒഴിവുകളുണ്ട്.
- അസിസ്റ്റന്റ് പ്രോഗ്രാമര്‍ ‘ബി’- സി ദല്‍ഹി- ഒഴിവുകള്‍-20, ശമ്പളം 22,154 രൂപ. യോഗ്യത: ബിഇ/ബിടെക്/എംഇ/എംടെക് (കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് എന്‍ജിനീയറിംഗ്/കമ്പ്യൂട്ടര്‍ എന്‍ജിനീയറിംഗ്/ടെക്നോളജി/ഐടി/കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്/എംസിഎ) ഒരുവര്‍ഷത്തില്‍ കുറയാതെ പ്രവൃത്തിപരിചയംവേണം. തത്തുല്യ യോഗ്യത ഉള്ളവരെയും പരിഗണിക്കും.
- അസിസ്റ്റന്റ് പ്രോഗ്രാമര്‍ ‘ബി’- കൊല്‍ക്കത്ത (കെഒഎല്‍-സി), ഒഴിവുകള്‍-5, സെക്കന്‍ഡരാബാദ് (എസ്ഇസി-സി)-2. ശമ്പളവും യോഗ്യതാ മാനദണ്ഡങ്ങളും മുകളിലേതുപോലെതന്നെ.
- അസിസ്റ്റന്റ് നെറ്റ്വര്‍ക്ക് എന്‍ജിനീയര്‍ ‘ബി’-സി ദല്‍ഹി- ഒഴിവുകള്‍-2. ശമ്പളം 22154 രൂപ. യോഗ്യത: ബിഇ/ബിടെക്/എംഇ/എംടെക് (ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷന്‍/ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്സ്/ടെലികമ്മ്യൂണിക്കേഷന്‍) ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.
- സീനിയര്‍ പ്രോഗ്രാമര്‍-സി, ദല്‍ഹി- ഒഴിവുകള്‍-65, കൊല്‍ക്കത്ത-3. ശമ്പളം 40810 രൂപ. യോഗ്യത: ബിഇ/ബിടെക്/എംഇ/എംടെക് (കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് എന്‍ജിനീയറിംഗ്/കമ്പ്യൂട്ടര്‍ എന്‍ജിനീയറിംഗ്/ടെക്നോളജി/ഐടി/കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്/എംസിഎ/തത്തുല്യം. മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.
- പ്രോഗ്രാമര്‍-സി, ദല്‍ഹി-1, ശമ്പളം 34980 രൂപ. യോഗ്യത തൊട്ടുമുകളിലേത് പോലെതന്നെ. രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയം മതിയാകും.
- നെറ്റ്വര്‍ക്ക് സ്പെഷ്യലിസ്റ്റ്-സി, ദല്‍ഹി-2, കൊല്‍ക്കത്ത-2. ശമ്പളം 40810 രൂപ. യോഗ്യത: ബിഇ/ബിടെക്/എംഇ/എംടെക് (ഇലക്ട്രോണിക്സ്/ഇസി/ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്സ്/ടെലികമ്മ്യൂണിക്കേഷന്‍/തത്തുല്യം), മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയം വേണം.
- സിസ്റ്റം അനലിസ്റ്റ്-സി, ദല്‍ഹി-12, ശമ്പളം 52470 രൂപ. യോഗ്യത- ബിഇ/ബിടെക്/എംഇ/എംടെക് (കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് എന്‍ജിനീയറിംഗ്/കമ്പ്യൂട്ടര്‍ എന്‍ജിനീയറിംഗ്/ടെക്നോളജി/ഐടി/എംസിഎ/തത്തുല്യം). 5 വര്‍ഷത്തെ പ്രവൃത്തിപരിചയം വേണം.
- പ്രോഗ്രാമര്‍ അസിസ്റ്റന്റ്-എ, മീററ്റ്-2, ശമ്പളം 21420 രൂപ. യോഗ്യത- ബാച്ചിലേഴ്സ് ഡിഗ്രി (കമ്പ്യൂട്ടര്‍ സയന്‍സ്/ആപ്ലിക്കേഷന്‍സ്/ഇസി/സയന്‍സ്/മാത്തമാറ്റിക്സ്/സ്റ്റാറ്റിസ്റ്റിക്സ്/ഇക്കണോമിക്സ്/കൊമേഴ്സ്/ഓപ്പറേഅന്സ് (റിസര്‍ച്ച്)/ഒരു വര്‍ഷത്തെ പിജിഡിസിഎ/തത്തുല്യം. പ്രവൃത്തിപരിചയം വേണമെന്നില്ല.
- സീനിയര്‍ കണ്‍സള്‍ട്ടന്റ്-സിഇ, ദല്‍ഹി 5, ശമ്പളം 90000-1,25,000 രൂപ. യോഗ്യത- ബിഇ/ബിടെക് (കമ്പ്യൂട്ടര്‍ സയന്‍സ്/ഐടി/സൈബര്‍ സെക്യൂരിറ്റി/ഇസി) മൊത്തം 60% മാര്‍ക്കില്‍ കുറയാതെ വിജയിച്ചിരിക്കണം. അല്ലെങ്കില്‍ എംടെക് (കമ്പ്യൂട്ടര്‍ സയന്‍സ്/ഐടി/സൈബര്‍ സെക്യൂരിറ്റി/ഇസി)/എംസിഎ 60% മാര്‍ക്കോടെ വിജയിച്ചിരിക്കണം. സൈബര്‍ സെക്യൂരിറ്റി മേഖലയില്‍ 10 വര്‍ഷത്തില്‍ കുറയാതെ പ്രവൃത്തിപരിചയം വേണം. സൈബര്‍ സെക്യൂരിറ്റിയില്‍ സര്‍ട്ടിഫിക്കറ്റ്/ഡിപ്ലോമ അഭിലഷണീയം. പ്രായപരിധി 40 വയസ്.
- കണ്‍സള്‍ട്ടന്റ്- സിഇ, ദല്‍ഹി-5, ശമ്പളം 60,000-90,000 രൂപ. യോഗ്യത- തൊട്ടുമുകളിലേതുപോലെതന്നെ. എന്നാല്‍ 5 വര്‍ഷത്തെ പ്രവൃത്തിപരിചയം മതിയാകും. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം https://nielit.gov.in/delhi- ല്‍ റിക്രൂട്ട്മെന്റ് ലിങ്കില്‍ ലഭ്യമാണ്. അപേക്ഷാ ഫീസ് 600 രൂപ. എസ്സി/എസ്ടി/പിഡബ്ല്യുഡി/വനിതകള്‍ എന്നീ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 300 രൂപ മതി. ഓണ്‍ലൈന്‍ അപേക്ഷാ സമര്‍പ്പണത്തിനുള്ള നിര്‍ദ്ദേശങ്ങള്‍, സെലക്ഷന് നടപടിക്രമം മുതലായ വിവരങ്ങള്‍ വിജ്ഞാപനത്തിലുണ്ട്. അപേക്ഷ ഓണ്‍ലൈനായി ജനുവരി 9 നകം സമര്‍പ്പിക്കാവുന്നതാണ്.
നീലിറ്റില്‍ സയന്റിസ്റ്റ്: 16 ഒഴിവുകള്‍, ഓണ്‍ലൈന്‍ അപേക്ഷ ജനുവരി 18 നകം
നീലിറ്റില്‍ (ദല്‍ഹി) സയന്റിസ്റ്റ്-ബി (ഗ്രൂപ്പ് എ) തസ്തികയില്‍ 16 ഒഴിവുകളില്‍ നിയമനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. (ജനറല്‍-11, ഒബിസി-3, ഇഡബ്ല്യുഎസ്-1, എസ്ടി-1), ശമ്പളനിരക്ക് 56100-177500 രൂപ. യോഗ്യത- ബിഇ/ബിടെക്/എംഇ/എംടെക് (ഇലക്ട്രോണിക്സ്/ഇസി/ടെലികമ്യൂണിക്കേഷന്‍/ഇലക്ട്രോണിക്സ് ആന്റ്ഇന്സ്ട്രുമെന്റേഷന്/ഇന്‍ഡസ്ട്രിയല്‍ ഇലക്ട്രോണിക്സ്/ഇലക്ട്രിക്കല്‍/കമ്പ്യൂട്ടര്‍ സയന്‍സ് എന്‍ജിനീയറിംഗ്/ഐടി/സോഫ്റ്റ്വെയര് എന്‍ജിനീയറിംഗ്/അനുബന്ധ ശാഖകളില്‍)/എംസിഎ/എംഎസ്സി കമ്പ്യൂട്ടര്‍ സയന്‍സ്/ഇലക്ട്രോണിക്സ്.
പ്രായപരിധി 30 വയസ്. അപേക്ഷാ ഫീസ് 800 രൂപ. എസ്സി/എസ്ടി/പിഡബ്ല്യുഡി/വനിതകള്‍ക്ക് 400 രൂപ. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.nielit.gov.in ല്‍നിന്നും ഡൗണ്‍ലോഡ്ചെയ്ത് നിര്‍ദ്ദേശാനുസരണം ഓണ്‍ലൈനായി ജനുവരി 18 നകം അപേക്ഷിക്കാം. കോഴിക്കോട്, ചെന്നൈ, ബാംഗ്ലൂര്‍, ഹൈദരാബാദ് ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങളില്‍വച്ച് ടെസ്റ്റും ഇന്റര്‍വ്യുവും നടത്തിയാണ് സെലക്ഷന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: