തിരുവനന്തപുരം: പേട്ടയില്‍ 19കാരന്‍ അനീഷ് ജോര്‍ജ് എന്ന ചെറുപ്പക്കാരനെ കുത്തിക്കൊന്നത് മകളോടുള്ള പ്രണയത്തെ തുടര്‍ന്നാണെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. മൂത്തമകളും അനീഷും തമ്മിലുള്ള പ്രണയത്തോടുള്ള എതിര്‍പ്പും അതിലുള്ള പകയുമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കള്ളനെന്ന് തെറ്റിദ്ധരിച്ച് കുത്തിയതാണെന്നായിരുന്നു പ്രതി സൈമണ്‍ ലാലന്‍ പോലീസിന് നല്‍കിയ ആദ്യ മൊഴിയില്‍ പറഞ്ഞിരുന്നത്. എന്നാല്‍ തുടക്കത്തില്‍ തന്നെ പോലീസ് ഈ മൊഴി തള്ളിയിരുന്നു. പ്രതിയെ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തില്‍ തന്നെയാണ് കുത്തി എന്നാണ് പുറത്ത് വന്ന റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. സൈമണിന്റെ മൂത്ത മകളുമായിട്ട് അനീഷിന് ഉണ്ടായിരുന്ന പ്രണയമാണ് വൈരാഗ്യത്തിന് കാരണം. അനീഷ് പെണ്‍കുട്ടിയുടെ കുടുംബവുമായി ബന്ധം പുലര്‍ത്തുന്നത് സൈമണിന് ദേഷ്യമുണ്ടാക്കിയിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് കാരണമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
അതേസമയം, വിഷയത്തില്‍ കൂടുതല്‍ വ്യക്തത വരുത്താനുണ്ട്. അനീഷിനെ പെണ്‍കുട്ടിയുടെ അമ്മയുടെ ഫോണില്‍ നിന്നു മിസ്‌കോള്‍ കിട്ട് മിനിറ്റുകള്‍ക്കകം ആണ് കൊല്ലപ്പെടുന്നത്. അതുമാത്രമല്ല, അനീഷ് കൊല്ലപ്പെടുന്നതിന് തൊട്ടു മുന്‍പ് അനീഷിന്റെ അമ്മയുടെ ഫോണിലേക്ക് പെണ്‍കുട്ടിയുടെ അമ്മ വിളിച്ചതിന്റെ തെളിവുകളും പുറത്തുവന്നു. മകനെ വിളിച്ചു വരുത്തി കൊലപ്പെടുത്തിയതാണെന്ന അനീഷിന്റെ കുടുംബത്തിന്റെ ആരോപണവും പൊലീസ് പരിശോധിക്കുന്നുണ്ട്.
പേട്ട ചായക്കൂടി റോഡിലെ പെണ്‍സുഹൃത്തിന്റെ വീട്ടില്‍ 19 കാരനായ അനീഷ് കുത്തേറ്റ് കൊല്ലപ്പെടുന്നത് തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നരയ്‌ക്കാണെന്നാണ് പേട്ട പൊലീസ് റജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറിലുള്ളത്. ഇതിനു തൊട്ടു മുന്‍പ് 3.20ന് അനീഷിന്റെ അമ്മ ഡോളിയുടെ ഫോണിലേക്ക് പെണ്‍കുട്ടിയുടെ അമ്മയും പ്രതി സൈമണ്‍ ലാലന്റെ ഭാര്യയുമായ ആശ വിളിച്ചതിന്റെ തെളിവ് മനോരമ ന്യൂസ് ശേഖരിച്ചു. ഉറക്കത്തിലായിരുന്ന ഡോളി കോള്‍ എടുത്തില്ല. 4.22 നും 4.27 നും ഇതേ നമ്പറില്‍ നിന്ന് വീണ്ടും കോള്‍ വന്നു. 4:29 ന് ആശയെ തിരിച്ചുവിളിച്ച ഡോളി മകനെക്കുറിച്ച് തിരക്കി. പൊലീസില്‍ അന്വേഷിക്കണമെന്ന മറുപടിയാണ് ആശ നല്‍കിയതെന്ന് ഡോളി പറയുന്നു.
ആശയും മകളും അനീഷും ചേര്‍ന്ന് തലേന്ന് നഗരത്തിലെ മാളില്‍ പോയത് അറിഞ്ഞ് അതിന്റെ വൈരാഗ്യത്തില്‍ മകനെ വിളിച്ചു വരുത്തി വകവരുത്തിയതാണൈന്നാണ് അനീഷിന്റെ കുടുംബം ആദ്യം മുതല്‍ ആരോപിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: