കണ്ണൂര്‍: നിരവധി വര്‍ഷങ്ങളായി തുച്ഛമായ ശമ്പള വ്യവസ്ഥയില്‍ ജോലി ചെയ്യുന്നവര്‍ക്ക് സ്ഥിര നിയമനമോ അര്‍ഹിക്കുന്ന ആനുകൂല്ല്യമോ നല്‍കാതെ ദേവസ്വം അധികൃതര്‍ തങ്ങള്‍ക്ക് ഇഷ്ടമുള്ളവര്‍ക്ക് പിന്‍വാതില്‍ നിയമനം നല്‍കുന്നതായി അഖില കേരള ശാന്തിക്ഷേമ യൂനിയന്‍ ഭാരവാഹികള്‍ ആരോപിച്ചു. നിയമനങ്ങളില്‍ സ്വജനപക്ഷപാതം ആരംഭിച്ചിട്ട് വര്‍ഷങ്ങളായി. പല ക്ഷേത്രങ്ങളിലും ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാല്‍ നയമനം ആവശ്യപ്പെട്ട് അപേക്ഷ നല്‍കി വര്‍ഷങ്ങളായി കാത്തിരിക്കുമ്പോള്‍ അതൊന്നും പരിഗണിക്കാതെ ദേവസ്വം അധികൃതര്‍ തങ്ങള്‍ക്ക് താല്‍പര്യമുള്ളവരെ മാത്രം നിയമിക്കുന്ന പ്രവണതയാണുള്ളത്.
അഴീക്കോട് പുതിയ ഭഗവതി ക്ഷേത്രത്തില്‍ നാല്‍പത് വര്‍ഷമായി ശാന്തി ചെയ്യുന്നയാള്‍ക്ക് ഇതുവരെ സ്ഥിര നിയമനം നല്‍കിയിട്ടില്ല. തുച്ഛമായ വേതനത്തിനാണ് ശാന്തിക്കാരന്‍ ജോലി ചെയ്യുന്നത്. ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ ഉള്‍പ്പടെ നിരവധി പേരെ നിരന്തരമായി കണ്ട് കാര്യങ്ങള്‍ ബോധിപ്പിച്ചിരുന്നുവെങ്കിലും ഇതുവരെ പ്രശ്‌നപരിഹാരമായില്ല. ക്ഷേത്രം ഭാരവാഹികളോട് നിരന്തരമായി ആവശ്യപ്പെട്ടെങ്കിലും കണ്ടില്ലെന്ന് നടിക്കുകയായിരുന്നു.
എടക്കാട് മഹാവിഷ്ണു ക്ഷേത്രത്തില്‍ ഒരു ക്ലാര്‍ക്കിനെ നിയമിക്കണമെന്നാവശ്യപ്പെട്ട് വര്‍ഷങ്ങളായെങ്കിലും ദേവസ്വം ബോര്‍ഡ് ഇതുവരെ പരിഗണിച്ചിട്ടില്ല. നിലവില്‍ ക്ഷേത്രത്തില്‍ ആവശ്യത്തിന് വരുമാനമുള്ളതു കൊണ്ടാണ് ക്ഷേത്രം ഭാരവാഹികള്‍ നിയമനം സംബന്ധിച്ച് അപേക്ഷ നല്‍കിയത്. ഇപ്പോള്‍ കുറഞ്ഞ വേതനത്തിന് താല്‍ക്കാലിക അടിസ്ഥാനത്തില്‍ ഒരാള്‍ ജോലി ചെയ്യുന്നുണ്ടെങ്കിലും ദേവസ്വം ബോര്‍ഡ് സ്ഥിരനിയമനം ഇതുവരെ പരിഗണിച്ചിട്ടില്ല. അതേ സമയം ഭരണാനുകൂലികള്‍ക്ക് വേണ്ടവര്‍ക്ക് ആവശ്യമായ പരിഗണന നല്‍കി നിയമനം നല്‍കുന്നുമുണ്ട്.
അഡ്വ. നീരജ്, മുല്ലപ്പള്ളി ഇല്ലത്ത് മഹേശ്വരന്‍ നമ്പൂതിരിപ്പാട്, വട്ടംക്കുന്നം ദാമോദരന്‍ മ്പൂതിരി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: