ന്യൂദല്‍ഹി: ഇസ്ലാം, ഖുറാന്, മുഹമ്മദ് നബി എന്നിവയ്ക്കെതിരായ പരാമര്‍ശങ്ങള്‍ പുസ്തകത്തില്‍ ഉണ്ടെന്ന് വാദിച്ച് വസീം റിസ്വി എഴുതിയ മുഹമ്മദ് എന്ന പുസ്തകം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. പുസ്തകം നിരോധിക്കുകയും ലേഖകനില്‍ നിന്ന് രണ്ടര കോടി രൂപ നഷ്ടപരിഹാരം ഈടാക്കുകയും ചെയ്യണം എന്നതായിരുന്നു ഹര്‍ജിക്കാരന്റെ ആവശ്യം.
പുസ്തകത്തിന്റെ വിറ്റഴിച്ചതും അല്ലാത്തതുമായ എല്ലാ കോപ്പികളും നശിപ്പിക്കണമെന്നും ഹര്ജിക്കാരന് ഖമര്‍ ഹസ്നെയ്ന്‍ ആവശ്യപ്പെട്ടിരുന്നു. ജസ്റ്റിസ് സഞ്ജീവ് നരൂല അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. ഇസ്ലാമിന് മാത്രമല്ല ഏതൊരു വായനക്കാരനും പ്രകോപനം ഉണ്ടാകുന്നതും വിദ്വേഷം സൃഷ്ടിക്കുന്നതുമാണ് പുസ്തകത്തിലെ ഉള്ളടക്കമെന്നും ഹര്ജിക്കാരന് വാദിച്ചു നോക്കി. എന്നാല്‍ ഇത്തരം ഒരാവശ്യവുമായി കോടതിയെ സമീപിക്കാന്‍ ഹര്ജിക്കാരന് അവകാശമില്ലെന്ന് കോടതി വിധിച്ചു. കേസിന്റെ മെറിറ്റിലേക്ക് കോടതി ഇപ്പോള്‍ കടക്കുന്നില്ലെന്നും വിധിപ്രസ്താവത്തില്‍ ജഡ്ജി വ്യക്തമാക്കി. വസീം റിസ്വി ഇത്തരം പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തുന്നതിനോ ഏതെങ്കിലും പ്ലാറ്റ്ഫോമില്‍ പ്രസിദ്ധീകരിക്കുന്നതിനോ തടയാന്‍ ശാശ്വതമായ വിലക്ക് ആവശ്യപ്പെട്ടുള്ള ഹര്‍ജി ജസ്റ്റിസ് സഞ്ജീവ് നരുലയുടെ സിംഗിള്‍ ബെഞ്ചാണ് തള്ളിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: