തിരുവനന്തപുരം: രാഷ്ട്രത്തിന്റെ പ്രഥമ പൗരന് കേരള സര്‍വകലാശാലയുടെ ഹോണററി ഡോക്റ്ററേറ്റ് നല്‍കാനുള്ള ചാന്‍സലര്‍ കൂടിയായ ഗവര്‍ണറുടെ ശുപാര്‍ശ കേരള സര്‍ക്കാര്‍ ഇടപെട്ട് തള്ളിയെന്ന ആരോപണം ശക്തമാകുന്നു. അടുത്തിടെ കേരളത്തിലെത്തിയ രാംനാഥ് കോവിന്ദിന് കേരള സര്‍വകലാശ ഡി ലിറ്റ് നല്കി ആദരിക്കണമെന്ന നിര്‍ദേശം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് മുന്നോട്ടു വച്ചെന്നാണ് റിപ്പോര്‍ട്ട്. വൈസ് ചാന്‍സര്‍ ഇതു സിന്‍ഡിക്കേറ്റിനു മുന്നില്‍ വക്കാതെ നേരിട്ട് സര്‍ക്കാരില്‍ എത്തിക്കുയും അതു തള്ളുകയുമായിരുന്നു എന്നാണ് ആരോപണം. മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിഷയത്തില്‍ സര്‍ക്കാരിനോടും ഗവര്‍ണറോടും ചോദ്യങ്ങളുമായി രംഗത്തെത്തി. ഡി ലിറ്റ് നല്കാന് സര്‍ക്കാര്‍ അംഗീകാരം ആവശ്യമില്ലെന്നും ഗവര്‍ണര്‍ അതിനു ശുപാര്‍ശ നല്‍കിയോ എന്നും ചെന്നിത്തല ചോദിച്ചു.
പിണറായി സര്‍ക്കാരുമായി സര്‍വകലാശാല നിയമന വിഷയങ്ങളില്‍ കടുത്ത എതിര്‍പ്പിലാണ് ഗവര്‍ണര്‍. എന്നാല്‍, നിയമന പ്രശ്നങ്ങള്‍ മാത്രമല്ല, താന്‍ ചാന്‍സലര്‍ പദവി വഹിക്കുമ്പോള്‍ രാജ്യത്തിന്റെ അഭിമാനത്തിനു ക്ഷതമുണ്ടാക്കുന്ന ചില തീരുമാനങ്ങള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായെന്നും അതൊന്നും പുറത്തു പറയുന്നില്ലെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് വെളിപ്പെടുത്തിയതോടെയാണ് രാഷ്ട്രപതിയെ വരെ പിണറായി സര്‍ക്കാര്‍ അവഹേളിക്കുന്ന നില ഉണ്ടായെന്ന ആരോപണം ശക്തമാകുന്നത്.
ഗൗരവമുള്ള ഒരുപാടു കാര്യങ്ങള്‍ ഉണ്ടെങ്കിലും ഒന്നും വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് ഗവര്‍ണര്‍ ഇന്നലെ പറഞ്ഞത്. ഇനി തെറ്റുകളുടെ ഭാഗമാകാന്‍ താനില്ല. രാജ്യത്തിന്റെ നിലപാടുകളെയും അഭിമാനത്തെയും സര്‍ക്കാര്‍ അപമാനിച്ചു. ചാന്‍സലര്‍ പദവി വേണ്ടെന്ന തീരുമാനത്തില്‍ മാറ്റമില്ല. സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നാല്‍ ചാന്‍സലറുടെ അധികാരം പ്രോചാന്‍സലര്‍ക്ക് (മന്ത്രിക്ക്) കൈമാറാന്‍ തയാറാണ്. ഇക്കാര്യത്തില്‍ അനിശ്ചിതത്വത്തിന്റെ കാര്യമില്ല. സമൂഹമാധ്യമങ്ങളിലൂടെയും മറ്റും രാഷ്ട്രീയ പാര്‍ട്ടികളും യുവജന സംഘടനകളും തന്നെ അധിക്ഷേപിക്കുന്നു. അതു തടയാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല. വിമര്‍ശനങ്ങള്‍ക്കും പരിധിയുണ്ട്. താന്‍ രാഷ്ട്രീയക്കാരനല്ല. സംഭവിച്ച തെറ്റു തിരുത്താനാണു ചാന്‍സലര്‍ പദവി ഒഴിയുന്നതെന്നും ഗവര്‍ണര്‍ പറഞ്ഞു.
സര്‍ക്കാരുമായി ഏറ്റുമുട്ടലിനില്ല. ഇതു തന്റെ കൂടി സര്‍ക്കാരാണ്. തെറ്റ് ആവര്‍ത്തിക്കാന്‍ ഇല്ലെന്നു മാത്രം. ചാന്‍സലറായി തുടരാന്‍ താല്പര്യവുമില്ല. ഓര്‍ഡിനന്‍സ് കൊണ്ടുവരൂ. ഉടന്‍ ഒപ്പിട്ടു നല്‍കാം. ഇപ്പോള്‍ എല്ലാം തീരുമാനിക്കുന്നതു സര്‍ക്കാര്‍ ആണ്. ചര്‍ച്ചയ്ക്കായി ആരും തന്നെ സമീപിച്ചിട്ടില്ലെന്നും ഗവര്‍ണര്‍ പറഞ്ഞിരുന്നു. രാഷ്ട്രപതിയുടെ ഡിലിറ്റ് വിഷയം കൂടി വന്നതോടെ അതീവ ഗുരുതരമായ അവസ്ഥയിലേക്ക്സംസ്ഥാനത്തെ ഭരണകാര്യങ്ങള്‍ നീങ്ങുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: