പാലക്കാട്: പറമ്പിക്കുളം പോലീസ് സ്റ്റേഷന് കാട്ടാനക്കൂട്ടം ആക്രമിച്ചു. ഇന്നലെ രാത്രി പത്തോടെയാണ് സംഭവം. തള്ളയാനയും കുട്ടിയാനയും അടങ്ങുന്ന കാട്ടാനകൂട്ടമാണ് സ്റ്റേഷന് പരിസരത്ത് എത്തിയത്. രാത്രിക്കാലത്ത് കാട്ടാന ശല്യം പതിവായതിനാല്‍ വാതിലും ജനലുകളും അടച്ചാണ് പോലീസുകാര്‍ ഡ്യൂട്ടി ചെയ്യുന്നത്. അതിനാല്‍ കാട്ടാനകള്‍ സ്റ്റേഷന് പരിസരത്തിനടുത്ത് എത്തിയത് പോലീസുകാര്‍ ആദ്യം അറിഞ്ഞില്ല. ആനകള്‍ ജനലുകളും ഗ്രില്ലും തകര്‍ത്തതോടെ പോലീസുകാര്‍ ഭയചകിതരായി.
കാട്ടാനകളെ തുരത്താന്‍ ശബ്ദമുണ്ടാക്കിയെങ്കിലും രണ്ട് മണിക്കുറോളം കാട്ടാനകള്‍ മുന്‍വശത്ത് നിലയുറപ്പിച്ചതോടെ എന്ത് ചെയ്യണമെന്നറിയാതെ പോലീസുകാരും വട്ടംകറങ്ങി. കാട്ടാനകള്‍ സ്റ്റേഷന് പരിസരത്തെല്ലാം വരുമെങ്കിലും ജീവിതത്തിലാദ്യമായാണ് ഇത്തരമൊരു അനുഭവമെന്ന് പോലീസുകാര്‍ പറയുന്നു. ജീവന പണയം വെച്ചാണ് സ്റ്റേഷനില്‍ രാത്രി ഡ്യൂട്ടി ചെയ്യുന്നതെന്ന് പോലീസുകാര്‍ വ്യക്തമാക്കി. പ്രദേശത്ത് നിരന്തരം കാട്ടാന ശല്യം നേരിടുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു. വനം വകുപ്പിനെ അറിയിച്ചിട്ടും കാര്യമായ നടപടിയൊന്നുമില്ലെന്ന് പരാതിയും ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: