ലഖ്‌നോ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള ‘ഉത്തര്‍പ്രദേശിനെ മാറ്റിമറിച്ച സന്യാസി’ എന്ന പുസ്തകം തരംഗമായി മാറുന്നു.
നേരത്തെ ‘മുഖ്യമന്ത്രിയായി മാറിയ സന്യാസി’ എന്ന യോഗിയുടെ ആത്മകഥയെഴുതിയ ശന്തനു ഗുപ്തയാണ് പുതിയ പുസ്തകത്തിന്റെ രചയിതാവ്. എങ്ങിനെയൊക്കെയാണ് യോഗി ഉത്തര്‍പ്രദേശിനെ മാറ്റിയെടുത്തതെന്ന കഥയാണ് ഈ പുസ്തകം പറയുന്നത്. ക്രമസമാധാനം, റോഡ്-വ്യോമ ഗതാഗതം, വിദ്യാഭ്യാസം, ആരോഗ്യ അടിസ്ഥാന സൗകര്യങ്ങള്‍, വൈദ്യുതി, വ്യവസായ വളര്‍ച്ച, കൃഷി തുടങ്ങി ഒട്ടേറെ മേഖലകള്‍ ലേഖകന്‍ വിശകലനം ചെയ്യുന്നുണ്ട്.
മുന്‍ ഇന്‍ഫോസിസ് ഡയറക്ടറും ഏഷ്യന്‍ കാപിറ്റര്‍ ചെയര്‍മാനുമായ ടി.വി. മോഹന്‍ദാസ് പൈ ആണ് പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത്. ‘യോഗി അധികാരമേറ്റെടുത്തപ്പോള്‍ ദല്‍ഹിയിലെ ല്യൂട്ടെന്‍സ് (ദല്‍ഹിയിലെ പഴയ അധികാരഘടനയും അതിന്റെ പിന്തുണക്കാരും ഉള്‍പ്പെടുന്ന ഉന്നതഅധികാരകേന്ദ്രത്തെ വിശേഷിപ്പിക്കുന്ന പദം) കോപത്താല്‍ പൊട്ടിത്തെറിച്ചു. അദ്ദേഹത്തിന്റെ മുഖ്യമന്ത്രിയെന്ന നിലയിലുള്ള കഴിവിനെ അവര്‍ ചോദ്യം ചെയ്തു. അദ്ദേഹത്തെ അധിക്ഷേപിച്ചു. ഭരണം സമ്പൂര്‍ണ്ണപരാജയമാകുമെന്ന് പ്രവചിച്ചു. അഞ്ച് തവണ എംപി ആയ വ്യക്തിയാണെന്ന കാര്യം, എംപിയെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ കുറ്റമറ്റ പ്രവര്‍ത്തനചരിത്രം, ഉത്തര്‍പ്രദേശിലെ എല്ലാ ജില്ലകളിലും പര്യടനം നടത്തിയതിന്റെ അനുഭവ പരിചയം, തന്റെ എതിരാളികളേക്കാള്‍ യുപിയിലെ ജനങ്ങളുടെ ജീവിതസാഹചര്യം അറിയുന്ന വ്യക്തിയെന്ന വിശേഷണം- ഇതെല്ലാം അവര്‍ മറന്നു’ – മോഹന്‍ദാസ് പൈ പറയുന്നു.
സമാജ് വാദി പാര്‍ട്ടി, ബഹുജന്‍ സമാജ് വാദി പാര്‍ട്ടി എന്നീ ഭരണങ്ങളെ രചയിതാവ് ശന്തനു ഗുപ്ത ആദ്യം വിശകലനം ചെയ്യുന്നു. യുപി രാഷ്‌ട്രീയത്തിലെ മൂന്ന് ദുഷ്പ്രവണതകളെ സ്ഥാപിച്ചെടുത്ത ഭരണങ്ങളായിരുന്നു ഇവയെന്ന് ശന്തനു ഗുപ്ത എഴുതി- ഗുണ്ടായിസം, വ്യാപകമായ അഴിമതി, ഉയര്‍ന്ന തോതിലുള്ള സ്വജനപക്ഷപാതം എന്നിവയാണ് ഈ മൂന്ന് ദുഷ്പ്രവണതകള്‍.
‘അഴിമതി യുപിയുടെ അടിസ്ഥാന വ്യാകരണമായിരുന്നു. വികസന സൂചികകകള്‍ എല്ലാം അങ്ങേയറ്റം താഴെ വീണുകിടക്കുകയായിരുന്നു ഈ ഭരണത്തില്‍. കുറ്റകൃത്യങ്ങളുടെ എണ്ണം കൂടി വന്നു. ബോളിവുഡിന് മാത്രമാണ് ഉത്തര്‍പ്രദേശിനെക്കൊണ്ട് ഉപകാരമുണ്ടായത്. യുപിയിലെ അനുഭവങ്ങളാണഅ അവര്‍ ക്രിമിനല്‍ ത്രില്ലറുകളായ സിനിമകളാക്കി മാറ്റിയത്.’- അദ്ദേഹം പറയുന്നു.
വികസനമില്ലാത്ത, വിദ്യാഭ്യാസമില്ലാത്ത, അഴിമതിയും നിയമരാഹിത്യവും നിറഞ്ഞ പിന്നാക്കം നില്‍ക്കുന്ന ബിമാരു സംസ്ഥാനങ്ങളില്‍ ഒന്നായ യുപിയെ മാറ്റിയെടുക്കുകയും പുരോഗതിയിലേക്ക് നയിക്കുകയും ചെയ്ത യോഗിയെക്കുറിച്ച ഈ പുസ്തകം വിവരിക്കുന്നു.
ഗുണ്ടാരാജ് നീക്കിയത് യോഗിയുെട വലിയ നേട്ടമാണ്. സമാജ് വാദി പാര്‍ട്ടി ഭരണത്തില്‍ വര്‍ഷം 43000 രൂപ എന്ന ആളോഹരി വരുമാനം 2021ല്‍ എത്തുമ്പോള്‍ 95000 രൂപയായി ഉയര്‍ന്നു.
ലോകാരോഗ്യസംഘടന, ഐ ഐടി കാണ്‍പൂര്‍, നീതി ആയോഗം, മുംബൈ ഹൈക്കോടതി എന്നിവര്‍ യോഗിയുടെ കോവിഡ് മാനേജ്‌മെന്റിനെ പുകഴ്‌ത്തി. യോഗിയെ കടം തരുമോ എന്നാണ് അദ്ദേഹത്തിന്റെ കോവിഡിനെ പിടിച്ചുകെട്ടാനുള്ള പരിശ്രമങ്ങള്‍ കണ്ടപ്പോള്‍ ആസ്‌ത്രേല്യയിലെ എംപി ക്രെയ്ഗ് കെല്ലി ചോദിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: