പാരിസ്: വീണ്ടും ഇസ്ലാമിക തീവ്രവാദപ്രവണതകള്ക്കെതിരെ ശക്തമായി പ്രതികരിച്ച് ഫ്രാന്‍സ്. വടക്കന്‍ ഫ്രാന്‍സിലെ ഒരു പള്ളിയാണ് ജിഹാദ് ആഹ്വാനവും വിദ്വേഷപ്രചരണവും കാരണം ആറ് മാസത്തേക്ക് അടച്ചുപൂട്ടാന്‍ ഉത്തരവിട്ടിരിക്കുന്നത്.
മുസ്ലിംപള്ളിയിലെ ഇമാം ക്രിസ്ത്യാനികള്‍ക്കും ജൂതന്മാര്ക്കുമെതിരെ പ്രസംഗിച്ചതിന് ആറ് മാസത്തേക്ക് പള്ളി അടച്ചുപൂട്ടാന്‍ നടപടികള്‍ തുടങ്ങിയതായി ഫ്രാന്‍സിലെ ആഭ്യന്തരമന്ത്രി ജെറാള്‍ഡ് ഡര്‍മാനിന്‍ പറഞ്ഞു. വടക്കന്‍ ഫ്രാന്‍സില്‍ ബ്യൂവെയ്സിലെ ഒയ്സെ മേഖലയിലാണ് ഈ മുസ്ലിം പള്ളി സ്ഥിതിചെയ്യുന്നത്. ഫ്രാന്‍സിന്റെ തലസ്ഥാനമായ പാരീസില്‍ നിന്നും 100 കിലോമീറ്റര്‍ അകലെയുള്ള ഈ പ്രദേശത്ത് 50,000 പേര് താമസിക്കുന്നു. മറ്റ് മതക്കാര്‍ക്കെതിരെ അക്രമത്തിനും വെറുപ്പിനും പ്രേരിപ്പിക്കുന്നതിന്റെ പേരിലാണ് പള്ളി അടച്ചുപൂട്ടുന്നതിനെക്കുറിച്ച് ചിന്തിച്ചതെന്ന് ഓയ്സെ മേഖലയിലെ അധികൃതര്‍ പറഞ്ഞു.
കഴിഞ്ഞ ആഴ്ച അടുച്ചപൂട്ടാനാവശ്യപ്പെട്ടുള്ള കത്ത് അയച്ചതായി ഓയ്സെ ഗവര്‍ണറുടെ ഓഫീസില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയോട് പറഞ്ഞു. ആരാധനാലയങ്ങള്‍ക്കെതിരെ നിയമപരമായി എന്തെങ്കിലും നടപടിയെടുക്കണമെങ്കില്‍ പത്ത് ദിവസം വിവരശേഖരണം നടത്തേണ്ടതുണ്ട്. അതാണിപ്പോള്‍ നടക്കുന്നത്.
ഹോപ് ആന്റ് ഫ്രറ്റേണിറ്റി എന്ന എന്‍ജിഒ ആണ് പള്ളി പ്രവര്‍ത്തിപ്പിക്കുന്നത്. ഓയ്സെ ഗവര്‍ണറുടെ നടപടിക്കെതിരെ കോടതിയെ സമീപിച്ചതായി പള്ളിയുടെ അഭിഭാഷകന് സമിം ബൊലാകി പറയുന്നു. ജിഹാദികളെ നായകരായി വാഴ്ത്തണമെന്ന് വിവരിക്കുന്ന രീതിയിലാണ് ഈ ഇമാമിന്റെ പ്രഭാഷണമെന്ന് ആഭ്യന്തരമന്ത്രാലയം പറയുന്നു. പാശ്ചാത്യ സമൂഹത്തെ ഇസ്മിനെ ഭയപ്പെടുന്നവരെന്നാണ് ഇമാം വിശേഷിപ്പിക്കുന്നത്. വിശ്വാസികളോട് രാജ്യത്തെ ഭരണഘടനയെ തിരസ്കരിക്കാനും ആഹ്വാനം ചെയ്യുന്നു.
ഈ വര്‍ഷം ആരാധനാലയങ്ങള്‍ക്കെതിരായ പരിശോധന കര്‍ക്കശമാക്കാനാണ് ഫ്രാന്‍സിന്റെ തീരുമാനമെന്ന് മന്ത്രി ഡര്‍മാനിന്‍ പറയുന്നു. ഇതിനകം 2623 പള്ളികളില്‍ 99 പള്ളികളും പ്രാര്‍ത്ഥനാ ഹാളുകളും അന്വേഷണത്തിന് ശേഷം അടച്ചുപൂട്ടിയതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
ഫ്രാന്‍സില്‍ പൊതുവേ ജിഹാദി ആക്രമണങ്ങള്‍ വര്‍ധിച്ചുവരികയാണ്. കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തുന്ന ക്രൂരമായ രീതിയാണ് ജിഹാദികള്‍ ഇവിടെ അവലംബിക്കുന്നത്. ഈ വര്‍ഷം നിരവധി പേര് ജിഹാദികളുടെ കൊലക്കത്തിക്ക് ഇരയായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: