ഡെറാഡൂണ്‍: ഉത്തരാഖണ്ഡിന്റെ വികസന സ്വപ്നങ്ങള്‍ക്ക് പുതിയ തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. 17,500 കോടിയിലധികം വരുന്ന 23 പദ്ധതികളുടെ ഉദ്ഘാടനത്തിനും അദ്ദേഹം തറക്കല്ലിട്ടു. 23 പദ്ധതികളില്‍ 14,100 കോടിയിലധികം വരുന്ന 17 പദ്ധതികള്‍ക്കാണ് ഇപ്പോള്‍ തറക്കല്ലിട്ടത്. ജലസേചനം, റോഡ്, പാര്‍പ്പിടം, ആരോഗ്യ അടിസ്ഥാന സൗകര്യങ്ങള്‍, വ്യവസായം, ശുചിത്വം, കുടിവെള്ള വിതരണം എന്നിവയുള്‍പ്പെടെ സംസ്ഥാനത്തുടനീളമുള്ള വിവിധ മേഖലകളിലാണ് ഈ പദ്ധതികള്‍ നടപ്പാക്കുന്നത്.
5,750 കോടി രൂപ ചിലവ് വരുന്ന് പദ്ധതിയിലൂടെ 34,000 ഹെക്ടറിലധികം ഭൂമിയില്‍ ജലസേചനം സാദ്ധ്യമാക്കുകയും 300 മെഗാവാട്ട് ജലവൈദ്യുതി ഉല്‍പ്പാദിപ്പിക്കാനും സാധിക്കും. 8700 കോടി രൂപയുടെ റോഡ് വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും അദ്ദേഹം നിര്‍വഹിച്ചു. ഒന്നിലധികം റോഡ് വീതി കൂട്ടല്‍ പദ്ധതികള്‍, പിത്തോരഗഡിലെ ജലവൈദ്യുത പദ്ധതി, നൈനിറ്റാളിലെ മലിനജല ശൃംഖല മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികള്‍ എന്നിവയുള്‍പ്പെടെ ആറ് പദ്ധതികളുടെ ഉദ്ഘാടനം നടന്നു. റോഡ് വികസനത്തിലൂടെ വിദൂര, ഗ്രാമ, അതിര്‍ത്തി പ്രദേശങ്ങളിലെ കൈലാസത്തിലേക്കും മാനസരോവറിലേക്കുമുള്ള യാത്രയ്ക്ക് മെച്ചപ്പെട്ട സൗകര്യം ഇതോടെ ലഭിക്കും. ഉദംസിംഗ് നഗറില്‍ എയിംസ് ഋഷികേശ് ഉപഗ്രഹ കേന്ദ്രത്തിന്റെയും പിത്തോരഗഡിലെ ജഗ്ജീവന് റാം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന്റെയും തറക്കല്ലിടലും അദ്ദേഹം നിര്‍വഹിച്ചു.
വിവിധ പദ്ധതികള്‍ക്കുണ്ടായ കാലതാമസത്തിന് അദ്ദേഹം മുന്‍ സര്‍ക്കാരുകളെ വിമര്‍ശിക്കുകയും ചെയ്തു. ഇന്ന് ഉത്തരാഖണ്ഡില്‍ ആരംഭിച്ച ലഖ്വാര്‍ പദ്ധതിക്കും ഇതേ ചരിത്രമുണ്ട്. 1976ലാണ് പദ്ധതിയെക്കുറിച്ച് ആദ്യം ചിന്തിച്ചത്. 46 വര്‍ഷത്തിന് ശേഷം ഇന്ന് അതിന്റെ പ്രവര്‍ത്തനത്തിനും തറക്കല്ലിട്ടു. ഗംഗോത്രി മുതല്‍ ഗംഗാസാഗര്‍ വരെയുള്ള വികസന ദൗത്യത്തിലാണ് സര്‍ക്കാര്‍ ഏര്‍പ്പെട്ടിരിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ശൗചാലയങ്ങളുടെ നിര്‍മാണവും മെച്ചപ്പെട്ട മലിനജല സംവിധാനവും ആധുനിക ജല ശുദ്ധീകരണ സൗകര്യങ്ങളും വന്നതോടെ ഗംഗ കൂടുതല്‍ ശുദ്ധമായി. ദില്ലിയിലെയും ഡെറാഡൂണിലെയും സര്‍ക്കാരുകളെ നയിക്കുന്നത് അധികാരമോഹമല്ല, മറിച്ച് സേവന മനോഭാവികളാണെന്നും അദ്ദേഹം പറഞ്ഞു.
വികസനത്തിന്റെ വേഗം കൂട്ടാനാണ് ഉത്തരാഖണ്ഡ് ആഗ്രഹിക്കുന്നത്. നിങ്ങളുടെ സ്വപ്നങ്ങളാണ് ഞങ്ങളുടെ തീരുമാനങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റോഡ് വികസന പദ്ധതികള്‍ വിദൂര പ്രദേശങ്ങളുടെ കണക്റ്റിവിറ്റി മെച്ചപ്പെടുത്തുക മാത്രമല്ല, ഈ മേഖലയിലെ ടൂറിസം, വ്യാവസായിക, വാണിജ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പുഷ്ടി പകരുകയും ചെയ്യും. തന്ത്രപ്രധാനമായ തനക്പൂര്പിത്തോരഗഡ് റോഡില്‍ ഇപ്പോള്‍ എല്ലാ കാലാവസ്ഥയിലും കണക്റ്റിവിറ്റി ഉണ്ടായിരിക്കും, ഇത് അതിര്‍ത്തി പ്രദേശങ്ങളിലേക്കുള്ള സൈന്യത്തിന്റെ തടസ്സങ്ങളില്ലാതെ നീങ്ങുന്നതിനും കൈലാസ് മാനസരോവര്‍ യാത്രയ്ക്കുള്ള കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനും സഹായിക്കും.
450 കോടി രൂപ ചിലവില്‍ നിര്‍മ്മിക്കുന്ന പിത്തോറഗഡിലെ ജഗ്ജീവന് റാം ഗവണ്മെന്റ് ഹോസ്പിറ്റല്‍, 500 കോടി രൂപ ചിലവില്‍ നിര്‍മ്മിക്കുന്ന എയിംസ് ഋഷികേശ് സാറ്റ്ലൈറ്റ് കേന്ദ്രം തുടങ്ങിയവ ഉത്തരാഖണ്ഡിലെ അതിര്‍ത്തി പ്രദേശത്തെ ജനങ്ങള്‍ക്ക് ഏറെ ഗുണകരമാകും. മൊറാദാബാദ്കശിപൂര് റോഡ് നാലുവരിയാക്കുന്നതിനുള്ള പദ്ധതി, പുതിയ ദേശീയപാത, ഉദംസിംഗില്‍ എട്ട് കിലോമീറ്റര്‍ നീളമുള്ള ബൈപാസ്, തുടങ്ങിയ പദ്ധതികള്‍ക്കും അദ്ദേഹം തുടക്കം കുറിച്ചു. റോഡുകള്‍ വികസിക്കുന്നതിലൂടെ ഉത്തരാഖണ്ഡും നേപ്പാളും തമ്മിലുള്ള ബന്ധം കൂടുതല്‍ മെച്ചപ്പെടുമെന്നും പ്രതീക്ഷയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: