തിരുവല്ല: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളില്‍ കിടമുറ ഡ്യൂട്ടി ചെയ്യുന്ന ജീവനക്കാര്‍ വീഴ്ച വരുത്തുന്നതായി ദേവസ്വം വിജിലന്‍സ്. ഇതുകാരണം ക്ഷേത്രങ്ങളുടെ സുരക്ഷയില്‍ ആശങ്ക. പല ക്ഷേത്രങ്ങളിലും കിടമുറ ഡ്യൂട്ടി നോക്കുന്നതിന് ജീവനക്കാരില്ലാത്ത സാഹചര്യമാണ്. ഈ സാഹചര്യത്തില്‍ ശാന്തിക്കാരും സ്ത്രീ ജീവനക്കാരും ഒഴികെയുള്ള കാരാണ്മാ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ കിടമുറ ഡ്യൂട്ടി നോക്കണമെന്ന് ദേവസ്വം ബോര്‍ഡ് ഉത്തരവായി.
അമ്പലപ്പുഴ ദേവസ്വത്തില്‍ വിജിലന്‍സ് വിഭാഗം നടത്തിയ മിന്നല്‍ പരിശോധനയില്‍ കാരാണ്മാ ജീവനക്കാര്‍ കിടമുറ ഡ്യൂട്ടി നോക്കുന്നില്ലെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് വിഷയം പരിശോധിച്ച ദേവസ്വം കമ്മീഷണര്‍ ഗുരുതര രോഗമുള്ളവരെയും ശാന്തിക്കാരെയും സ്ത്രീ ജീവനക്കാരെയും ഒഴിവാക്കി മറ്റെല്ലാം ജീവനക്കാരും കിടമുറ ഡ്യൂട്ടിക്ക് നിയോഗിക്കണമെന്ന് ബോര്‍ഡിന് ശുപാര്‍ശ നല്‍കിയിരുന്നു.
ക്ഷേത്ര കവർച്ചകളും മോഷണങ്ങളും കൂടുന്ന സാഹചര്യത്തിലാണ് ദേവസ്വം വിജിലന്‍സ് ക്ഷേത്രങ്ങളിലെ സുരക്ഷ പരിശോധിച്ചത്. അതേ സമയം ക്ഷേത്രങ്ങളിലെ കവര്‍ച്ചയെക്കുറിച്ച് അന്വേഷിക്കാനും പ്രതികളെ കണ്ടെത്താനും രൂപീകരിച്ച പോലീസിന്റെ ടെമ്പിള്‍ സ്ക്വാഡ് നിര്‍ജ്ജീവമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: