തിരുവനന്തപുരം: ഈ വര്‍ഷത്തെ മയിലമ്മ പുരസ്‌കാരം അഭിഭാഷകയും കേരള ഹൈക്കോടതി പ്ലീഡറുമായ അഡ്വ. രശ്മിത രാമചന്ദ്രന. മയിലമ്മ ഫൗണ്ടേഷന്‍ കേരള ഏര്‍പ്പെടുത്തിയിട്ടുള്ള പുരസ്‌കാരം സാമൂഹ്യ വിഷയങ്ങളിലെ ഇടപെടലിന്റെ അടിസ്ഥാനത്തിലാണ് നല്‍കുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു. ജനുവരി അഞ്ചാം തിയതി രാവിലെ 11 മണിക്ക് തിരുവനന്തപുരം ഗാന്ധിഭവനില്‍ നടക്കുന്ന മയിലമ്മ അനുസ്മരണ സമ്മേളനത്തില്‍ മന്ത്രി ജി ആര്‍ അനില്‍ പുരസ്‌കാരം സമ്മാനിക്കുമെന്ന് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ രാമദാസ് കതിരൂരും സെക്രട്ടറി അര്‍ അജയനും അറിയിച്ചു.
വിളയോടി വേണുഗോപാല്‍, ആറുമുഖന്‍ പത്തിച്ചിറ, ഗോമതി ഇടുക്കി എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്‌കാരജേതാവിനെ തെരഞ്ഞെടുത്തത്. പൗരത്വ വിഷയത്തിലടക്കം നടത്തിയ ഇടപെടലുകളും സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പെടെ ജനകീയസമരങ്ങള്‍ക്ക് പ്രചോദനമാകുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളും അടിസ്ഥാനമാക്കിയാണ് രശ്മിതയ്‌ക്ക് പുരസ്‌കാരം നല്‍കുന്നത്.
സൈനിക ഹെലികോപ്ടര്‍ അപകടത്തില്‍ അന്തരിച്ച സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിനെ അവഹേളിച്ചുള്ള രശ്മിതയുടെ ഫേസ്ബുക്ക് കുറിപ്പ് വലിയ വിവാദമായിരുന്നു. രശ്മിതക്കെതിരേ നിരവധി പരാതികളാണ് എജിക്കും മുഖ്യമന്ത്രിക്കും ലഭിച്ചത്. രശ്മിതയ്‌ക്കെതിരെ കേസുകളും ഇതിന്റെ പേരില്‍ നിലവില്‍ ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക