സാമൂഹിക പരിഷ്‌കരണത്തിന് ഏറ്റവും ശ്രദ്ധചെലുത്തേണ്ടതും പ്രവര്‍ത്തിക്കേണ്ടതും യുവജനങ്ങള്‍ക്കും വേണ്ടിയാണ്. ലോകത്തില്‍ ജനസംഖ്യ അനുപാതത്തില്‍ ഏറ്റവുമധികം യുവാക്കളുള്ള ഭാരതം മാറ്റത്തിന്റെ പാതയിലുമാണ്. 2021 വര്‍ഷത്തില്‍ കേന്ദ്ര യുവജനകാര്യ വകുപ്പ് നടത്തിയ പ്രവര്‍ത്തനങ്ങള്‍ കുറിച്ച് അറിയാനാണ് ഈ ലേഖനം.
ഏക ഭാരതം ശ്രേഷ്ഠ ഭാരതം പരിപാടിയുടെ (ഇബിഎസ്ബി) ഭാഗമായി ഓണ്‍ലൈന്‍ വെബിനാറുകള്‍ സംഘടിപ്പിച്ചു. ഏക ഭാരതം ശ്രേഷ്ഠ ഭാരതം പരിപാടി കേന്ദ്ര ഗവണ്‍മെന്റിന്റെ ഒരു പ്രധാന പ്രചാരണ പരിപാടിയാണ്. നമ്മുടെ രാജ്യത്തിന്റെ നാനാത്വത്തിലെ ഏകത്വം ആഘോഷിക്കുക, ഏക ഭാരത ശ്രേഷ്ഠ ഭാരതത്തിന്റെ ചൈതന്യം പ്രോത്സാഹിപ്പിക്കുക, സംസ്ഥാനങ്ങള്‍ക്കിടയില്‍ പരപ്സപര ധാരണ വികസിപ്പിക്കുകയും മനസ്സിലാക്കലും ദീര്‍ഘകാല ഇടപെടലും സ്ഥാപിക്കുകയും ചെയ്യുക, സംസ്‌കാരം, പാരമ്പര്യം, പാചകരീതികള്‍, ഭാഷ, വ്യത്യസ്ത രീതികള്‍ എന്നിവ പങ്കിടുക, അതുവഴി മെച്ചപ്പെട്ട ധാരണ സൃഷ്ടിക്കുക. ഇതെല്ലാം മുഖേന സംസ്ഥാനങ്ങള്‍ തമ്മില്‍ മികച്ച ബന്ധം സൃഷ്ടിക്കുക എന്നിവയാണ് ഇതിന്റെ ലക്ഷ്യം.
നിലവിലെ കലണ്ടര്‍ വര്‍ഷം കൊവിഡ് 19 പകര്‍ച്ചവ്യാധിയില്‍പ്പെട്ടതുകൊണ്ട് നെഹ്‌റു യുവ കേന്ദ്ര സംഘടനയും (എന്‍വൈകെഎസ്) നാഷണല്‍ സര്‍വീസ് സ്‌കീമും (എന്‍എസ്എസ്) പരിപാടിയുടെ മുന്‍ഗണനയും പ്രാധാന്യവും കണക്കിലെടുത്ത് സംസ്ഥാനങ്ങള്‍ക്കിടയില്‍ പവര്‍ പോയിന്റ് അവതരണ രീതി ഉപയോഗിച്ച് ഏകഭാരതം ശ്രേഷ്ഠ ഭാരതം പ്രചാരണം സംഘടിപ്പിച്ചു. എന്‍വൈകെഎസ് 4,885 യുവാക്കളുടെ പങ്കാളിത്തത്തോടെ, ഭാഷാ പഠനവുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങള്‍ക്കിടയില്‍ ദേശീയ തലത്തില്‍ 07 വെബിനാറുകള്‍ വിജയകരമായി സംഘടിപ്പിച്ചു. തുടര്‍ന്ന് സംസ്ഥാന, ജില്ലാ, ബ്ലോക്ക്തല വെബ്‌നാറുകളിലൂടെ ഉദ്യോഗസ്ഥര്‍, യുവജന സന്നദ്ധപ്രവര്‍ത്തകര്‍, കുടുംബാംഗങ്ങള്‍ തുടങ്ങിയവര്‍ക്കിടയില്‍ പങ്കുവെക്കുകയും ചര്‍ച്ച ചെയ്യുകയും ചെയ്തു. 1,45,900 എന്‍എസ്എസ് സന്നദ്ധ പ്രവര്‍ത്തകരും എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍മാരും പങ്കെടുത്ത് ദശീയ തലത്തിലും പ്രാദേശിക തലത്തിലും വെബിനാറുകള്‍ നടത്തി. ഇവയാണ് കേന്ദ്ര യുവജനകാര്യ വകുപ്പിന്റെ 2021 ലെ പ്രധാന പ്രവര്‍ത്തനങ്ങള്‍.
ദേശീയ യൂത്ത് പാര്‍ലമെന്റ്
ജില്ലാ, സംസ്ഥാന, ദേശീയതല ചര്‍ച്ചകളിലൂടെ യുവജനങ്ങളുടെ ശബ്ദം കേള്‍പ്പിക്കുക, പൊതുപ്രശ്നങ്ങളില്‍ യുവാക്കളെ പ്രോത്സാഹിപ്പിക്കുക, ഇടപഴകുക, സാധാരണക്കാരുടെ കാഴ്ചപ്പാട് മനസ്സിലാക്കുക, അവരുടെ അഭിപ്രായങ്ങള്‍ രൂപപ്പെടുത്തുക, അത് വ്യക്തമായ രീതിയില്‍ പ്രകടിപ്പിക്കുക തുടങ്ങിയവയാണ് ലക്ഷ്യം. പുതിയ ഇന്ത്യയെക്കുറിച്ചുള്ള വീക്ഷണത്തില്‍ അവരുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുകയും ചെയ്യുന്നു.
ഓണ്‍ലൈനില്‍ 150 ജില്ലാ വേദികളില്‍ ജില്ലാ യൂത്ത് പാര്‍ലമെന്റുകള്‍ സംഘടിപ്പിച്ചു.
1,345 യുവജനങ്ങളുടെ പങ്കാളിത്തത്തോടെയാണ് സംസ്ഥാന യൂത്ത് പാര്‍ലമെന്റുകള്‍ സംഘടിപ്പിച്ചത്. ഓരോ സംസ്ഥാനത്തുനിന്നും 84 സംസ്ഥാനതല വിജയികള്‍ 2021 ജനുവരി 11, 12 തീയതികളില്‍ ഡല്‍ഹിയില്‍ നടന്ന ദേശീയ യൂത്ത് പാര്‍ലമെന്റില്‍ പങ്കെടുത്തു.
ദേശീയ തലത്തിലെ മികച്ച പ്രഭാഷകര്‍ക്ക് യഥാക്രമം 2 ലക്ഷം, 1.50 ലക്ഷം, ഒരു ലക്ഷം രൂപ വീതവും പ്രശംസാപത്രവും നല്‍കി ആദരിച്ചു. പങ്കെടുക്കുന്ന എല്ലാവര്‍ക്കും പങ്കാളിത്ത സര്‍ട്ടിഫിക്കറ്റ് നല്‍കി. ലോകസഭാ സ്പീക്കര്‍ ശ്രീ ഓം ബിര്‍ള സമ്മാനങ്ങളും മെറിറ്റ് സര്‍ട്ടിഫിക്കറ്റും നല്‍കി.
2021 ജനുവരി 12-ന് ദേശീയ യൂത്ത് പാര്‍ലമെന്റ് ഫെസ്റ്റിവല്‍ 2021-ല്‍ പങ്കെടുത്തവരെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു. ”ഇന്നത്തെ നിങ്ങളുടെ സംഭാഷണങ്ങളും ചര്‍ച്ചകളും വളരെ പ്രധാനമാണ്. നിങ്ങള്‍ സംസാരിക്കുന്നത് കേട്ടപ്പോള്‍, എന്നില്‍ ഒരു ചിന്ത വന്നു. നിങ്ങളുടെ അവതരണങ്ങള്‍ എന്റെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്ന് ട്വീറ്റ് ചെയ്യാമെന്ന് ഞാന്‍ തീരുമാനിച്ചു, വിജയികളായ നിങ്ങള്‍ മൂന്ന് പേര്‍ മാത്രമല്ല, റെക്കോര്‍ഡുചെയ്ത വിവരങ്ങള്‍ ലഭ്യമാണെങ്കില്‍, പങ്കെടുത്ത എല്ലാവരുടെയും പ്രസംഗങ്ങള്‍ ഞാന്‍ ട്വീറ്റ് ചെയ്യും” വീഡിയോ കോണ്‍ഫറന്‍സ് മുഖേന അഭിസംബോധന ചെയ്ത പ്രധാനമന്ത്രി പറഞ്ഞു.
ദേശീയ റോഡ് സുരക്ഷാ മാസം
ദേശീയ റോഡ് സുരക്ഷാ മാസം 2021 ജനുവരി 18 മുതല്‍ ഫെബ്രുവരി 17 വരെ രാജ്യത്തുടനീളം റോഡ് ഗതാഗത ഹൈവേ മന്ത്രാലയവുമായി ഏകോപിപ്പിച്ച് എന്‍വൈകെഎസ് ആചരിച്ചു.
റോഡുകളിലെ സുരക്ഷാ നടപടികള്‍ മെച്ചപ്പെടുത്തുന്നതിനും പിന്തുടരുന്നതിനും റോഡ് സുരക്ഷയില്‍ പങ്കാളികളാകാന്‍ എല്ലാവര്‍ക്കും അവസരം നല്‍കുകയും യുവാക്കള്‍ക്കും പൊതുജനത്തിനും അവബോധം സൃഷ്ടിക്കുകയുമായിരുന്നു ഒരു മാസം നീണ്ട പ്രചാരണ പരിപാടിയുടെ ലക്ഷ്യം.
സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവ ആഘോഷം, മാര്‍ച്ച് 12, 2021
സ്വാന്ത്ര്യത്തിന്റെ അമൃത് മഹോത്സവത്തിന്റെ ഭാഗമായി സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം അനുസ്മരിക്കുന്നതിനു വിവിധ പരിപാടികള്‍ എന്‍വൈകെഎസ് സംഘടിപ്പിച്ചു. ഫ്രീഡം മാര്‍ച്ച് എന്നു പേരിട്ട പദയാത്ര, സബര്‍മതിയുടെ സ്വാതന്ത്ര്യ മാര്‍ച്ചിനോട് അനുബന്ധിച്ച്, നെഹ്‌റു യുവ കേന്ദ്ര സംഘടനയുടെ ആഭിമുഖ്യത്തില്‍ നടത്തിയ കുത്തബ് മിനാറില്‍ നിന്നുള്ള പദയാത്ര, ഖിലാ റായ് പിത്തോരയിലെ സാംസ്‌കാരിക പരിപാടികള്‍ എന്നിവ ഉദാഹരണം. 623 ജില്ലാ എന്‍വൈകെകളിലെ പ്രവര്‍ത്തനങ്ങളുടെ നടത്തിപ്പാണ് പ്രധാനപ്പെട്ട മറ്റൊന്ന്.
കൊവിഡ് വാക്‌സിന്‍ പ്രചാരണത്തിന്റെ വിജയകരമായ നടത്തിപ്പില്‍ എന്‍വൈകെഎസിനെ ഉള്‍പ്പെടുത്താനുള്ള പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശത്തിന്റെ വെളിച്ചത്തിലാണ് നെഹ്‌റു യുവ കേന്ദ്ര സംഘടന ഈ സംരംഭം ഏറ്റെടുത്തത്. ദേശീയ സന്നദ്ധ പ്രവര്‍ത്തകരുടെയും രാജ്യത്തുടനീളമുള്ള യൂത്ത് ക്ലബ്ബുകളിലെ അംഗങ്ങളുടെയും പിന്തുണയോടെ കൊവിഡ് വാക്‌സിന്‍ പ്രചാരണത്തില്‍ വലിയ സംഭാവന ചെയ്തു. വാക്‌സിന്റെ പ്രയോജനത്തെക്കുറിച്ചുള്ള ശരിയായ വിവരങ്ങള്‍ പ്രചരിപ്പിക്കുക, വാക്‌സിന്‍ സുരക്ഷയെക്കുറിച്ചുള്ള ആത്മവിശ്വാസം വളര്‍ത്തുക, രാജ്യത്തുടനീളമുള്ള സാര്‍വത്രിക വാക്‌സിന്‍ സ്വീകാര്യതയെക്കുറിച്ച് ഉചിതമായ പെരുമാറ്റവും പരിസ്ഥിതിയും കെട്ടിപ്പടുക്കാന്‍ ആളുകളെ പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ഏറ്റെടുത്ത പ്രധാന പ്രവര്‍ത്തനങ്ങള്‍.
കൊവിഡ് ബാധിതരുടെ എണ്ണവും മരണസംഖ്യയും കുത്തനെ വര്‍ധിച്ചതിന്റെ വെളിച്ചത്തില്‍, ജ്യോതിറാവു ഫൂലെ ജിയുടെ ജന്മദിനമായ 2021 ഏപ്രില്‍ 11 മുതല്‍ ഡോ. ബി ആര്‍ അംബേദ്കറുടെ ജന്മദിനമായ 2021 ഏപ്രില്‍ 14 വരെ രോഗ പരിശോധനയുടെയും വാക്സിനേഷന്റെയും ഒരു സമഗ്ര പരിപാടിയായ ടിക ഉത്സവം സംഘടിപ്പിച്ചു.
5,679 ഓണ്‍ലൈന്‍ പരിശീലന പരിപാടികള്‍ യൂനിസെഫിന്റെ പിന്തുണയോടെ നടത്തി. പരിശീലന വേളയില്‍, രജിസ്ട്രേഷനുള്ള പ്രക്രിയ, യുവ പോരാളിയായി പ്രവര്‍ത്തിക്കുമെന്ന് പ്രതിജ്ഞയെടുക്കല്‍, കൊവിഡ്-19 ന്റെ കൂടുതല്‍ വ്യാപനം തടയുന്നതിനുള്ള ഉചിതമായ പെരുമാറ്റ പരിപാടികള്‍ ( മാസ്‌ക് ധരിക്കല്‍, സാമൂഹിക അകലം പാലിക്കല്‍, ശുചിത്വം പാലിക്കല്‍, കൃത്യമായ ഇടവേളകളില്‍ കൈ കഴുകല്‍) തുടങ്ങിയ വിഷയങ്ങള്‍. കൊവിഡ് ഇല്ലാതാക്കാന്‍ ആളുകളെ പ്രോത്സാഹിപ്പിക്കുക തുടങ്ങിയവ ഉള്‍പ്പെടുന്നു. ഈ പരിശീലന പരിപാടികളിലൂടെ രാജ്യത്തുടനീളമുള്ള 3,09,850 എന്‍വൈകെഎസ് ഉദ്യോഗസ്ഥര്‍, കൊവിഡ് പോരാളികള്‍, യൂത്ത് ക്ലബ്ബ് അംഗങ്ങള്‍, ദുരന്തനിവാരണ പ്രതികരണ സംഘം അംഗങ്ങള്‍, മറ്റ് പങ്കാളികള്‍ എന്നിവര്‍ക്ക് പരിശീലനം നല്‍കി. 2,88,827 യുവാക്കളും മറ്റുള്ളവരും കൊവിഡ് പോരാളികള്‍ ആയി രജിസ്റ്റര്‍ ചെയ്തു. 2,52,604 യുവാക്കള്‍ പോരാളികളായി പ്രവര്‍ത്തിക്കുമെന്ന് പ്രതിജ്ഞയെടുത്തു.
സംസ്ഥാനങ്ങളിലെയും ജില്ലകളിലെയും നോഡല്‍ ഓഫീസര്‍മാരെ ബന്ധപ്പെടുന്നതിനുള്ള വിശദാംശങ്ങള്‍ കൊവിഡ് വാരിയര്‍ പോര്‍ട്ടലില്‍ അപ്ഡേറ്റ് ചെയ്തു. ഏകദേശം 82,381 യുവജന സന്നദ്ധപ്രവര്‍ത്തകര്‍ പോര്‍ട്ടലില്‍ പരിശീലനം നേടി.
രാജ്യത്തുടനീളമുള്ള എന്‍എസ്എസ് സന്നദ്ധ പ്രവര്‍ത്തകരുടെ പ്രചോദനത്തില്‍ 52.90 ലക്ഷം പേര്‍ ആരോഗ്യസേതു ആപ്പ് ഡൗണ്‍ലോഡ് ചെയ്തു. മാസ്‌ക് വിതരണത്തിനായി സന്നദ്ധപ്രവര്‍ത്തകര്‍ 2.34 കോടി ആളുകളിലേക്ക് എത്തി.
7-ാം അന്താരാഷ്‌ട്ര യോഗ ദിനം വിപുലമായി ആചരിച്ചു ടോക്കിയോ ഒളിമ്പിക് 2020 ല്‍ പങ്കെടുത്ത ഇന്ത്യന്‍ സംഘത്തെ പ്രചോദിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതിനുമായി എന്‍വൈകെഎസ് ചീയര്‍ ഫോര്‍ ഇന്ത്യ റണ്‍ ടോക്യോ പരിപാടി സംഘടിപ്പിച്ചു.
ജനുവരി 2021 മുതല്‍ നവംബര്‍ 2021 വരെ, നെഹ്‌റു യുവ കേന്ദ്ര സംഘടന, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍, ബീഹാര്‍, ഝാര്‍ഖണ്ഡ് എന്നിവയുടെ ജില്ലാ പ്രോജക്ട് ഓഫീസര്‍, ഗംഗാ ഡൂട്ട്‌സ്, സ്പിയര്‍ഹെഡ് ടീം അംഗങ്ങള്‍ എന്നിവര്‍ പദ്ധതിക്കു കീഴില്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു.
നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 125-ാം ജന്മവാര്‍ഷികം ജനുവരി 23-ന് എന്‍എസ്എസ് ഘടകങ്ങള്‍ വിപുലമായി ആഘോഷിച്ചു. ഈ അവസരത്തെ അടയാളപ്പെടുത്തുന്നതിനായി, 2021 ജനുവരി 23-ന് ‘പരാക്രം ദിവസ്’ ആചരിച്ചു. നേതാജി സുഭാഷ് ചന്ദ്രബോസിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുക, റാലികള്‍, സൈക്ലോത്തോണ്‍, വെബിനാറുകള്‍, പ്രഭാഷണങ്ങള്‍, ഓണ്‍ലൈന്‍ ഉപന്യാസ രചന, പോസ്റ്റര്‍ മത്സരങ്ങള്‍, നേതാജി സുഭാഷ് ചന്ദ്ര ബോസിനെക്കുറിച്ചുള്ള ക്വിസ് എന്നിവ പരിപാടികളില്‍ ഉള്‍പ്പെടുന്നു. രക്തദാന ക്യാമ്പുകള്‍, സാംസ്‌കാരിക പരിപാടികള്‍ തുടങ്ങിയവയും സംഘടിപ്പിച്ചു. ഇതില്‍ രാജ്യത്തുടനീളം 10,52,497 സന്നദ്ധ പ്രവര്‍ത്തകര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: