തിരുവനന്തപുരം: കണ്ണൂര്‍ വി.സി നിയമനവുമായി ബന്ധപ്പെട്ട ഹൈകോടതി നോട്ടീസ് സര്‍ക്കാറിന് കൈമാറുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. . ഹൈക്കോടതി നോട്ടീസ് അയച്ചത് ചാന്‍സലര്‍ക്കാണെന്നും താന്‍ എട്ടാം തീയതി മുതല്‍ ചാന്‍സലര്‍ അല്ലെന്നുമാണ് ഗവര്‍ണറുടെ നിലപാട്.
സംസ്ഥാന സര്‍ക്കാറിന്റെ ആവശ്യാനുസരണമാണ് ചാന്‍സലര്‍ സ്ഥാനം ഏറ്റെടുത്തത്. കാര്യങ്ങള്‍ ഇനി സര്‍ക്കാര്‍ തീരുമാനിക്കട്ടെയെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.
വിഷയത്തില്‍ സര്‍ക്കാറുമായി പിടിവാശിക്ക് നില്ക്കുന്നില്ല. ഓഫിസിലെത്തിയ നോട്ടീസ് സര്‍ക്കാറിന് കൈമാറാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
ചാന്‍സലര്‍ സ്ഥാനം ഇനിയേറ്റെടുക്കില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് ഗവര്‍ണര്‍. ഇത് പലവട്ടം ആവര്‍ത്തിക്കുകയും ചെയ്തു. സര്‍വകലാശാല വിഷയങ്ങള്‍ കൈകാര്യം ചെയ്യരുതെന്ന് രാജ്ഭവന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ഗവര്‍ണര്‍ രണ്ട് ദിവസം മുമ്പ് അറിയിച്ചിരുന്നു.
കണ്ണൂര്‍ സര്‍വകലാശാല വി.സിയായി ഡോ. ഗോപിനാഥ് രവീന്ദ്രനെ പുനര്‍ നിയമിച്ച നടപടി ശരിവെച്ച സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരായ അപ്പീല്‍ ഹരജി ഹൈകോടതി ഡിവിഷന് ബെഞ്ച് ഫയലില്‍ സ്വീകരിച്ചിരുന്നു. തുടര്‍ന്ന് സര്‍ക്കാറിനും യൂനിവേഴ്സിറ്റിക്കും നോട്ടീസ് നല്കി. ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ക്ക് പ്രത്യേക ദൂതന് മുഖേന നോട്ടീസ് നല്‍കാനും കോടതി നിര്‍ദേശിച്ചിരുന്നു.’
ഹൈക്കോടതിയുടെ നോട്ടീസ് പോലും താനല്ല ചാന്‍സലറല്ലെന്ന് പറഞ്ഞ് മടക്കുമ്പോള്‍ സര്‍ക്കാരിനെ വെട്ടിലാക്കുകയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്
‘
പ്രതികരിക്കാൻ ഇവിടെ എഴുതുക: