കോട്ടയം: സര്‍വേ ഓഫ് ഇന്ത്യയുടെ സഹായത്തോടെ അത്യാധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ച് റീസര്‍വേ നടത്തുന്നതിനുള്ള നടപടി കോട്ടയം ജില്ലയില്‍ ആരംഭിച്ചു. വിസ്തീര്‍ണ്ണത്തിന്റെ 20 ശതമാനം കേന്ദ്ര സര്‍ക്കാരിന്റെ സ്വമിത്വ പദ്ധതി പ്രകാരം ഡ്രോണ്‍ ഉപയോഗിച്ചും 80 ശതമാനം റീബില്‍ഡ് കേരളം ഫണ്ട് വിനിയോഗിച്ച് കോര്‍സ്, ആര്‍ടികെ ഇടിഎസ് തുടങ്ങിയ നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചുമാണ് റീസര്‍വേ നടത്തുന്നത്. സര്‍വേയുടെ ആദ്യഘട്ടത്തില്‍ വൈക്കം, കല്ലറ, വെള്ളൂര്‍, ഉദയനാപുരം, നടുവില, കുലശേഖരമംഗലം, വെച്ചൂര്‍, തലയാഴം, ചെമ്പ് എന്നീ വില്ലേജുകളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. നാലര വര്‍ഷത്തിനകം മറ്റ് വില്ലേജുകളിലും സര്‍വേ പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം. ഡിജിറ്റല്‍ റീസര്‍വേ പൂര്‍ത്തിയാകുന്നതോടെ ഭൂമി സംബന്ധമായ രേഖകള്‍ക്ക് കൃത്യതയും സുതാര്യതയും ഉറപ്പാകും. റവന്യൂ
രജിസ്ട്രേഷന്, സര്‍വേ സേവനങ്ങള്‍ ഒരുമിച്ച് ലഭ്യമാകും. ഭൂമിസംബന്ധമായ വിവരങ്ങള്‍ എളുപ്പത്തില്‍ ലഭിക്കും.
അപേക്ഷകള്‍ വേഗത്തില്‍ തീര്‍പ്പാക്കാനാകും. ഭൂമി സംബന്ധമായ ആവശ്യത്തിന് പല ഓഫീസുകളില്‍ കയറി ഇറങ്ങുന്നത് ഒഴിവാകും. അപേക്ഷകള്‍ ഓണ്‍ലൈനായി നല്‍കാനും തീര്‍പ്പാക്കാനും സാധിക്കുന്നതിനൊപ്പം പോക്കുവരവ് നടപടികള്‍ വേഗത്തിലാകും. ഡോക്യുമെന്റേഷന് നടപടികള്‍ എളുപ്പത്തില്‍ നടക്കും. ഡിജിറ്റല്‍ സര്‍വ്വേ രേഖകള്‍ നിലവില്‍ വരുന്നതോടെ ഇപ്പോഴുള്ള സര്‍വേ നമ്പര്‍, സബ് ഡിവിഷന്, തണ്ടപ്പേര് എന്നിവ കാലഹരണപ്പെടും. റവന്യൂ,
രജിസ്ട്രേഷന്, തദ്ദേശസ്ഥാപനങ്ങള്‍, ബാങ്കുകള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള സേവനങ്ങള്‍ ലഭിക്കുന്നതിന്റെ കാലതാമസം കുറയും.
സര്‍വേ; ഭൂവുടമകള്‍ ചെയ്യേണ്ടത് ഡ്രോണ്‍ ഉപയോഗിച്ചുള്ള സര്വേയ്ക്കനുയോജ്യമായ രീതിയില്‍ പദ്ധതി പ്രദേശത്തെ വസ്തുക്കളുടെ അതിര്‍ത്തികള്‍ താഴെ പറയുംവിധം ഉടമകള്‍ ക്രമീകരിക്കണമെന്നാണ് സര്‍വേ വകുപ്പിന്റെ നിര്‍ദേശം. അതിര്‍ത്തിയിലെ ഒടിവുകള്‍ കൃത്യമായി മനസിലാക്കാന്‍ കഴിയുന്നരീതിയില്‍ നീളത്തില്‍ ചുടുകല്ലുകളോ സിമന്റ് കല്ലുകളോ അടുക്കി വയ്ക്കണം. ഡ്രോണ്‍ ക്യാമറയില്‍ ഫോട്ടോ എടുക്കുന്നതിന് തടസം നില്ക്കുന്ന മരചില്ലകളും മറ്റും നീക്കം ചെയ്ത് വസ്തുവിന്റെ അതിരുകള്‍ തെളിക്കണം. തിരിച്ചറിയാനാകും വിധം ചുടുകല്ല്, സിമന്റ്, കല്ല്, പെയിന്റ് ഇവ ഉപയോഗിച്ച് അതിരുകള്‍ അടയാളപ്പെടുത്തണം.
ഫോറം (ഫോറം 1എ) പൂരിപ്പിച്ച് സര്‍വേ ഉദ്യോഗസ്ഥര്‍ക്ക് നല്‍കണം. പദ്ധതിയുമായി സഹകരിക്കുകയും ചെയ്യണമെന്ന് സര്‍വേ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.ായിന്റ് രജിസ്ട്രാര്‍ (ജനറല്‍) അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: