ചാരുംമൂട് : ചുനക്കര തെക്ക് മുസ്ലീം ജമാഅത്ത് പള്ളിയില്‍ സ്ത്രീകള്‍ക്ക് അംഗത്വവും വോട്ടവകാശവും ഭാരവാഹിത്വവും നല്‍കണമെന്നാവശ്യപ്പെട്ട് സംസ്ഥാന വഖഫ് ബോര്‍ഡിനെ സമീപിച്ചു. ഹര്‍ജിയുമായി വഖഫ് ബോര്‍ഡിനെ സമീപിച്ചത് മുന്‍ വൈസ് പ്രസിഡന്റ് സലിം ഭവനില്‍ എന്‍ ഷെരീഫും, നെടിയവിള പടീറ്റതില്‍ എസ് സാദിഖ് എന്നിവരാണ്.
ഫെബ്രുവരി എട്ടിന് വാദം കേള്‍ക്കാനായി വഖഫ് ബോര്‍ഡ് തീരുമാനിച്ചു. പളളി ഭരണഘടന ഭേദഗതി ചെയ്യണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. പള്ളി പരിപാലന കമ്മിറ്റി ഭാരവാഹികള്‍ക്കെതിരെയാണ് ഇവര്‍ ഹര്‍ജി നല്‍കിയത്.ഇതിന് പ്രകാരം എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയയ്ക്കാനും വഖഫ് ബോര്‍ഡ് നിര്‍ദ്ദേശിച്ചതായി എന്‍ ഷെരീഫ് അറിയിച്ചു.
സ്ത്രീകളെ ഒറ്റപ്പെടുത്തി മാറ്റി നിര്‍ത്തിയിരിക്കുന്ന നിലവിലെ വ്യവസ്ഥയില്‍ വിവാഹ മോചിതരായ സ്ത്രീകള്‍, വിധവകള്‍, ഭര്‍ത്താവ് ഉപേക്ഷിക്കപ്പെട്ടവര്‍ എന്നിവര്‍ ജീവിക്കാന്‍ ബുദ്ധിമുട്ടുകയാണ്. ഇവര്‍ക്ക് പെണ്മക്കള് മാത്രമാണുള്ളതെങ്കില്‍ വിവാഹം, മരണാനന്തര ചടങ്ങുകള്‍ എന്നിവ നടത്താന്‍ ഏത് പള്ളി കമ്മിറ്റിയെ സമീപിക്കണമെന്നറിയാതെ കുഴയുകയാണെന്ന് ഹര്‍ജിയില്‍ പറയുന്നു. വഖഫ് ബോര്ഡിലുള്പ്പടെ സ്ത്രീകള്‍ക്ക് പ്രാതിനിധ്യമുള്ളപ്പോളാണ് ഈ വിവേചനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: