കോഴഞ്ചേരി: തിരുവഭരണ യാത്ര സുഖമമാക്കാന്‍ തിരുവഭരണ പാതയിലെ കാടുകള്‍ തെളിച്ചുകൊണ്ട് ശ്രമപൂജ നടത്തി. പന്തളം കൊട്ടാരം നിര്‍വാഹകസമിതി ജനറല്‍ സെക്രട്ടറി പി.എന്‍.നാരായണ വര്‍മ്മ ശ്രമപൂജ യോഗം ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു.
തിരുവാഭരണ പാതയില്‍ ഈ വര്‍ഷം ആറ് കോടിയുടെ വികസന പ്രവര്‍ത്തനമാണ് കോഴഞ്ചേരി, റാന്നി താലുക്കുകളില്‍ ആരംഭിച്ചിട്ടുള്ളത്. ഇതിന് നേതൃത്വം കൊടുത്തവരെയും അദ്ദേഹം അഭിനന്ദിച്ചു. തിരുവാഭരണ പാത സംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി പ്രസാദ് കുഴികാല അധ്യക്ഷനായി.അയ്യപ്പ സേവാ സമാജം സംസ്ഥാന സെക്രട്ടറി അമ്പോറ്റി കോഴഞ്ചേരി മുഖ്യ പ്രഭാഷണം നടത്തി.
കോഴഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് ജിജി വര്‍ഗീസ്, പഞ്ചായത്ത് അംഗങ്ങളായ ബിജിലി പി.ഈശോ, ബിജോ പി മാത്യു, ഗീതു മുരളി, സുമിത ഉദയകുമാര്‍, തിരുവാഭരണ പാത സംരക്ഷണ സമിതി വര്‍ക്കിങ് പ്രസിഡന്റ് വി.കെ.രാജഗോപാല്‍, സെക്രട്ടറി എം.ആര് അനില്‍ കുമാര്‍, ട്രഷറര്‍ പി.കെ.സുധാകരന് പിള്ള, സന്തോഷ് കുറിയാനിപ്പള്ളി, ശശിധരന് പിള്ള മാടമണ്‍,മനോജ് കോഴഞ്ചേരി,എം വിജയന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: