തൃശൂര്‍ : സഹോദരിയുടെ വിവാഹം മുടങ്ങുമോയെന്ന് ഭയന്ന് ആത്മഹത്യ ചെയ്ത വിപിന്റെ സഹോദരി വിവാഹിതയായി. ഇന്ന് രാവിലെ പാറമേക്കാവ് അമ്പലത്തില്‍ 8.30നും ഒമ്പതിനും ഇടയിലാണ് വിപിന്റെ സഹോദരി വിദ്യയ്ക്ക് പ്രതിശ്രുത വരനായ നിധിന് താലി ചാര്‍ത്തിയത്.
ഡിസംബര്‍ 12നാണ് വിദ്യയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. ഇതിനുള്ള വായ്പ്പയ്ക്കായി സ്വകാര്യ ധനകാര്യ സ്ഥാപനത്തെ സമീപിച്ചെങ്കിലും വായ്പ്പ നിഷേധിച്ചതിനെ തുടര്‍ന്നാണ് വിപിന്‍ ആത്മഹത്യ ചെയ്തത്. വിദ്യയുടേത് പ്രണയ വിവാഹമാണ്. എന്നിരുന്നാലും ആകെ സ്വന്തമായുള്ള മൂന്ന് സെന്റിലെ വീട് പണയപ്പെടുത്തി പെങ്ങള്‍ക്കായി കുറച്ചെങ്കിലും സ്വര്‍ണം വാങ്ങി നല്കാന് തീരുമാനിക്കുകയായിരുന്നു. ഇതിനായാണ് സ്വകാര്യ ധനകാര്യ സ്ഥാപനത്തെ സമീപിച്ചത്.
തുടര്‍ന്ന് ഡിസംബര്‍ ആറിന് പണം നല്‍കാമെന്ന് ധനകാര്യ സ്ഥാപനം അറിയിച്ചത്. ഇതു പ്രകാരം അമ്മയേയും പെങ്ങളേയും വിപിന്‍ ജുവല്ലറിയിലേക്ക് അയയ്ക്കുകയും ചെയ്തു. അതിനു പിന്നാലെയാണ് ധനകാര്യ സ്ഥാപനം പണം നല്‍കില്ലെന്ന് അറിയിച്ചത്. ഇതോടെ വിവാഹത്തിന് പണം കണ്ടെത്താനാകില്ലെന്ന മനോവിഷമത്തിലാണ് വിപിന്‍ ആത്മഹത്യ ചെയ്തത്.
തുടര്‍ന്ന് പണമല്ല വലുത്, പ്രണയിനിയാണെന്ന് ഉറച്ച നിലപാടെടുത്ത നിധിന്, വിപിന്റെ മരണാനന്തരച്ചടങ്ങുകള്‍ കഴിഞ്ഞ് വിവാഹം കഴിച്ചേ വിദേശത്തേക്ക് മടങ്ങൂവെന്ന് തീരുമാനിച്ചു. ജനുവരി പകുതിയോടെ നിധിന് വിദേശത്തേക്ക് ജോലിക്കായി മടങ്ങും. വൈകാതെ വിദ്യയെയും കൊണ്ടുപോകാനാണ് നിധിന്റെ തീരുമാനം.,
പ്രതികരിക്കാൻ ഇവിടെ എഴുതുക: