തിരുവനന്തപുരം: തങ്ങള്‍ക്ക് നല്കിയ വാക്ക് പാലിച്ച മലയാളത്തിന്റെ ആക്ഷന്‍ കിംഗ് സുരേഷ് ഗോപിക്ക് നന്ദി പറഞ്ഞ് നാദിര്‍ഷയും രമേഷ് പിഷാരടിയും ടിനി ടോമും അടക്കമുള്ള മിമിക്രി ആര്‍ട്ടിസ്റ്റുകള്‍. ഇനി താന്‍ അഭിനയിക്കുന്ന ഒരോ സിനിമയ്ക്കും കരാര്‍ ഒപ്പിടുമ്പോള്‍ മിമിക്രി ആര്‍ട്ടിസ്റ്റ് അസോസിയേഷന് പ്രതിഫലത്തില്‍ നിന്നും രണ്ടു ലക്ഷം രൂപ സംഭാവനയായി നല്‍കുമെന്ന് സുരേഷ് ഗോപി പറഞ്ഞിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം സുരേഷ് ഗോപി ഒരു സിനിമയ്ക്ക് കരാര്‍ ഒപ്പിടുകയും അതിന്റെ പ്രതിഫലമായി ലഭിച്ച തുകയില്‍ നിന്നും രണ്ടുലക്ഷം രൂപ മിമിക്രി ആര്‍ട്ടിസ്റ്റ് അസോസിയേഷന് നല്‍കുകയും ചെയ്തിരുന്നു. പറഞ്ഞ വാക്ക് നിറവേറ്റിയതിന് മിമിക്രി ആര്‍ട്ടിസ്റ്റുകള്‍ എല്ലാവരും നന്ദി പറയുകയും അദേഹത്തെ അഭിനന്ദിക്കുകയും ചെയ്തു.
നാദിര്‍ഷായും രമേഷ് പിഷാരടിയും ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ്:
ഓര്‍മയുണ്ടാവും, ഈ മുഖം. നര്‍മം തൊഴിലാക്കിയ ഇരുന്നൂറോളം കുടുംബങ്ങള്‍ക്ക്.. ‘ഇനി മുതല്‍ ഞാന്‍ ചെയ്യുന്ന ഓരോ സിനിമയുടെ പ്രതിഫലത്തില്‍ നിന്നും 2 ലക്ഷം രൂപ നിങ്ങളുടെ സംഘടനയ്ക്ക് തരും.’–സുരേഷ് ഗോപി.
ടെലിവിഷന്‍ ഷോകള്‍ സംഘടിപ്പിക്കുകയും അതില്‍ നിന്നും സമാഹരിക്കുന്ന പണം ,മിമിക്രി കലാകാരന്മാരുടെ വിധവകള്‍ക്കും,കുട്ടികളുടെ വിദ്യാഭ്യാസത്തിനും,ആശുപത്രി ചിലവുകള്‍ക്കും എല്ലാം ഉപയോഗിക്കുകയും മിമിക്രി കലാകാരന്മാരുടെ ഉന്നമനത്തിനു വേണ്ടി നിലകൊള്ളുകയും സാമൂഹികമായി ഒരു പാട് ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുകയും ചെയ്യുന്ന സംഘടന ആണ് ‘MAA'( Mimicry Artist association) ഈ കഴിഞ്ഞ ഓണക്കാലത്ത് ടിവി ഷോയില്‍ പ്രതിഫലം ഒന്നും തന്നെ വാങ്ങാതെ എത്തി; സാധാരണക്കാരായ കലാകാരന്മാരോടൊപ്പം ആടിയും പാടിയും ഹാസ്യം പറഞ്ഞും ,അനുകരിച്ചും സമയം ചെലവിട്ട സുരേഷേട്ടന് പ്രഖ്യാപിച്ച വാക്കുകളാണ് ആദ്യം പറഞ്ഞത്.
പുതിയ ചിത്രത്തിന്റെ അഡ്വാന്‍സ് ലഭിച്ചപ്പോള്‍ തന്നെ അതില്‍ നിന്നും പറഞ്ഞ വാക്ക് പാലിച്ചു കൊണ്ട് 2 ലക്ഷം രൂപ സംഘടനയ്ക്ക് ഇന്നലെ നല്കുകയുണ്ടായി. ഉത്സവങ്ങളും ആഘോഷങ്ങളും ഇല്ലാതായി ജീവിതം വഴിമുട്ടിയ സ്റ്റേജ് കലാകാരന്മാരുടെ പേരിലുള്ള നന്ദി.അച്ചാമ്മ വര്‍ഗീസിനെ ആവശ്യ സമയത്തു അകമഴിഞ്ഞ് സഹായിച്ച ഭരതചന്ദ്രന് പിന്നീട് അവരോട് തന്നെ ചോദിച്ച ചോദ്യമാണ് , ‘ ഓര്‍മയുണ്ടോ ഈ മുഖം ‘ ‘മാ’ എന്ന സംഘടന പറയട്ടെ..എന്നും ഓര്‍മയുണ്ടാകും ഈ മുഖം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: