മലയാളത്തിന്റെ പ്രിയ കവിയും, മുന്‍ ചീഫ് സെക്രട്ടറിയുമായ കെ.ജയകുമാറിന്റെ കലാജീവിതം ഉള്‍പ്പെടുത്തി, പ്രസിദ്ധ സംവിധായകന് എന്‍.എന്‍. ബൈജു സംവിധാനം ചെയ്യുന്ന ഡോക്യുമെന്ററി ഫിലിമാണ്, കെ.ജയകുമാര്‍ കവിത കൊണ്ട് ഹ്യദയം തൊട്ടെഴുതുമ്പോള്‍ .ആര് .വി .എം ക്രീയേഷന്സിന്റെ ബാനറില്‍, ആര്.വിജയന് മുരുക്കുംപുഴ നിര്‍മിക്കുന്ന ഈ ഫിലിമിന്റെ ചിത്രീകരണം തിരുവനന്തപുരത്ത് പൂര്‍ത്തിയായി.
കവി, ഗാനരചയിതാവ്, പരിഭാഷകന് എന്നീ നിലകളില്‍ ശ്രദ്ധേയനായ കെ.ജയകുമാറിന്റെ കലാജീവിതം പൂര്‍ണ്ണമായി പകര്‍ത്തുന്ന ഡോക്യുമെന്ററിയാണിത്. ഇരുപതോളം ചിത്രപ്രദര്‍ശനങ്ങള്‍ ഇന്ത്യയിലും, വിദേശത്തുമായി നടത്തിയ കെ.ജയകുമാര്‍,നൂറിലേറെ ചലച്ചിത്രങ്ങള്‍ക്ക് ഗാനരചന നിര്‍വ്വഹിച്ചു. ടാഗോറിന്റെ ഗീതാഞ്ജലി, തുടങ്ങിയ മികച്ച ഗ്രന്ഥങ്ങളുടെ പരിഭാഷയും അദ്ദേഹം നിര്‍വ്വഹിച്ചു.
സംസ്ഥാന ചീഫ് സെക്രട്ടറിയായി മികച്ച സേവനം നിര്‍വ്വഹിച്ച കെ.ജയകുമാര്‍, തുഞ്ചത്തെഴുത്തച്ചന് മലയാള സര്‍വ്വകലാശാലയുടെ സ്ഥാപക വൈസ് ചാന്‍സലറുമായി. കുഞ്ഞുണ്ണി മാസ്റ്റര്‍ പുരസ്കാരം, മഹാകവി കുട്ടമത്ത് അവാര്‍ഡ്, പി.ഭാസ്ക്കരന്‍ അവാര്‍ഡ് ,സുകുമാര്‍ അഴീക്കോട് അവാര്‍ഡ്, മാര്‍ ഗ്രീഗോറിയസ് അവാര്‍ഡ്, കെ.പി.എസ് മേനോന് അവാര്‍ഡ് ,വയലാര്‍ വാസുദേവന്‍ അവാര്‍ഡ് ,ഏഷ്യാനെറ്റ് അവാര്‍ഡ്, ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് തുടങ്ങീ നിരവധി പുരസ്ക്കാരങ്ങള്‍ നേടിയ കെ.ജയകുമാറിന്റെ കലാജീവിതത്തിലൂടെയുള്ള ഒരു സര്‍ഗ സഞ്ചാരമാണ് ഈ ഡോക്യുമെന്ററി.
കവിതയുടെ രാഷ്ട്രീയം എപ്പോഴും ഹൃദയപക്ഷത്താണെന്ന് തെളിയിച്ച ജയകുമാറിന്റെ, സര്‍ഗ്ഗ ജീവിതത്തിലൂടെയുള്ള സഞ്ചാരം എപ്പോഴും ജനപക്ഷത്താണെന്ന് ഈ ഡോക്യുമെന്ററി തെളിയിക്കുന്നു. മുഖ്യ അവതാരകരായി എ.ജി ഒ ലീനയും, നടി ഗാത്രി വിജയും എത്തുന്നു. ചിത്രകലയെ പരിചയപ്പെടുത്തുന്നത്, പ്രമുഖ ചിത്രകാരന് രാജേഷ് ചിറപ്പാടാണ്.ചലച്ചിത്ര ഗാനങ്ങളെ രവി മേനോനും പരിചയപ്പെടുത്തുന്നു. കനകക്കുന്ന് കൊട്ടാരത്തിലും, മ്യൂസിയത്തിലുമായി ചിത്രീകരണം പൂര്‍ത്തിയായ ഡോക്യുമെന്ററിയുടെ ആദ്യ പ്രദര്‍ശനം തിരുവനന്തപുരത്ത് ഉടന്‍ നടക്കും.
ആര്.വി.എം ക്രീയേഷന്സിന്റെ ബാനറില്‍, അര്.വിജയന് മുരുക്കുംപുഴ നിര്‍മ്മിക്കുന്ന കെ.ജയകുമാര്‍ കവിത കൊണ്ട് ഹൃദയം തൊട്ടെഴുതുമ്പോള്‍ എന്ന ഡോക്യുമെന്ററി എന്‍.എന്‍.ബൈജു സംവിധാനം ചെയ്യുന്നു. രചന – പ്രൊഫ.എ.ജി.ഓലീന, ക്യാമറ – ബിനു ജോര്‍ജ്, എഡിറ്റിംഗ് – ജിവന് ചാക്ക, മേക്കപ്പ് – ബിനു എസ്.കേശവ്, അസോസിയേറ്റ് ഡയറക്ടര്‍ – ഗാത്രി വിജയ്, അസിസ്റ്റന്റ് ഡയറക്ടര്‍ – അനില തോമസ് ,പിആര്‍ഒ- അയ്മനം സാജന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: