ലഖ്‌നോ: കാണ്‍പൂര്‍ മെട്രോ റെയില്‍ പ്രധാനമന്ത്രി ചൊവ്വാഴ്ച ഉദ്ഘാടനം ചെയ്‌തെങ്കിലും തങ്ങളാണ് കാണ്‍പൂര്‍ മെട്രോയ്‌ക്ക് പിന്നിലെന്ന് അവകാശപ്പെട്ട് സമാജ് വാദി പാര്‍ട്ടിയുടെ നാണം കെട്ട രാഷ്‌ട്രീയം. പ്രത്യേക ചടങ്ങില്‍ ചൊവ്വാഴ്ച തന്നെ കാണ്‍പൂര്‍ മെട്രോ ജനങ്ങള്‍ക്ക് സമര്‍പ്പിക്കുകയാണെന്ന് അവകാശപ്പെട്ട് സമാജ് വാദി പാര്‍ട്ടി നേതാക്കള്‍ രംഗത്തെത്തി. ഉത്തര്‍പ്രദേശ് നിയമാസഭ തെരഞ്ഞെടുപ്പില്‍ വിജയം നേടാന്‍ ഏത് മാര്‍ഗ്ഗവും പയറ്റുകയാണ് സമാജ് വാദി പാര്‍ട്ടി.
അഖിലേഷ് യാദവ് മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ് കാണ്‍പൂര്‍ മെട്രോയ്‌ക്ക് തറക്കല്ലിട്ടതെന്നാണ് സമാജ് വാദി പാര്‍ട്ടിയുടെ അവകാശവാദം. തറക്കല്ലിടുന്നതിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചുകൊണ്ടാണ് കാണ്‍പൂര്‍ മെട്രോ റെയില്‍ സ്ഥാപിച്ചത് തങ്ങളാണെന്ന സമാജ് വാദി പാര്‍ട്ടി അവകാശപ്പെടുന്നത്.
യോഗി സര്‍ക്കാരിന്റെ കാലത്ത് പൂര്‍ത്തിയാക്കിയ കേന്ദ്രസര്‍വ്വകലാശാലകള്‍, ആശുപത്രികള്‍, ഹൈവേകള്‍ എന്നിവ തറക്കല്ലിട്ടു എന്ന കാരണത്താല്‍ അവകാശപ്പെടുകയാണ് സമാജ് വാദി പാര്‍ട്ടിയും അഖിലേഷ് യാദവും. പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത കുഷിനഗര്‍ അന്താരാഷ്‌ട്ര വിമാനത്താവളം, പൂര്‍വ്വാഞ്ചല്‍ എക്‌സ്പ്രസ് വേ, ഗംഗ എക്‌സ്പ്രസ് വേ എന്നിവ തങ്ങളുടെ പദ്ധതി എന്നവകാശപ്പെടുകയാണ് അഖിലേഷ് യാദവ്.
സമാജ് വാദി പാര്‍ട്ടി.യുടെ അവകാശവാദത്തിന് പിന്നാലെ കാണ്‍പൂര്‍ മെട്രോ റെയില്‍ പദ്ധതിയുടെ ഉദ്ഘാടനം പ്രധാനമന്ത്രി മോദി ചൊവ്വാഴ്ച നിര്‍വ്വഹിച്ചു. . ഇത് കൂടാതെ ബിനാ-പാങ്കി മള്‍ട്ടിപ്രൊഡക്ട് പൈപ് ലൈന്‍ പദ്ധതിയും. ഐ ഐടി കാണ്‍പൂരിലെ ബിരുദദാനച്ചടങ്ങും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. 32 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ളതാണ് കാണ്‍പൂര്‍ മെട്രോ റെയില്‍ പദ്ധതി. 11,000 കോടി ചെലവിലാണ് ഇത് നിര്‍മ്മിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: