പെരുവ: അടിസ്ഥാന സൗകര്യമില്ലാത്തതിനാല്‍ മുളക്കുളം ഇടയാറ്റ് പാടശേഖരത്തിലെ 50 ഏക്കറോളം പാടത്തെ കൃഷി ഉപേക്ഷിച്ച് കര്‍ഷകര്‍. പാടത്തെ വെള്ളം വറ്റാന്‍ താമസിക്കുന്നതാണ് കര്‍ഷകര്‍ കൃഷി ഉപേക്ഷിക്കാന്‍ കാരണം.
ഇടയാറ്റ് പാടത്തെ താഴ്ന്ന പ്രദേശങ്ങളിലെ വെള്ളം മൈനര്‍ ഇറിഗേഷന്‍ പമ്പ് ചെയ്ത് വറ്റിക്കാനുള്ള പദ്ധതി അവസാനഘട്ടമായപ്പോഴേക്കും അധികൃതര്‍ ഉപേക്ഷിച്ചു. ഒതളം, വെട്ടുകാട്ട്ചാല്, ചങ്ങമ്മത, ഇടക്കിഴങ്ങ്, ഇടിക്കുഴി തുടങ്ങിയ പ്രദേശങ്ങളിലെ 50 ഏക്കറോളം പാടത്താണ് കര്‍ഷകര്‍ കൃഷി ഉപേക്ഷിച്ചത്. ഇവിടങ്ങളില്‍ നടുവാനായി ഞാറു പാകിയിരുന്നെങ്കിലും അത് പാകം കഴിഞ്ഞ് നില്‍ക്കുകയാണ്. ഇതിന് ആയിരക്കണക്കിന് രൂപയാണ് കര്‍ഷകര്‍ ചെലവഴിച്ചത്.
വലിയ തോട്ടിലെ വെള്ളം പമ്പ് ചെയ്ത് വറ്റിച്ചാല്‍ മാത്രമേ പാടത്തെ വെള്ളം വറ്റുകയുള്ളു. മുവാറ്റുപുഴയാറിലെ വെള്ളം താഴാത്തതാണ് തോട്ടിലെ വെള്ളം കുറയാത്തത്. ഇതിനായി മൈനര്‍ ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് പദ്ധതി തയ്യാറാക്കി വരുന്നതിനിടയിലാണ് ഒരു വിഭാഗം എതിര്‍പ്പുമായി എത്തിയത്. ഇതോടെ അധികൃതര്‍ പദ്ധതിയില്‍ നിന്നും പുറകോട്ടു പോകുകയായിരുന്നു. അടിസ്ഥാന സൗകര്യം ഒരുക്കിയില്ലെങ്കില്‍ വരും വര്‍ഷങ്ങളില്‍ താഴ്ന്ന പ്രദേശങ്ങള്‍ മുഴുവനും തരിശു കിടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: