കണ്ണൂര്‍: ചാലാട് സര്‍വ്വമംഗള ചാരിറ്റബിള്‍ ട്രസ്റ്റ് വര്‍ഷം തോറും നല്‍കി വരുന്ന പ്രഫ. ടി. ലക്ഷ്മണന്‍ സ്മാരക സര്‍വ്വമംഗള 11-ാമത് പുരസ്‌ക്കാരം തളിപ്പറമ്പ് തൃച്ഛംബരത്തെ പി.ടി. അച്യുതവാര്യര്‍ക്ക് സമര്‍പ്പിച്ചു. കണ്ണൂര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ഹാളില്‍ നടന്ന ചടങ്ങില്‍ ആര്‍എസ്എസ് മുന്‍ അഖില ഭാരതീയ കാര്യകാരി സദസ്യന്‍ എസ്. സേതുമാധന്‍ പുരസ്‌ക്കാര സമര്‍പ്പണം നടത്തി. ട്രസ്റ്റ് പ്രസിഡണ്ട് രവീന്ദ്രനാഥ് ചേലേരി അധ്യക്ഷത വഹിച്ചു.
ആര്‍എസ്എസ് പ്രാന്ത സംഘചാലക് അഡ്വ. കെ.കെ. ബാലറാം സമര്‍പ്പണച്ചടങ്ങ് ഉദ്ഘാടനം ചെയ്തു. അച്യുതവാര്യര്‍ പൊതു പ്രവര്‍ത്തകര്‍ക്ക് മാതൃക പുരുഷനാണെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്തു കൊണ്ട് കെ.കെ. ബാലറാം പറഞ്ഞു. താന്‍ വിശ്വസിച്ച ആദര്‍ശത്തില്‍ അടിയുറച്ച് നിന്നുകൊണ്ട് സാമൂഹ്യ ജീവിതത്തിലും കുടുംബ ജീവിതത്തിലും ഈ ആദര്‍ശവും വിശ്വാസവും പ്രാവര്‍ത്തികമാക്കിയ അസാമാന്യ വ്യക്തിത്വമാണ് അച്യുത വാര്യരുടേതെന്ന് അദ്ദേഹം പറഞ്ഞു.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. ഹിന്ദു ഐക്യവേദി സംസ്ഥാന വര്‍ക്കിംഗ് പ്രസിഡണ്ട് വത്സന്‍ തില്ലങ്കേരി, ആര്‍എസ്എസ് മുന്‍ കണ്ണൂര്‍ വിഭാഗ് സംഘചാലക് സി. ചന്ദ്രശേഖരന്‍, ഭാരതീയ വിദ്യാനികേതന്‍ രക്ഷാധികാരി എം.പി. ബാലന്‍ മാസ്റ്റര്‍, പുരസ്‌ക്കാര നിര്‍ണ്ണയ സമിതി ചെയര്‍മാന്‍ എ. ദാമോദരന്‍, എബിവിപി മുന്‍ ജില്ലാ പ്രസിഡണ്ട് ഹേമന്ദ് മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു. സംഘാടക സമിതി ചെയർമാൻ ഡോ. സി. ഗംഗാധരൻ സ്വഗതവും ട്രസ്റ്റ് സെക്രട്ടറി പി.ടി. രമേശൻ നന്ദിയും പറഞ്ഞു.
സാധാരണക്കാരായ ആളുകളെ അസാധാരണ വ്യക്തിത്വങ്ങളായി വാര്‍ത്തെടുക്കുന്ന പ്രക്രിയയാണ് രാഷ്‌ട്രീയ സ്വയം സേവക സംഘം സംഘ ശാഖകളിലൂടെയും പ്രവര്‍ത്തനങ്ങളിലൂടേയും കാലങ്ങളായി നടത്തിക്കൊണ്ടിരിക്കുന്നതെന്ന് ആര്‍എസ്എസ് മുന്‍ അഖിലഭാരതീയ കാര്യകാരി സദസ്യന്‍ എസ്. സേതുമാധവന്‍ പറഞ്ഞു. കണ്ണൂര്‍ ചേംബര്‍ ഹാളില്‍ സര്‍വ്വമംഗള പുരസ്‌ക്കരം പി.ടി. അച്യുതവാര്യര്‍ക്ക് സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അത്തരത്തില്‍ സംഘാദര്‍ശത്തിലൂന്നിയുളള പ്രവര്‍ത്തനത്തിലൂടെ രൂപം കൊണ്ട വ്യക്തിത്വമാണ് അച്യുതവാര്യരുടേത്. നിസ്വര്‍ത്ഥമായ ജീവിതം വര്‍ഷങ്ങളായി നയിച്ചു കൊണ്ടിരിക്കുന്ന വ്യക്തിത്വത്തിനുടമയാണ് അച്യുതവാര്യറെന്ന സംഘ സ്വയംസേവകനെന്നും അദ്ദേഹം പറഞ്ഞു. മറ്റ് പലരും അസാധ്യമെന്ന് കരുതുന്നത് സംഘം വിചാരിച്ചാല്‍ സാധ്യമാകുമെന്ന ഉറച്ച വിശ്വാസം സമൂഹത്തിനുണ്ട്. ഇത് കാലങ്ങളുടെ പ്രവര്‍ത്തന ഫലമായി നേടിയെടുത്തതാണ്. സ്വയം പ്രേരണയും ദിശാബോധവും നല്‍കുന്ന സംഘടനയാണ് ആര്‍എസ്എസ്. ദിശാബോധം നഷ്ടപ്പെടാതെ സൂക്ഷിക്കേണ്ടതുണ്ട്. ഇത്തരത്തില്‍ ആദര്‍ശ ശുദ്ധിയും ദിശാബോധവും നഷ്ടപ്പെടാത്തതാണ് അച്യുത വാര്യരെ പോലുളളവരുടെ വിജയം.
ആദര്‍ശ ദീപം ജീവിതത്തിലുടനീളം കെടാതെ അദ്ദേഹം മുറുകെ പിടിച്ചു. അതുകൊണ്ടു തന്നെ അദ്ദേഹം മാതൃകാ പുരുഷനാണ്. വളര്‍ന്നു വരുന്ന തലമുറ ഇത്തരക്കാരില്‍ നിന്നും മാതൃകകകള്‍ സ്വീകരിക്കണം. ഇന്നലെങ്കില്‍ നാളെ താന്‍ വിശ്വസിക്കുന്ന ആദര്‍ശ സാക്ഷാത്ക്കാരം ഉണ്ടാവുമെന്നും പരിവര്‍ത്തനം സാധിക്കുമെന്നുമുളള ഉറച്ച വിശ്വാസം നമ്മിലുണ്ടാവണം. സമൂഹത്തില്‍ സാഹചര്യങ്ങള്‍ ഒരുപാട് മാറി കഴിഞ്ഞു. സംഘപ്രസ്ഥാനങ്ങള്‍ക്കനുകൂലമായ സാഹചര്യം രാജനൈതീക രംഗത്ത് മാത്രമല്ല എല്ലാ മേഖലയിലും സംഭവിച്ചു കൊണ്ടിരിക്കുകയാണ്. സാമൂഹ്യ സേവനം എന്നത് എല്ലാവരുടേയും കര്‍ത്തവ്യമാണ്. നല്ല കാര്യങ്ങള്‍ ചെയ്താല്‍ സമൂഹം അംഗീകരിക്കുമെന്നും എല്ലാവരേയും സഹകരിപ്പിച്ച് മുന്നോട്ട് പോവാന്‍ സാധിച്ചാല്‍ സമൂഹത്തില്‍ വലിയ മുന്നേറ്റങ്ങളുണ്ടാക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: