കൊല്ലം: കൊല്ലം ചവറയിലുണ്ടായ വാഹനാപകടത്തില്‍ നാല് മരണം. 24 പേര്‍ക്ക് പരിക്ക്. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അപകടം നടന്നത്. മത്സ്യത്തൊഴിലാളികളുമായി പോയ മിനി ബസ് വാനുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തില്‍ മരിച്ച നാല് പേരും മത്സ്യത്തൊഴിലാളികളാണ്.
ചവറ ദേശീയപാതയില്‍ ഇടപ്പള്ളി കോട്ടയ്‌ത്ത് സമീപത്ത് വെച്ചാണ് അപകടം സംഭവിക്കുന്നത്. തിരുവനന്തപുരം പുല്ലുവിളയില്‍ നിന്ന് നിന്ന് ബേപ്പൂരിലേക്ക് മത്സ്യത്തൊഴിലാളികളുമായി പോയ മിനിബസ്സില്‍ തിരുവനന്തപുരത്തേക്ക് മത്സ്യവുമായി പോയ ഇന്‍സുലേറ്റഡ് വാനിടിച്ചാണ് അപകടം.
34 മത്സ്യത്തൊഴിലാളികളാണ് ബസില്‍ ഉണ്ടായിരുന്നത്. തിരുവനന്തപുരം, തമിഴ്നാട് സ്വദേശികളാണ് ഇവര്‍. അപകടകാരണം വ്യക്തമല്ല. തിരുവനന്തപുരം പുല്ലുവിള സ്വദേശികളായ കരുണാമ്പരം(56),ബര്‍ക്കുമന്‍സ്(45), ജസ്റ്റിന്‍(56), തമിഴ്‌നാട് സ്വദേശി ബിജു(35), എന്നിവരാണ് മരിച്ചത്.
മിനി ബസ്സില്‍ 32 പേര്‍ ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ വിഴിഞ്ഞം സ്വദേശി റോയി (26) മാര്‍ത്താണ്ടം സ്വദേശി വര്‍ഗ്ഗീസ് (40) എന്നിവരെയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബാക്കി പരിക്കേറ്റ 22 പേരെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: