കാണ്‍പൂര്‍: 257 കോടിയുടെ കള്ളപ്പണം പിടിച്ച കേസില്‍ സമാജ് വാദി പാര്‍ട്ടി പിന്തുണയുള്ള ബിസിനസ്സുകാരന്‍ പീയൂഷ് ജെയിനെ കോടതി 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
നികുതി വെട്ടിപ്പ് കേസില്‍ ജിഎസ്ടി രഹസ്യാന്വേഷണ ഉദ്യോഗസ്ഥരാണ് പീയൂഷ് ജെയിനിനെ അറസ്റ്റ് ചെയ്തത്. അദ്ദേഹത്തിന്റെ കനൗജിലെയും കാണ്‍പൂരിലെയും വീട്ടില്‍ നടത്തിയ ആദായനികുതിവകുപ്പ് റെയ്ഡില്‍ 250 കോടിയുടെ കള്ളപ്പണവും 23 കിലോഗ്രാം സ്വര്‍ണ്ണവും 600 കിലോ ചന്ദനവും പിടികൂടിയിരുന്നു. ജെയിനിന്റെ കനൗജിലെ തറവാട്ടുവീട്ടിലെ നിലവറയിൽ നിന്ന് 18 ലോക്കറുകളും അഞ്ഞൂറോളം താക്കോലുകളും ഐടി ഉദ്യോഗസ്ഥർ കണ്ടെത്തിയതായി റിപ്പോർട്ടുണ്ട്.
കാൺപൂർ ആസ്ഥാനമായുള്ള പെർഫ്യൂം ബിസിനസുകാരനാണ് പിയൂഷ് ജെയിൻ. കാൺപൂരിലെ ഇട്ടർവാലി ഗലിയിലാണ് ജെയിൻ തന്റെ ബിസിനസ്സ് നടത്തിയിരുന്നത്, കനൗജ്, കാൺപൂർ, മുംബൈ എന്നിവിടങ്ങളിൽ ഓഫീസുകൾ ഉണ്ടായിരുന്നു. വ്യാജ ഇൻവോയ്സുകൾ വഴിയും ഇ-വേ ബില്ലുകളില്ലാതെയും ഒരു ചരക്ക് ട്രാൻസ്പോർട്ടർ വഴി സാധനങ്ങൾ അയച്ചതുമായി പണവുമായി ബന്ധിപ്പിച്ചതായി റിപ്പോർട്ടുണ്ട്.
പീയൂഷ് ജെയിൻ അറസ്റ്റിലായതോടെ സമാജ്‌വാദി പാർട്ടി പ്രതിസന്ധിയിലായി. പീയൂഷ് ജെയിന് തന്റെ പാർട്ടിയുമായി ഒരു ബന്ധവുമില്ലെന്നാണ് സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് ശ്രമിക്കുന്നത്. കഴിഞ്ഞ മാസം സമാജ്‌വാദി പാർട്ടിയുടെ പേരിൽ പെർഫ്യൂം ഇറക്കിയതിന് പിന്നിൽ ജയിനിന്റെ പണമാണെന്ന് എല്ലാവര്‍ക്കും അറിയാം. അതുകൊണ്ട് അഖിലേഷ് യാദവിന് വിഷയത്തിൽ നിന്ന് പാടെ ഒഴിഞ്ഞുമാറാന്‍ കഴിയില്ല. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പീയൂഷ് ജെയിന്‍ വിഷയത്തില്‍ സമാജ് വാദി പാര്‍ട്ടിക്കെതിരെ ശക്തമായ ആക്രമണമാണ് നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: