റിയാദ്: സൗദി അറേബ്യയിലേക്ക് ക്രിസ്മസ് ട്രീ ഇറക്കുമതി ചെയ്യുന്നത് നിരോധിച്ചു. സൗദിയുടെ ടാക്സ് ആന്‍ഡ് കസ്റ്റംസ് അതോറിറ്റിയാണ് നിരോധനത്തിന്റെ കാര്യം പ്രഖ്യാപിച്ചത്. ക്രിസ്മസ് ട്രീയുടെ രാജ്യത്തെ അനുമതി സംബന്ധിച്ച ചോദ്യത്തോടുള്ള പ്രതികരണമായാണ് ഇക്കാര്യം പറഞ്ഞതെന്ന് ‘ഗള്‍ഫ് ന്യൂസ്’ റിപ്പോര്‍ട്ട് ചെയ്യ്തു.
സൗദിയില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ക്രിസ്മസ് ആഘോഷിക്കുന്നതിന്റെ വാര്‍ത്തകളും ദൃശ്യങ്ങളുമെല്ലാം പുറത്തുവരികയും, ഭരണപരിഷ്കാരങ്ങളുടെ ഭാഗമായി രാജ്യം എല്ലാ തരത്തിലുള്ള ആഘോഷങ്ങള്‍ക്കും വേദിയാവുകയാണ് എന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വരുന്നതിനുമിടെയാണ് പുതിയ നിരോധനം സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവന്നത്. ക്രിസ്മസ് ട്രീയുംഇസ്ലാമികമല്ലാത്ത മറ്റ് പ്രതീകങ്ങളും ഇറക്കുമതി ചെയ്യുന്നത് രാജ്യത്ത് നിരോധിച്ചിരിക്കുകയാണെന്നും ടാക്സ് ആന്‍ഡ് കസ്റ്റംസ് അതോറിറ്റി പറഞ്ഞു.
ക്രിസ്മസ് ട്രീ സ്ഥാപിച്ചത് ഇസ്ലാമിനും ശരീഅത്ത് നിയമത്തിനും കുവൈത്തിന്റെ പാരമ്പര്യത്തിനും എതിരാണെന്ന് പറഞ്ഞ് രാജ്യത്തെ നിരവധി പൗരന്മാര് ഓണ്‍ലൈന്‍ വഴി പരാതി നല്‍കിയിരുന്നു. അതിന്റെ അടിസ്ഥനത്തിലാണ് കുവൈത്തിലെ മാളില്‍ സ്ഥാപിച്ചിരുന്ന ക്രിസ്മസ് ട്രീ അധികൃതര്‍ നീക്കം ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: